ബി‌എം‌ഡബ്ല്യു മൂന്നാം തലമുറ എക്സ് 6 ഇന്ത്യയില്‍ ജൂണ്‍ 11 -ന് അവതരിപ്പിക്കും

ബി‌എം‌ഡബ്ല്യു ഇന്ത്യയില്‍ 40ഐ വേഷത്തില്‍ മാത്രമേ എക്സ് 6 വാഗ്ദാനം ചെയ്യുകയുള്ളൂ. ഇതിനര്‍ത്ഥം 3.0 ലിറ്റര്‍, ആറ് സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് എസ്‌യുവി-കൂപ്പില്‍ വരുന്നത്.

പുതിയ ബിഎംഡബ്ല്യു എക്സ്6 എക്സ്-ലൈന്‍, എം -സ്പോര്‍ട്ട് എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ വാഗ്ദാനം ചെയ്യും. മുന്‍വശത്തും പിന്നിലുമുള്ള ഫെന്‍ഡറുകളില്‍ കറുത്ത ക്ലാഡിംഗും കൂടുതല്‍ ക്രോം ഘടകങ്ങളുമായാണ് എക്സ്-ലൈന്‍ വരുന്നത്. എം -സ്പോര്‍ട്ടിന് വ്യത്യസ്ത അലോയി വീല്‍ ഡിസൈനുകള്‍ക്കൊപ്പം ക്രോം മാറ്റിസ്ഥാപിക്കുന്ന ഗ്ലോസ് ബാക്ക് ബിറ്റുകള്‍ ലഭിക്കുന്നു.

എല്ലാ വേരിയന്റുകളിലും എല്‍‌ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍‌ഇഡി ഡി‌ആര്‍‌എല്ലുകളുള്ള ടെയില്‍-ലൈറ്റുകള്‍, ബി‌എം‌ഡബ്ല്യുവിന്റെ ഏറ്റവും പുതിയ ഐ‌ഡ്രൈവ് സിസ്റ്റം ഇന്‍‌ഫോടൈന്‍‌മെന്‍റിനൊപ്പം ഹൈ-ഡെഫനിഷന്‍ ടച്ച്‌സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, ഫുള്‍-ലെതര്‍ അപ്ഹോള്‍സ്റ്ററി , ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ബി‌എം‌ഡബ്ല്യുവിന്റെ ഡൈനാമിക് ഡാംപ്പര്‍ കണ്‍‌ട്രോള്‍ എന്നിവ ലഭിക്കുന്നു.

Comments (0)
Add Comment