രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധവന

ഒരു ലിറ്റര്‍ പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായി ആറാം ദിവസമാണ് എണ്ണക്കമ്ബനികള്‍ വില വര്‍ധിപ്പിക്കുന്നത്. ആറു ദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് 3 രൂപ 26 പൈസയും പെട്രോളിന് 3 രൂപ 32 പൈസയുമാണ് വര്‍ധിച്ചത്.അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇന്ധന വില വര്‍ധനയ്ക്ക് പ്രധാന കാരണം. എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വര്‍ധനവിനിടയാക്കിയത്. കഴിഞ്ഞ മാസങ്ങളില്‍ ക്രൂഡ് ഓയില്‍ നിരക്ക് ഇടിഞ്ഞെങ്കിലും അത് രാജ്യത്തെ ഇന്ധന വിലയില്‍ പ്രതിഫലിച്ചിരുന്നില്ല.

crude oil
Comments (0)
Add Comment