രാവിലെ ആറ് മണിയോടെ എഴുന്നേറ്റ് പാചകക്കാരനെ വിളിച്ച് ജ്യൂസ് വാങ്ങിക്കുടിച്ച ശേഷം മുറിയില്‍ കയറി വാതിലടച്ചു പിന്നീട് തുറന്നില്ല കുരുക്ക് അറുത്ത ശേഷം പോലീസും ഡോക്ടറും എത്തി സുശാന്തിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ സാമ്ബത്തികമോ വ്യക്തിപരമോ ആയ കാരണങ്ങള്‍ മൂലമാണോ ആത്മഹത്യ ചെയ്‌തതെന്നും അന്വേഷിക്കും.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ 34കാരനായ സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ആ സമയത്ത് വീട്ടിലെ രണ്ട് പാചകക്കാരും ഒരു സഹായിയും സുശാന്തിന്‍റെ ഒരു സുഹൃത്തുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
രാവിലെ ആറ് മണിയോടെ തന്നെ താരം എഴുന്നേറ്റിരുന്നു. തുടര്‍ന്ന് ഒന്‍പതരയോടെ പാചകക്കാരനെ വിളിച്ച് ജ്യൂസ് വാങ്ങിക്കുടിച്ച ശേഷം മുറിയില്‍ കയറി വാതിലടച്ചു.
കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞ് പാചകക്കാരന്‍ പലതവണ വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. ഫോണില്‍ വിളിച്ചിട്ടും എടുത്തില്ല.
തുടര്‍ന്ന് ഇവര്‍ മുംബൈയില്‍ തന്നെയുള്ള സുഷാന്തിന്‍റെ സഹോദരിയെ വിളിച്ചു. അവരുടെ നിര്‍ദേശപ്രകാരം പൂട്ടുകള്‍ ശരിയാക്കുന്ന ആളെ വിളിച്ചു വരുത്തി വാതില്‍ തുറന്നപ്പോള്‍ തൂങ്ങി നില്‍ക്കുന്ന സുശാന്തിനെയാണ് കണ്ടത്. വേഗം തന്നെ കുരുക്ക് അറുത്ത ശേഷം ഇവര്‍ പൊലീസിനെയും ഡോക്ടര്‍മാരെയും വിവരമറിയിച്ചു.
ഇവരെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം സംശയിക്കത്തക്കതായി ഒന്നും വീട്ടില്‍ നിന്നും ലഭിച്ചില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടില്ല. അദ്ദേഹത്തിന്‍റെ സഹോദരിമാരെയും അടുത്ത കുടുംബാംഗങ്ങളെയും മറ്റ് സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നുണ്ടെന്നും പോലീസ് അറിയിച്ചു.