🅾➖🅾➖🅾➖🅾➖🅾➖🅾
_*പ്രഭാത വാർത്തക*_
_*2020 ജൂൺ 01*_
_*1195 ഇടവം 18*_
_*1441 ശവ്വാൽ 09*_
_*തിങ്കൾ*_
🅾️ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 9.30-ന് സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലാണ് സ്ഥാനമേല്‍ക്കല്‍ ചടങ്ങ്. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറും. മുതിര്‍ന്ന സെക്രട്ടറിമാര്‍ ചടങ്ങില്‍ സംബന്ധിക്കും.
🅾️ തിരുവനന്തപുരം കഠിനംകുളത്ത് ഗുണ്ടാ ആക്രമണം. ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടു പേരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ കഠിനംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
🅾️ കോവിഡ് ലക്ഷണങ്ങളോടെ കുവൈറ്റില്‍നിന്നും എത്തിയ ആളുടെ സ്രവം എടുത്തശേഷം വീട്ടിലേക്ക് അയച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനോടാണ് റിപ്പോര്‍ട്ട് തേടിയത്. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ്. രോഗലക്ഷണമില്ലാത്തവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടാതെ ക്വാറന്റൈന് കേന്ദ്രത്തിലേക്ക് അയക്കാമെന്ന് കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും പോസിറ്റീവ് കേസുകളില്‍ കേരളം അങ്ങനെ തീരുമാനിക്കാറില്ല.സ്രവ പരിശോധനയ്ക്ക് സാമ്ബിള്‍ എടുത്ത് കഴിഞ്ഞാല്‍ റിസള്‍ട്ട് വരുന്നത് വരെ കാത്ത് നില്‍ക്കേണ്ടതുണ്ട്. അതിനിടയില്‍ രോഗിയെ ആംബുലന്‍സില്‍ വീട്ടിലെത്തിക്കുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് നടപടിക്രമം കൃത്യമായി പാലിക്കാതിരുന്നതെന്ന് അന്വേഷിക്കുന്നതാണ്. ചില മാധ്യമങ്ങള്‍ സ്വകാര്യ വാഹനത്തിലാണ് വീട്ടിലെത്തിയതെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആശുപത്രി സൂപ്രണ്ടിനോട് അന്വേഷിച്ചപ്പോള്‍ ആംബുലന്‍സിലാണ് വീട്ടിലെത്തിച്ചതെന്നും തിരികെ കൊണ്ടുവന്നതെന്നും പറയുന്നുണ്ട്. എങ്കിലും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ വളരെ സുക്ഷ്മതയോടും ത്യാഗപൂര്ണവുമായും പ്രവര്‍ത്തനം നടത്തി വരുന്നതിനിടയില്‍ ഇത്തരത്തില്‍ യാതൊരു ശ്രദ്ധക്കുറവും ഉണ്ടാകാന്‍ പാടില്ല. അതിനാലാണ് ഇതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. കുവൈറ്റില്‍നിന്ന് ശനിയാഴ്ച വന്ന ആലങ്കോട് സ്വദേശിയെയാണ് വീട്ടിലേക്ക് വിട്ടത്.വിമാനത്താവളത്തിലെത്തിലെ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍കോളജിലേക്ക് മാറ്റി. അവിടെ സ്രവം എടുത്ത ശേഷം വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പിന്നീട് ഇയാളുടെ ഫലം പോസിറ്റീവായതോടെ വിളിച്ചുവരുത്തി അഡ്മിറ്റാക്കി.
🅾️ കോവിഡ് ബാധിച്ച് കുവൈറ്റില്‍ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശി ബൈത്തുല്‍ ഖൈറില്‍ മൂപ്പന് മമ്മൂട്ടിയാണ് (69) മരിച്ചത്. ഫര്‍വാനിയ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു. ഫര്‍വാനിയയിലെ അബ്റാജ് എമിറേറ്റ്സ് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയാണ്.
🅾️ ബാലരാമപുരത്ത് മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ചുകൊന്ന പ്രതി പിടിയില്‍. മുക്കോല സ്വദേശി സതിയാണ് പിടിയിലായത്. വിഴിഞ്ഞം ഹാര്‍ബറിന് സമീപത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കരമന സ്വദേശി ശ്യാമാണ് ലോഡ്ജ് മുറിയില്‍ അടിയേറ്റ് കൊല്ലപ്പെട്ടത്. കട്ടച്ചാന്കുഴിയില് ഓട്ടോഡ്രവറായ ശ്യാമിനെ ഇന്ന് പുലര്‍ച്ചെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം ഒളിവില്‍പോയ പ്രതിയ്ക്കായി പോലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു.
