ബാഴ്‌സയുടെ കീരീട പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച്‌ സെല്‍റ്റ വിഗോ നിലവിലെ ചാമ്ബ്യന്മാരെ സമനിലയില്‍ തളച്ചു (2-2)

ഇതോടെ ഒരു മത്സരം കുറവ് കളിച്ച റയലുമായി പോയന്റ് വ്യത്യാസം ഒന്നായി ചുരുങ്ങി. 88-ാം മിനിറ്റില്‍ സെല്‍റ്റയുടെ സ്പാനിഷ് സ്‌ട്രൈക്കര്‍ ലാഗോ അസ്പസ് ഫ്രീകിക്കിലൂടെ നേടിയ ഗോളാണ് ബാഴ്‌സയുടെ പ്രതീക്ഷകളെ തകിടംമറിച്ചത്.ലൂയിസ് സുവാരസ് ബാഴ്‌സക്കായി ഇരട്ട ഗോള്‍ നേടി. 20,67 മിനിറ്റുകളിലായിരുന്നു സുവാരസ് വല ചലിപ്പിച്ചത്. ഫയോഡര്‍ സ്‌മോലോവാണ് സെല്‍റ്റക്കായി 50-ാം മിനിറ്റില്‍ ആദ്യം ഗോള്‍ നേടിയത്.ലാ ലിഗ പോയിന്റെ പട്ടികയില്‍ 32 മത്സരങ്ങളില്‍ നിന്ന് 69 പോയിന്റാണ് ബാഴ്‌സലോണക്കുള്ളത്. 31 മത്സരം കളിച്ച റയലിന് 68 പോയിന്റുണ്ട്. റയല്‍ ഞായറാഴ്ച എസ്പാന്‍യോളിനെ പരാജയപ്പെടുത്തിയാല്‍ പോയന്റ് പട്ടികയില്‍ മുന്നിലെത്തും.

Comments (0)
Add Comment