ജൂലൈ 2 വ്യാഴാഴ്ച ആണ് മാഞ്ചസ്റ്ററില്‍ വെച്ച് സിറ്റിയും ലിവര്‍പൂളും ഏറ്റുമുട്ടുന്നത്. കിരീടം നേടിയ ശേഷമുള്ള ലിവര്‍പൂളുന്റെ ആദ്യ മത്സരമാണിത്. കിരീട പോരാട്ടത്തില്‍ വൈരികള്‍ ആണെങ്കില്‍ ഗ്വാര്‍ഡ് ഓഫ് ഓണര്‍ നല്‍കും എന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള പറഞ്ഞു. ലിവര്‍പൂള്‍ അത് അര്‍ഹിക്കുന്നുണ്ട് എന്നും ഗ്വാര്‍ഡ് ഓഫ് ഓണര്‍ നല്‍കല്‍ തങ്ങളുടെ കടമയാണെന്നും ഗ്വാര്‍ഡിയോള പറഞ്ഞു.ലാലിഗയില്‍ കഴിഞ്ഞ വര്‍ഷം ഒക്കെ ബാഴ്സലോണ കിരീടം നേടിയെങ്കിലും റയല്‍ മാഡ്രിഡ് ഗ്വാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിരുന്നില്ല. എന്നാല്‍ അങ്ങനെയൊരു കാര്യം ഇംഗ്ലണ്ടില്‍ കാണില്ല. ലിവര്‍പൂളിന് മികച്ച സ്വീകരണം തന്നെ മാഞ്ചസ്റ്ററില്‍ ഒരുക്കും എന്നും മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പറഞ്ഞു. പ്രീമിയര്‍ ലീഗ് കിരീടം ആദ്യമായാണ് ലിവര്‍പൂള്‍ സ്വന്തമാക്കുന്നത്.