🅾️ സംസ്ഥാനത്ത് വീണ്ടും കോവിഡ് 19 മരണം. വിദേശത്തുനിന്നും എത്തിയ കോഴിക്കോട് മാവൂര്‍ സ്വദേശിനി സുലേഖ (55) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഞായറാഴ്ച രാത്രിയായിരുന്നു സുലേഖയുടെ മരണം. സുലേഖയുടെ ഭാര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൃദ്രോഗിയായ സുലേഖയ്ക്ക് രക്തസമ്മര്‍ദവും ഉണ്ടായിരുന്നു. മേയ് 20ന് ബെഹ്റിനില്നിന്നും എത്തിയ സുലേഖയും ഭര്‍ത്താവും മാവൂര്‍ റോഡിലുള്ള പേയ്ഡ് ക്വാറന്റൈന് കേന്ദ്രത്തിലായിരുന്നു.മേയ് 22 ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു. എന്നാല്‍ സുലേഖയെ തിരികെ ക്വാറന്റൈന് കേന്ദ്രത്തിലേക്ക് അയക്കുകയും ഭര്‍ത്താവിനെ അഡ്മിറ്റാക്കുകയും ചെയ്തു. മേയ് 25ന് ആരോഗ്യനില വഷളായതോടെ സുലേഖയെ വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. മേയ്25ന് ഇവരെ ഐസിയുവിലേക്ക് മാറ്റി. കോവിഡ് ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി.
🅾️ അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങി മരിച്ചു. കായംകുളം ചേരാവള്ളി സ്വദേശികളായ മുഹമ്മദ് അനസ് (28), ജിബിന്‍ തങ്കച്ചന് (28) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. ചൂണ്ടയിടുന്നതിനായി എത്തിയ നാലംഗ സംഘത്തിലുണ്ടായിരുന്ന, അനസും, ജിബിനും കുളിക്കാനിറങ്ങിയപ്പോള്‍ ആറ്റില്‍ മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മരിച്ചിരുന്നു.
🅾️ കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ വിവിധ മത്സര പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. യുജിസി നെറ്റ്, ഐസിഎആര്‍, സിഎസ്ഐആര്‍ നെറ്റ്, ഇഗ്നോ ഓപ്പണ്‍മാറ്റ്, ജെഎന്‍യു പ്രവേശന പരീക്ഷ എന്നിവയുടെ അപേക്ഷാത്തീയതിയാണ് നീട്ടിയത്. ജൂണ്‍ 15 വരെയാണ് അപേക്ഷാ തീയതി നീട്ടിയിരിക്കുന്നതെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു.
*വിദ്യാര്‍ഥികള്‍ക്ക് അതാത് വെബ്സൈറ്റുകള്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കാന്‍ മാത്രമേ സൗകര്യമുള്ളൂ
🅾️ നീറ്റ്-മെഡിക്കല്‍ പി.ജി (എം.ഡി/എം.എസ്/ഡിപ്ലോമ/എം.ഡി.എസ്) കോഴ്സുകളില്‍ 50 ശതമാനം അഖിലേന്ത്യ ക്വാേട്ട സീറ്റുകളിലേക്കും കല്പിത സര്‍വകലാശാലകള്‍/ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വിസസ് എന്നിവിടങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കുമുള്ള രണ്ടാം ഘട്ട ഓണ്‍ലൈന്‍ കൗണ്‍സലിങ് രജിസ്ട്രേഷന് ജൂണ്‍ മൂന്നു മുതല്‍ 9 വരെ നടക്കും. 9- ന് ഫീസ് അടക്കണം. ജൂണ്‍ നാലു മുതല്‍ 9 – ന് രാത്രി 11.55 വരെ ചോയിസ് ഫില്ലിങ്/ലോക്കിങ് സൗകര്യമുണ്ട്. രണ്ടാം ഘട്ട സീറ്റ് അലോട്ട്മന്റ് നടപടികള്‍ ജൂണ്‍ 10, 11 തീയതികളില്‍ നടക്കും.ഫലം ജൂണ്‍ 12ന് പ്രസിദ്ധീകരിക്കും. ജൂണ്‍ 12നും 18നും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന് നേടാം. രണ്ടാം ഘട്ട ഓണ്‍ലൈന്‍ കൗണ്‍സലിങ്, അലോട്ട്മന്റ് ഷെഡ്യൂളുകള്‍, നടപടിക്രമങ്ങള്‍ എന്നിവ www.mcc.nic.inല്‍ ലഭിക്കും. 50 ശതമാനം ഒാള് ഇന്ത്യ ക്വാേട്ട സീറ്റുകളില്‍ രണ്ടാം ഘട്ട അലോട്ട്മന്റ് പൂര്‍ത്തിയാകുമ്പോൾ ഒഴിവുവരുന്ന സീറ്റുകള്‍ ജൂണ്‍ 18ന് ആറുമണിക്ക് ശേഷം സ്റ്റേറ്റ് ക്വാേട്ടയിലേക്ക് മാറ്റും.
