കൂടുതല്‍ പേര്‍ സംഘത്തിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. പ്രതികള്‍ക്ക് ഷംനയുടെ നമ്ബര്‍ എങ്ങനെ കിട്ടിയെന്നത് ദുരൂഹത നിറഞ്ഞതാണ്. തട്ടിപ്പ് സംഘത്തിന് പിന്നില്‍ ഇടനിലക്കാരുണ്ടോയെന്ന് അറിയില്ല. സിനിമാ മേഖലയിലുള്ളവര്‍ ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നില്ല. പൊലീസ് അന്വേഷണത്തില്‍ വ്യക്തത പ്രതീക്ഷിക്കുന്നതായും റൗലാബി പറഞ്ഞു.അതേസമയം ബ്ലാക് മെയിലിംഗ് കേസില്‍ പരാതി പിന്‍വലിക്കാന്‍ യുവതികളെ പ്രതികള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായിവിവരങ്ങള്‍ പുറത്തുവന്നു. ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് മുഖ്യ പ്രതി റഫീഖ് ആണ് പരാതിക്കാരിയെ വിളിച്ച് കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടത്. 18 യുവതികളെ തട്ടിപ്പ് സംഘം വലയില്‍ വീഴ്ത്തിയെന്നാണ് തിരിച്ചറിഞ്ഞെന്നും 9 പ്രതികള്‍ കേസിലുണ്ടെന്നും ഐ ജി വിജയ് സാഖറെ കൊച്ചിയില്‍ പറഞ്ഞു.