തന്റെ ടീമായ സ്ട്യുട്ട്ഗാര്‍ട്ടിനെ ബുണ്ടസ്ലീഗയിലേക്ക് പ്രൊമോഷന്‍ നേടികൊടുത്തതിന് ശേഷമാണ് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. തന്റെ അവസാന മത്സരത്തില്‍ സ്ട്യുട്ട്ഗാര്‍ട്ടിന് വേണ്ടി ഗോള്‍ നേടാനും മാരിയോ ഗോമസിനായി.നേരത്തെ 2007ല്‍ സ്ട്യുട്ട്ഗാര്‍ട്ടിന്റെ കൂടെ ബുണ്ടസ്‌ലീഗ കിരീടം നേടിയ ഗോമസ് തുടര്‍ന്ന് ബയേണ്‍ മ്യൂണിക്കിന്റെ കൂടെയും ബുണ്ടസ്‌ലീഗ കിരീടം നേടിയിട്ടുണ്ട്. 2013ല്‍ ബയേണ്‍ മ്യൂണിക് ട്രെബിള്‍ നേടിയപ്പോള്‍ 26 ഗോളുകളുമായി ഗോമസ് മികച്ച ഫോമിലായിരുന്നു.ലീഗില്‍ ആര്‍മിനിയ ബിലെഫെല്‍ഡിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് സ്ട്യുട്ട്ഗാര്‍ട്ട് തങ്ങളുടെ പ്രൊമോഷന്‍ ഉറപ്പിച്ചത്. ബയേണ്‍ മ്യൂണിക്കിനെ കൂടാതെ ഫിയോന്റീന, ബെസിക്റ്റസ്, വോള്‍ഫ്സ്ബര്‍ഗ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും മാരിയോ ഗോമസ് കളിച്ചിട്ടുണ്ട്. ജര്‍മനിക്ക് വേണ്ടി 78 മത്സരങ്ങള്‍ കളിച്ച ഗോമസ് 31 ഗോളുകളും നേടിയിട്ടുണ്ട്.