🅾️ ജില്ലകള്‍ക്ക് പുറത്തേക്കുള്ള പൊതുഗതാഗതത്തിന് കേന്ദ്രം ഇളവ് നല്കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഫാസ്റ്റ് പാസഞ്ചറിനും സൂപ്പര്ഫാസ്റ്റിനുമടക്കം നിരക്ക് വര്‍ധനക്ക് വഴിയൊരുങ്ങുന്നു. ഒാര്ഡിനറിക്ക് സമാനമായി സൂപ്പര്‍ക്ലാസ് സര്‍വിസുകളുടെ നിരക്കും 50 ശതമാനം വര്‍ധിപ്പിക്കണമെന്ന കെ.എസ്.ആര്.ടി.സിയുടെ ആവശ്യം പരിഗണിക്കുന്നതിന് തിങ്കളാഴ്ച ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേരും. ജില്ലകള്‍ തമ്മില്‍ ബന്ധിപ്പിച്ചുള്ള സര്‍വിസുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്നതോടെ നിരക്ക് വര്‍ധന ബാധകമാക്കാനാണ് ആലോചന.നിലവിലെ 11 രൂപയാണ് ഫാസ്റ്റിന്റെ മിനിമം ചാര്‍ജ്. ഇത് 17 രൂപയാക്കണമെന്നാണ് ആവശ്യം. സൂപ്പര്‍ഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രസ്, ജന്റം എന്നിവയുടെ നിരക്കുകളും ആനുപാതികമായി വര്‍ധിപ്പിക്കണമെന്നും ആവശ്യങ്ങളിലുണ്ട്. അന്തര്‍ ജില്ല സര്‍വിസുകള്‍ ആരംഭിച്ചാല്‍ ആദ്യം ഒാടിത്തുടങ്ങുക ഫാസ്റ്റുകളായിരിക്കും. കെ.എസ്.ആര്.ടി.സി സൂപ്പര്‍ക്ലാസുകളില്‍ ഭൂരിഭാഗവും രാത്രി സര്‍വിസുകളാണ്. അഞ്ചാംഘട്ട ലോക്ഡൗണിലും രാത്രി 9 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ യാത്രാ നിരോധനവും കര്‍ഫ്യൂവും തുടരുന്നതിനാല്‍ സൂപ്പര്‍ക്ലാസ് സര്‍വിസുകള്‍ ഉടന്‍ ആരംഭിക്കാനിടയില്ല. അതേസമയം രാത്രി 9 വരെ കര്‍ഫ്യൂവില്‍ ഇളവ് ലഭിച്ച സാഹചര്യത്തില്‍ ജില്ലകള്‍ക്കുള്ളിലെ സര്‍വിസ് സമയം ദീര്‍ഘിപ്പിക്കുന്നതിന് ആലോചനയുണ്ട്. ഇതിനായി ടൈം ഷെഡ്യൂള്‍ തയാറാക്കാന്‍ കെ.എസ്.ആര്.ടി.സിയോട് ആവശ്യപ്പെടുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. നിലവിലെ ഒാര്ഡിനറികള് ജനസേവനം മാത്രമാണെന്നും കിലോമീറ്ററില്‍ 11.65 രൂപയുടെ നഷ്ടം സഹിക്കുകയാണെന്നുമാണ് കെ.എസ്.ആര്.ടി.സി മാനേജ്മന്റ് പറയുന്നത്. നിയന്ത്രണങ്ങള്‍മൂലം 15.68 ലക്ഷം കിലോമീറ്ററില്‍നിന്ന് 3.23 കിലോമീറ്ററായി പ്രതിദിന സഞ്ചാരദൂരവും കുറഞ്ഞിട്ടുണ്ട്.
🅾️ കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് പ്രാഥമിക പരീക്ഷ മൂല്യനിര്‍ണയത്തില്‍ കൈപൊള്ളി പി.എസ്.സി. 9,000ഒാളം ഉദ്യോഗാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ മെഷീന് വഴി മൂല്യനിര്‍ണയം നടത്താനായില്ല. കുറഞ്ഞ തുകക്ക് വാങ്ങിയ ഷീറ്റുകള്‍ക്ക് ഗുണനിലവാരമില്ലാത്തതിനാല്‍ സ്കാന്‍ ചെയ്യാനാകാതെ മെഷീനുകള്‍ പുറന്തള്ളി. ജൂണ്‍ അവസാനത്തോടെയെങ്കിലും ആദ്യഘട്ട മൂല്യനിര്‍ണയം പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ഉത്തരക്കടലാസുകള്‍ പി.എസ്.സി ഉദ്യോഗസ്ഥരെ ഏല്പിക്കാനാണ് കമീഷന് തീരുമാനം.ഇതിനായി പി.എസ്.സി ആസ്ഥാനത്തെ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രത്തിലേക്ക് 15ഓളം ഉദ്യോഗസ്ഥരെ അടിയന്തരമായി പുനര്‍വിന്യസിച്ചു. പി.എസ്.സി ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു പരീക്ഷക്ക് ഇത്രയും ഉത്തരക്കടലാസുകള്‍ മാന്വലായി മൂല്യനിര്‍ണയം നടത്തേണ്ടിവരുന്നത്. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയില്‍നിന്നാണ് ഷീറ്റുകള്‍ വാങ്ങിയത്. ഒ.എം.ആര് മെഷീനില്‍ സെറ്റ് ചെയ്ത പ്രത്യേകതകള്‍ ഷീറ്റിനുണ്ടെങ്കിലേ പരിശോധിക്കാന്‍ മെഷീന് സാധിക്കൂ.
