വ്യഴാഴ്ച നടന്ന മത്സരത്തില്‍ റയല്‍ 3-0ത്തിന് വലന്‍സിയയെ തോല്‍പിച്ചു. ആളൊഴിഞ്ഞ ആല്‍ഫ്രെഡോ ഡി സ്റ്റിഫാനോ സ്റ്റേഡിയത്തില്‍ രണ്ടാം പകുതിയില്‍ രണ്ടുതവണ ലക്ഷ്യം കണ്ട കരീം ബെന്േസമയാണ് റയലിന് വിജയമൊരുക്കിയത്. ശേഷിക്കുന്ന ഒരുഗോള്‍ മാര്‍കോ അസന്‍സിയോയുടെ വകയായിരുന്നു. ഗോള്‍രഹിതമായ ആദ്യ പകുതിയില്‍ വലന്‍സിയക്കായിരുന്നു മേല്‍ക്കൈ. ആദ്യ പകുതിയില്‍ റോഡ്രിഗോ മോറിനോ പന്ത് വലയിലാക്കിയെങ്കിലും വാര്‍ പരിശോധനയില്‍ നിര്‍ഭാഗ്യം കൊണ്ട് ഗോള്‍…