മെയില്‍ 3,850 രൂപയായിരുന്ന ബില്‍ ജൂണ്‍ എത്തിയപ്പോഴേക്ക് 36,000 രൂപയായി ഉയര്‍ന്നതില്‍ പ്രതികരണവുമായി ബോളിവുഡ് നടി തപ്‌സി പന്നു

മെയില്‍ 3,850 രൂപയായിരുന്ന ബില്‍ ജൂണ്‍ എത്തിയപ്പോഴേക്ക് 36,000 രൂപയായി ഉയര്‍ന്നതില്‍ പ്രതികരണവുമായി ബോളിവുഡ് നടി തപ്‌സി പന്നു

അധികമായി ഉപകരണങ്ങളൊന്നും ഉപയോഗിക്കാതെ എങ്ങനെ തുക ഇത്ര കൂടിയെന്നാണു തപ്‌സി പറയുന്നത്. അഡാനി ഇലക്‌ട്രിസിറ്റി കമ്ബനിയുടെ ഉപയോക്താവായ അവര്‍ തന്റെ ബില്‍ സഹിതമാണ് ട്വിറ്ററില്‍ കുറിച്ചത്.’മൂന്ന് മാസത്തെ ലോക്ഡൗണ്‍, എന്റെ വൈദ്യുതി ബില്ലില്‍ ഇത്രയും വലിയ ഉയര്‍ച്ചയുണ്ടായത് കഴിഞ്ഞ മാസം മാത്രമാണ്. ഞാന്‍ അപ്പാര്‍ട്ട്‌മെന്റില്‍ പുതുതായി ഉപയോഗിച്ചതോ വാങ്ങിയതോ ആയ ഉപകരണങ്ങളാണ് ഇതിന് കാരണം’ എന്നാണ് താപ്‌സി ട്വീറ്റ് ചെയ്തത്.
തപ്‌സിയുടെ കുറിപ്പിനു കീഴെ സമാന രീതിയില്‍ വൈദ്യുതി ബില്‍ ലഭിച്ച പലരും പ്രതികരണവുമായി എത്തി. മഹാരാഷ്ട്രയില്‍ ലോക് ഡൗണ്‍ കാലയളവില്‍ വന്‍ തുക വൈദ്യുതി ബില്‍ ലഭിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്കിടെ പ്രതിഷേധം ഉയരുകയാണ്.

https://twitter.com/taapsee/status/1277136928584855554/photo/1

Comments (0)
Add Comment