🅾️ ചെലവ് ചുരുക്കാന്‍ ധനവകുപ്പ് ഒരുക്കിയ കുരുക്കില്‍ അധ്യാപക നിയമനങ്ങള്‍ക്ക് ‘ലോക്ഡൗണ്‍’. സ്കൂളുകളിലും കോളജുകളിലും പുതിയ നിയമനങ്ങളും തസ്തിക സൃഷ്ടിക്കലും ഇല്ലാതാക്കുന്നതാണ് സമീപകാല ഉത്തരവുകള്‍. ഒടുവില്‍ സര്‍ക്കാര്‍ കോളജുകളില്‍ പി.ജി ക്ലാസുകളിലെ ഒരു മണിക്കൂര്‍ അധ്യാപനം ഒന്നര മണിക്കൂറായി പരിഗണിക്കുന്ന വെയ്റ്റേജും റദ്ദാക്കി. തുടര്‍ന്ന് കോളജുകളിലെ അധ്യാപകരുടെ ജോലി ഭാരം പുനര്‍നിര്‍ണയിച്ച് റിപ്പോര്‍ട്ട് നല്കാന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്കി.പി.ജി വെയ്റ്റേജ് റദ്ദാക്കുന്നതോടെ സര്‍ക്കാര്‍ കോളജുകളില്‍ ഒേട്ടറെ അധ്യാപകര്‍ അധികമാവും. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാനകാലത്തും ഇപ്പോഴത്തെ സര്‍ക്കാറും അനുവദിച്ച കോഴ്സുകളിലും തസ്തിക സൃഷ്ടിച്ചിരുന്നില്ല. പി.ജി വെയ്റ്റേജ് റദ്ദാക്കുകവഴി ഉണ്ടാകുന്ന അധിക അധ്യാപകരെ സമീപകാലത്ത് അനുവദിച്ച കോഴ്സുകളിലേക്ക് മാറ്റാനാവും. ഫലത്തില്‍ പി.എസ്.സി റാങ്ക് പട്ടികയിലുള്ളവര്‍ക്കും പി.എസ്.സി നിയമനത്തിനായി വിജ്ഞാപനം ഇറക്കിയ 22 വിഷയങ്ങളിലെ അസി. പ്രഫസര്‍ തസ്തികയിലേക്കും സമീപകാലത്തൊന്നും നിയമനമില്ലെന്ന് വ്യക്തം.*
🅾️ *സംസ്ഥാനത്തെ സ്കൂളുകളില്‍ പാഠപുസ്തക വിതരണം തിങ്കളാഴ്ച ആരംഭിക്കും. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് ആദ്യം വിതരണം. ഇൗ ജില്ലകളില്‍ ഒട്ടേറെ സ്കൂളുകളില്‍ പുസ്തകം വീട്ടില്‍ എത്തിച്ചുനല്‍കുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. രക്ഷകര്‍ത്താക്കള്‍ക്ക് സ്കൂളില്‍ വന്ന് പുസ്തകം വാങ്ങുകയും ചെയ്യാം. മറ്റ് ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ പുസ്തക വിതരണം തുടങ്ങും. ഭൂരിഭാഗം ജില്ലകളിലും ജില്ല ഹബ്ബുകളില്നിന്നും സ്കൂള്‍ സൊസൈറ്റികളില്‍ പുസ്തകം എത്തി. ഇവിടെനിന്ന് പുസ്തകം സ്കൂളുകളില്‍ അടുത്ത ദിവസങ്ങളില്‍ എത്തിച്ച് വിതരണം ചെയ്യും.പാഠപുസ്തകങ്ങളില്ലാതെയാണ് ഒാണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. പുസ്തകങ്ങളുടെ പി.ഡി.എഫ് പകര്‍പ്പ് എസ്.സി.ഇ.ആര്.ടിടെ വെബ്സൈറ്റ് വഴി ലഭ്യമാക്കിയിട്ടുണ്ട്*
🅾️ *എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി ഉത്തരക്കടലാസുകളുടെ രണ്ടാംഘട്ട മൂല്യനിര്‍ണയം തിങ്കളാഴ്ച പുനരാരംഭിക്കും. എസ്.എസ്.എല്‍.സിക്ക് ആകെയുള്ള 54 ക്യാമ്പുകളില്‍ 38 ക്യാമ്പുകളാണ് തുടങ്ങുന്നത്. ശേഷിക്കുന്ന ക്യാമ്പുകള്‍ രണ്ടാംഘട്ടത്തില്‍ പരീക്ഷ നടന്ന മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്ക്കായുള്ളതാണ്. പരീക്ഷ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് ഇൗ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയാല്‍ മതിയെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. അതിനാല്‍ ഇൗ ആഴ്ച അവസാനത്തിേലാ അവസാനമോ അടുത്ത ആഴ്ച ആദ്യമോ മാത്രമേ ഇവയുടെ മൂല്യനിര്‍ണയം ആരംഭിക്കുകയുള്ളൂ. ഇതിനുപുറമെ അറബിക്, ഉറുദു, സംസ്കൃതം വിഷയങ്ങള്‍ക്ക് അധികമായി തുടങ്ങാന്‍ തീരുമാനിച്ച ക്യാമ്പുകളും ഇൗയാഴ്ച ആരംഭിക്കും. 92 ക്യാമ്പുകളിലാണ് ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം. രണ്ടാം ഘട്ടത്തില്‍ നടത്തിയ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ ഒരാഴ്ച കഴിഞ്ഞാണ് മൂല്യനിര്‍ണയം നടത്തുക.*
