രാജ്യം സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ബാങ്കുകളുടെ അവസ്ഥയും അങ്ങനെ തന്നെ. സാധാരണക്കാരെ സഹായിക്കാനുള്ള നീക്കങ്ങളാണ് ബാങ്കുകളില്‍ നിന്ന് ഏവരും പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് പുതിയ നിയമനത്തിനുള്ള നീക്കം.മൂന്നുവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമത്തില്‍ വര്‍ഷം 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വരുന്ന ശന്പള പാക്കേജ് (സി.ടി.സി.) ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2018 -19 വര്‍ഷത്തില്‍ എസ്.ബി.ഐ. ചെയര്‍മാന്‍ രജനിഷ് കുമാറിന് ലഭിച്ച പ്രതിഫലത്തിന്റെ മൂന്നിരട്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നിയമനം യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്ത് ഏറ്റവും ശമ്ബളം വാങ്ങുന്ന ഉദ്യോഗസ്ഥനായി ഇയാള്‍ മാറും. പ്രതിമാസം ഏഴ് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ വേതനം കൊടുക്കുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിട്ടുണ്ട്. ജീവനക്കാരുടെ സംഘടനയും ഇതിനെ അനുകൂലിക്കുന്നില്ല.2020 ഏപ്രില്‍ ഒന്നുവരെ അക്കൗണ്ടിങ്, ടാക്‌സേഷന്‍ വിഷയങ്ങള്‍ കൈകാര്യംചെയ്ത് ബാങ്കുകളിലോ വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലോ പൊതുമേഖലാസ്ഥാപനങ്ങളിലോ സാന്പത്തികസ്ഥാപനങ്ങളിലോ ചുരുങ്ങിയത് 15 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കാണ് അവസരം. ഇങ്ങനെ പ്രവര്‍ത്തി പരിചയമുള്ള നിരവധി മിടുമിടുക്കര്‍ ബാങ്കിലുണ്ട്. എന്നിട്ടും പുറത്ത് നിന്ന് ആളെ വിളിക്കുന്നു. ഇതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യക്കാരെ നിയമിക്കാനാണെന്ന വിവാദവും സജീവമാണ്.ഇതാദ്യമായാണ് സി.എഫ്.ഒ. തസ്തികയിലേക്ക് എസ്.ബി.ഐ. പുറത്തുനിന്ന് ആളെ തേടുന്നത്. ഇതുവരെ ബാങ്കിന്റെ മുതിര്‍ന്ന മാനേജ്‌മെന്റ്തലത്തില്‍നിന്നായിരുന്നു ഈ തസ്തികയില്‍ നിയമനം. ബാങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമാണ് ഇത്. എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്കു മേലും നിയന്ത്രണം കര്‍ശനമാക്കാന്‍ കേന്ദ്ര ആലോചനയുണ്ട്. ഇതിന് തെളിവാണ് എസ് ബി ഐയുടെ നീക്കം.ലോക്ഡൗണിനെ തുടര്‍ന്ന് എസ്.ബി.ഐ.യുടെ മാനേജ്‌മെന്റ്തലത്തിലുള്ളവരുടെ ശന്പളം കുറയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അടുത്തിടെ അദ്ദേഹം തമാശരൂപേണ, ഇനിയും കുറച്ചാല്‍ തെരുവില്‍ കഴിയേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. കരാര്‍ നിയമനമാണെന്നതിനാലാണ് സി.എഫ്.ഒ. തസ്തികയില്‍ ഇത്രയും ഉയര്‍ന്ന പ്രതിഫലം ബാങ്ക് വാഗ്ദാനംചെയ്തിരിക്കുന്നതെന്നാണ് നല്‍കുന്ന വിശദീകരണം.ബാങ്കിന്റെ മുന്‍ സി.എഫ്.ഒ. പ്രശാന്ത് കുമാര്‍ യെസ്ബാങ്ക് ചീഫ് എക്‌സിക്യുട്ടീവായി പോയതിനെത്തുടര്‍ന്നാണ് പുതിയ നിയമനത്തിന് എസ്.ബി.ഐ. തീരുമാനിച്ചിരിക്കുന്നത്.