പശ്ചിമബംഗാളില്‍, മദ്യം ആവശ്യക്കാരുടെ വീട്ടിലെത്തിക്കാനുളള അനുമതി സംസ്ഥാന സര്‍ക്കാരില്‍നിന്ന് ആമസോണ്‍ നേടിയെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ആലിബാബയുടെ നിക്ഷേപമുള്ള ബിഗ് ബാസ്കറ്റും അനുമതി നേടിയ കമ്ബനികളില്പ്പെടുന്നു.അതേസമയം, ഇരുകമ്ബനികളും ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. രാജ്യത്തു പടിപടിയായി ചുവടുറപ്പിക്കുന്ന ആമസോണിന്റെ പുതുനീക്കം കമ്ബനിക്കു വലിയ വരുമാനം നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടു പോകുന്നത്.ലോക്ക് ഡൗണില്‍ സാമ്ബത്തിക പ്രതിസന്ധിയിലായ പല സംസ്ഥാനങ്ങളും കൊറോണ വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മദ്യവിതരണം ഹോം ഡെലിവറിയിലൂടെ നടത്താനുള്ള തയാറെടുപ്പിലാണ്. ഈ അവസരം മുതലെടുക്കാനുറച്ചാണ് ആമസോണ്‍ ഉള്‍പ്പെടെയുള്ള കമ്ബനികളുടെ നീക്കം.