🅾️ *സമ്പൂർണ്ണ ലോക്ഡൗണ്‍ ദിനത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ശുചീകരണ ദൗത്യവുമായി കേരളം കൈകോര്‍ത്തു. വീട് പരിസരങ്ങള്‍ മുതല്‍ ചുറ്റുവട്ടവും നിരത്തും തെരുവുകളും വൃത്തിയാക്കിയുള്ള ശ്രമദാനങ്ങളാണ് ഞായറാഴ്ച നടന്നത്. മന്ത്രിമാര്‍ മുതല്‍ വാര്‍ഡ് മെംബര്‍മാര്‍ വരെയുള്ള ജനപ്രതിനിധികള്‍ അണിനിരന്ന ശുചീകരണ ദൗത്യത്തില്‍ സന്നദ്ധസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സാംസ്കാരിക കൂട്ടായ്മകും ക്ലബുകളുമടക്കം പങ്കാളികളായി. തദ്ദേശസ്ഥാപനങ്ങള്‍ക്കായിരുന്നു െപാതുസ്ഥല ശുചീകരണത്തിന്റെ ചുമതല.*
🅾️ *കോവിഡ് ചികിത്സ സൗജന്യമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ, മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച തിരുവല്ല സ്വദേശിക്ക് 1,09,766 രൂപയുടെ മരുന്നുകള്‍ വാങ്ങിയതായി രേഖ. കഴിഞ്ഞദിവസമാണ് കോവിഡ് ബാധിച്ച് തിരുവല്ല ഇടിഞ്ഞില്ലം പ്രക്കാട്ട് പി.ടി. ജോഷി മരിച്ചത്. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതുമുതല്‍ മുഴുവന്‍ മരുന്നുകളും പുറത്തുനിന്ന് വാങ്ങുകയായിരുന്നുവെന്നും വിവിധ പരിശോധനകള്‍ സ്വകാര്യ സ്ഥാപനങ്ങളിലാണ് നടത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു.പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍നിന്ന് മേയ് 25നാണ് ജോഷിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. 27ന് വെന്റിലേറ്ററിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം മരിച്ചു. ഇൗ ദിവസം വരെ 1,09,766 രൂപയുടെ മരുന്ന് വാങ്ങി. ബില്ലുകളും ബന്ധുക്കള്‍ പുറത്തുവിട്ടു. 48,026 രൂപയുടെ മരുന്നുകള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സമീപത്തെ മരുന്ന് ഷോപ്പുകളില്‍ നിന്നാണ് വാങ്ങിയത്.*
🅾️ *പ്രതിദിന സ്പെഷല്‍ ട്രെയിനുകള്‍ തിങ്കളാഴ്ച മുതല്‍ ഒാടിത്തുടങ്ങും. രാവിലെ 5.45ന് തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി സ്പെഷലാണ് (02076) ലോക്ഡൗണിന് ശേഷം യാത്ര തുടങ്ങുന്ന ആദ്യപ്രതിദിന ട്രെയിന്‍. ട്രെയിനുകളില്‍ റിസര്‍വേഷന്‍ നിര്‍ബന്ധം. ടിക്കറ്റുകള്‍ 120 ദിവസം മുമ്പ് വരെ ബുക്ക് ചെയ്യാം. ആരോഗ്യ സേതു ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.*
🅾️ *ന്യൂന മർദ്ദം ഇന്ന് രാത്രിയോടെ ‘നിസർഗ’ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനെ തുടർന്ന് കനത്ത മഴക്ക് സാധ്യത ഉള്ള തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം, ആലപ്പുഴ ,എറണാകുളം മലപ്പുറം, കണ്ണുർ ജില്ലകളിൽ ഇന്ന് യെല്ലൊ അലർട്ട് പ്രഖ്യാപിച്ചു.*
🅾️ *സ്കൂൾ ഓൺലൈൻ ക്ലാസുകൾ ഇന്ന് മുതൽ വിക്ടെഴ്സ് ചാനലിൽ ലഭ്യമായി തുടങ്ങി*
🅾️ *മലങ്കര ഡാമിന്റെ ഷട്ടറുകൾ ഇന്ന് കൂടുതൽ ഉയർത്തി വെള്ളം തുറന്ന് വിടും . മുവാറ്റുപുഴ, തൊടുപുഴ ആറുകളുടെ. സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം.*
*🇮🇳 ദേശീയം 🇮🇳*
————————->>>>>>>>>
🅾️ *ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാധീതമായി ഉയരുന്നു. 1,90,608 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിൽ ലോകത്ത് ഇന്ത്യ ഏഴാം സ്ഥാനത്ത് എത്തി. 5408 പേരാണ് ഇത് വരെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്*
