കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9985 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 279 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 27,6583 ആയി. 1,33632 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 1,35,206 പേര്‍ രോഗമുക്തരായി. ആകെ മരണം 7745 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന രാജ്യങ്ങളില്‍ മുന്നാമതായി ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് ഇന്ത്യയ്ക്ക് മുന്നില്‍.
മഹാരാഷ്ട്രയില്‍ 90,787 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മുംബൈയില്‍ മാത്രം 51,000ല്‍ ഏറെ പേര്‍ രോഗികളായി. തമിഴ്‌നാടാണ് രണ്ടാമത്. 34,914 പേര്‍ക്കാണ് ഇവിടെ കൊവിഡ് ബാധിച്ചത്. ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. ഒരു ദിവസത്തിനുള്ളില്‍ 20 പേര്‍ മരണമടയുകയും ചെയ്തു. ഡല്‍ഹിയില്‍ 1,366 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 31,309 ആയി. 905 പേര്‍ മരണമടഞ്ഞപ്പോള്‍ 18,543 പേര്‍ ചികിത്സയില്‍ തുടരുകയാണ്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച് (ഐസിഎംആര്‍) കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,45,216 സാംപിളുകള്‍ ടെസ്റ്റ് ചെയ്തു. ഇതുവരെ 50,61,332 സാംപികളും പരിശോധനയ്ക്ക് വിധേയമാക്കി.