ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 33ാം പിറന്നാള്‍

എണ്ണിയാലൊടുങ്ങാത്ത റെക്കോര്‍ഡുകളാണ് മെസി സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. റെക്കോര്‍ഡ് വേട്ട ഇനിയും തുടരുകയാണ് ഈ അര്‍ജന്റീന താരം. ‘ലയണല്‍ ആന്ദ്രെ മെസി’ എന്നാണ് പൂര്‍ണ നാമം. പത്താം നമ്ബറിലാണ് മെസി കളത്തിലിറങ്ങുന്നത്. മെസിയുടെ പത്താം നമ്ബര്‍ ജേഴ്‌സിയും ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റാണ്.1987 ജൂണ്‍ 24ന് അര്‍ജന്‍റീനയിലെ റൊസാരിയോയില്‍ ജനിച്ച മെസി ഫുട്‌ബോളില്‍ ഉയരങ്ങള്‍ കീഴടക്കിയത് ബാഴ്‌സലോണ എഫ് സിക്കൊപ്പമാണ്. പന്തുമായി അത്ഭുതം കാണിക്കുന്ന പതിമൂന്ന് വയസുകാരന്‍ ബാഴ്‌സലോണ അധികൃതരുടെ ശ്രദ്ധയാകര്‍ഷിച്ചു.ആറ് ബലന്‍ ദ് ഓര്‍ പുരസ്‌കാരം, ആറ് തവണ ഫിഫയുടെ മികച്ച താരം, ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിന് ഗിന്നസ് റെക്കോര്‍ഡ്. ഫിഫയുടെ ലോക ഇലവനില്‍ കൂടുതല്‍ തവണ ഇടം നേടിയ താരം, മൂന്ന് ക്ലബ് ലോകകപ്പുകളില്‍ ഗോള്‍ നേടിയ ഏകതാരം, 2014 ലോകകപ്പിലെ ഏറ്റവും മികച്ചതാരം.തുടങ്ങി മെസി സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍ നിരവധിയാണ്.ഒപ്പം കളിച്ച ഇതിഹാസ താരങ്ങള്‍ ദൈവം എന്ന് വിശേഷിപ്പിക്കുന്നതിലേക്ക് ഉയര്‍ന്നിരിക്കുന്നു മെസി എന്ന വിസ്മയം. ബാഴ്‌സലോണക്ക് ചാമ്ബ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും ലാ ലിഗയും ഉള്‍പ്പടെ നിരവധി കിരീടങ്ങള്‍ നേടിക്കൊടുത്ത മെസിക്ക് ഇന്നും കിട്ടാക്കനി ഫിഫ ലോകകപ്പാണ്.

Comments (0)
Add Comment