🅾️ *പാക്കിസ്ഥാന് ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരോട് രാജ്യം വിടണമെന്ന് ഇന്ത്യ. ചാരപ്പണി നടത്തിയതിന് ഇവരെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സി പിടികൂടിയതോടെയാണ് രാജ്യം വിടാന്‍ അവശ്യപ്പെട്ടത്. ഹൈക്കമ്മീഷനില്‍ വിസ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അബിദ് ഹുസൈന്, താഹിര്‍ ഹുസൈന് എന്നീ രണ്ട് ഉദ്യോഗസ്ഥരെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനു പിടികൂടിയത്. ഇവര്‍ വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖ ഉണ്ടാക്കുകയും ഇത് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇവരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നാണ് വിദേശമന്ത്രാലയം അറിയിച്ചിരിക്കുന്നത്.വിഷയത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ചു.*
🅾️ *ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് വിവരാവകാശ കമ്മീഷന്റെ നിര്‍ദേശം. കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണു നടപടി. വിവരം നല്‍കാത്തതില്‍ ചീഫ് ലേബര്‍ കമ്മീഷണര്‍ (സിഎല്‍സി) ഓഫീസിലെ കേന്ദ്ര പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ വിവരാവകാശ കമ്മീഷണര്‍ വനജ എന്‍. സര്‍ന രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങള്‍ ആരാഞ്ഞുള്ള വിവരാവകാശ അപേക്ഷയ്ക്കു നല്കിയ മറുപടിയില്‍, തങ്ങളുടെ കൈവശം ഇതു സംബന്ധിച്ച രേഖകളില്ലെന്നു കേന്ദ്ര പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്‍കിയതാണ് വിവരാവകാശ കമ്മീഷണറുടെ എതിര്‍പ്പിനു കാരണമായത്. വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കണമെന്ന് ചീഫ് ലേബര്‍ കമ്മീഷണര്‍ റീജണല്‍ ഓഫീസുകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വെങ്കടേഷ് നായ്ക് എന്നയാള്‍ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്.*
🅾️ *കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ വിവിധ മത്സര പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. യുജിസി നെറ്റ്, ഐസിഎആര്‍, സിഎസ്ഐആര്‍ നെറ്റ്, ഇഗ്നോ ഓപ്പണ്‍മാറ്റ്, ജെഎന്‍യു പ്രവേശന പരീക്ഷ എന്നിവയുടെ അപേക്ഷാത്തീയതിയാണ് നീട്ടിയത്. ജൂണ്‍ 15 വരെയാണ് അപേക്ഷാ തീയതി നീട്ടിയിരിക്കുന്നതെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു.*
*വിദ്യാര്‍ഥികള്‍ക്ക് അതാത് വെബ്സൈറ്റുകള്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കാന്‍ മാത്രമേ സൗകര്യമുള്ളൂ*
🅾️ *ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധനവ്. ഞായറാഴ്ച മാത്രം ഡല്‍ഹിയില്‍ 1,295 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗനിരക്കാണിത്. കൂടാതെ, ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 19,000 മാര്‍ക്ക് പിന്നിട്ടു. നിലവില്‍ 19,844 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 1,000 മാര്‍ക്ക് പിന്നിടുന്നത്. ശനിയാഴ്ച 1,163 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.*
*🌎 അന്താരാഷ്ട്രീയം 🌍*
———————->>>>>>>>>>
🅾️ *വിവിധ രാജ്യങ്ങള്‍ ലോക്ക് ഡൗണുകള്‍ പിൻവലിക്കുമ്പോഴും ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. 62,62,805 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 3,73,855 പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന് നഷ്ടമായത്. 28,46,523 പേര് ഇതുവരെ രോഗമുക്തി നേടി.*
▪️ *വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം*
*അമേരിക്ക-18,37,170, ബ്രസീല്‍-5,14,849, റഷ്യ-4,05,843, സ്പെയിന്-2,86,509, ബ്രിട്ടന്-2,74,762, ഇറ്റലി- 2,32,997, ഇന്ത്യ-1,90,609, ഫ്രാന്‍സ്- 1,88,882, ജര്‍മനി- 1,83,494, പെറു-1,64,476, തുര്‍ക്കി-1,63,942, ഇറാന്-1,51,466, ചിലി-99,688, കാനഡ-90,947, മെക്സിക്കോ- 90,664, സൗദി അറേബ്യ- 85,261, ചൈന-83,017, പാക്കിസ്ഥാന്- 69,496, ബെല്‍ജിയം- 58,381, ഖത്തര്‍- 56,910.*
▪️ *മേല്പറഞ്ഞ രാജ്യങ്ങളില്‍ രോഗബാധയേത്തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം ഇനി പറയും വിധമാണ്*
*.അമേരിക്ക-1,06,195, ബ്രസീല്‍-29,314, റഷ്യ-4,693, സ്പെയിന്-27,127, ബ്രിട്ടന്-38,489, ഇറ്റലി- 33,415, ഇന്ത്യ-5,408, ഫ്രാന്‍സ്- 28,802, ജര്‍മനി- 8,605, പെറു-4,506, തുര്‍ക്കി-4,540, ഇറാന്-7,797, ചിലി-1,054, കാനഡ-7,295, മെക്സിക്കോ- 9,930, സൗദി അറേബ്യ- 503, ചൈന-4,634, പാക്കിസ്ഥാന്- 1,483, ബെല്‍ജിയം- 9,467, ഖത്തര്‍- 38.*
🅾️ *അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,06,190 ആയി. ഇതുവരെ 18,37,165 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,41,387 പേര് രോഗത്തെ അതിജീവിച്ചപ്പോള്‍ 11,89,588 രോഗികള്‍ ഇപ്പോഴും ചികിത്സയിലാണ്. 24 മണിക്കൂറിനിടെ 20,345 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 633 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം ന്യൂയോര്‍ക്കാണ്. ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 379,902. മരണം 29,918. നിലവില്‍ 283,382 പേര് ചികിത്സയിലുണ്ട്. ന്യൂജേഴ്സിയില്‍ മരണം 11,711. രോഗം ബാധിച്ചവര്‍ 161,764. ചികിത്സയിലുള്ളവര്‍ 132,407. ഇല്ലിനോയിയില്‍ മരണം 5,390. രോഗം സ്ഥിരീകരിച്ചവര്‍ 120,260. ചികിത്സയിലുള്ളവര്‍ 110,403. കാലിഫോണിയയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 112,584. മരണം 4,240. നിലവില്‍ 84,576 രോഗികള്‍ ചികിത്സയിലാണ്. മസാച്യൂസെറ്റ്സില്‍ ആകെ മരണം 6,846. രോഗം ബാധിച്ചവര്‍ 96,965. ഇവിടെ 43,765 രോഗികള്‍ ചികിത്സയിലുണ്ട്. പെന്‍സില്‍വാനിയയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 76,222 ആയി ഉയര്‍ന്നു. 5,578 പേരാണ് ഇവിടെ മരിച്ചത്. 22,454 പേര് ചികിത്സയിലുണ്ട്. ടെക്സസില്‍ രോഗബാധിതര്‍ 64,894. മരണം 1,685. ചികിത്സയിലുള്ളവര്‍ 20,786. മിഷിഗണില്‍ മരണം 5,491. രോഗം ബാധിച്ചവര്‍ 57,397. ചികിത്സയിലുള്ളവര്‍ 13,807. ഫ്ളോറിഡയില്‍ ആകെ രോഗബാധിതര്‍ 56,163. മരണം 2,452. മെരിലാന്‍ഡില്‍ രോഗംബാധിച്ചവര്‍ 52,778. മരണം 2,532. മറ്റു സംസ്ഥാനങ്ങളില്‍ 50,000ല്‍ താഴെയാണ് രോഗബാധിതരുടെ എണ്ണം.*
🅾️ *അമേരിക്കയിലെ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തെത്തുടര്‍ന്നുള്ള പ്രതിഷേധങ്ങളില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചെ. ജോര്‍ജിന്റെ മരണത്തിനെതിരായ പ്രതിഷേധമെന്ന പോലെ യൂട്യൂബ് ഹോം പേജുകളില്‍ കറുത്ത റിബണ്‍ കാണാനാകുന്ന സംവിധാനം ട്വിറ്ററിലൂടെ അദ്ദേഹം ലോഞ്ച് ചെയ്തു. വംശീയ വെറിക്കെതിരായ തന്റെ കമ്പനിയുടെ പിന്തുണയാണിതെന്ന് പിച്ചെ പറഞ്ഞു. ജോര്‍ജ് ഫ്ളോയ്ഡ്, ബ്രിയോണ ടെയ്ലർ തുടങ്ങി നിരവധിപ്പരെ അനുസ്മരിച്ചും കറുത്ത വംശജര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് കറുത്ത റിബണ്‍ തങ്ങള്‍ പങ്കുവെക്കുന്നതെന്ന് സുന്ദര്‍ പിച്ചെ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.*
🅾️ *കറുത്ത വര്ഗക്കാരന് ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിഷേധാഗ്നി ബ്രിട്ടനിലേക്കും കത്തിപ്പടരുന്നു. ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനമാണ് നടന്നത്. വംശീയവെറി അവസാനിപ്പിക്കണമെന്ന മുദ്രാവാക്യവുമായാണ് ആളുകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. അമേരിക്കയില്‍ നടക്കുന്ന കടുത്ത പ്രതിഷേധ പരിപാടികള്‍ക്ക് തങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ലണ്ടനിലെ പ്രതിഷേധക്കാര്‍ വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്ൈറ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്ന സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ലണ്ടനില്‍ ആയിരങ്ങള്‍ തടിച്ചുകൂടിയത്.*
🅾️ *പോലീസുകാരനാല്‍ ദാരുണമായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ വന്‍ അക്രമവും പ്രതിഷേധവും തുടരുന്നു. ഡിട്രോയിറ്റില്‍ രണ്ടു ദിവസമായി പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. ഡിട്രോയിറ്റ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് പ്രകടനമായി എത്തിയത്. ആള്‍ക്കൂട്ടത്തിലേക്കു ഒരു അപരിചിതന് വെടിവെക്കുകയും ഒരു ഇരുപത്തൊന്നുകാരന് മരിക്കുകയും ചെയ്തു. പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം തുടരുന്നു. പോലീസ് ആസ്ഥാനത്തേക്കു നടന്ന റാലിയില്‍ ‘കറുത്തവര്‍ക്കും ജീവിക്കണം ഞങ്ങളെ കൊല്ലരുതേ’ എന്ന മുദ്രാവാക്യം മുഴങ്ങി.പോലീസിനുനേരെ ആക്രമണം ഉണ്ടായി പോലീസ്കാര്‍ക്കു പരുക്കേറ്റു. പ്രതിഷേധക്കാര്‍ പോലീസിനുനേരെ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു. പോലീസ് വാഹനങ്ങള്‍ നശിപ്പിച്ചു. ജനങ്ങളെ പിരിവിച്ചുവിടാന്‍ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു.*
🅾️ *ചരിത്രദൗത്യവുമായി സ്പേസ് എക്സ് ക്രൂ ഡ്രാഗണ്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.22ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ സഹായത്തോടെ പൈലറ്റുമാരായ ഡഗ് ഹര്ലിയെയും (53) ബോബ് ബെന്കെനെയും (49) വഹിച്ചാണ് സേപ്സ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ കുതിച്ചത്. 19 മണിക്കൂറിനുശേഷമാണ് പേടകം നിലയത്തില്‍ വിജയകരമായി എത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ 20 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്വകാര്യ പേടകം ഡോക്ക് ചെയ്യുന്നത്.*
🅾️ *കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്പെയിനില്‍ അടിയന്തരാവസ്ഥ നീട്ടേണ്ടിവരുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. അടിയന്തരാവസ്ഥ രണ്ടാഴ്ച കൂടി നീട്ടാന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ അടിയന്തരാവസ്ഥ ജൂണ്‍ ഏഴിനാണ് അവസാനിക്കുന്നത്. നാം സുരക്ഷിത നിലയില്‍ എത്തിയിട്ടുണ്ടെന്നും സാഞ്ചസ് കൂട്ടിച്ചേര്‍ത്തു. അതേസമയം സ്പെയിനില്‍ കോവിഡ് ബാധിച്ച് 27,125 പേരാണ് മരിച്ചത്. 2,86,308 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.*
_______________________________
©️ Red Media 7034521845
🅾️➖🅾️➖🅾️➖🅾️➖🅾️➖🅾️