ഫോര്‍ബ്സ് തയാറാക്കിയ പട്ടികയില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ് ഒന്നാംസ്ഥാനത്ത്. ഏഷ്യയിലെ ഏറ്റവും സമ്ബന്നന്‍ എന്ന പദവിയില്‍നിന്നാണ് ഇന്ത്യന്‍ സഹസ്രകോടീശ്വരന്‍ ലോകസമ്ബന്ന പട്ടികയില്‍ ഒന്‍പതാംസ്ഥാനത്ത് എത്തിയത്.64.6 ബില്യണ്‍ ഡോളറാണ് (4.9 ലക്ഷം കോടി രൂപ) മുകേഷ് അംബാനിയുടെ സമ്ബത്ത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിവിലയിലുണ്ടായ വലിയ കുതിപ്പാണ് ഈ കോവിഡ് കാലത്ത് മുകേഷ് അംബാനിക്ക് നേട്ടമായത്. ഇന്നലെ റിലയന്‍സ് ഓഹരി 1804.10 രൂപ എന്ന റിക്കാര്‍ഡ് നിലയിലെത്തിയിരുന്നു. ആ വിലയില്‍ കന്പനിയുടെ ഓഹരികള്‍ക്കു മൊത്തമൂല്യം 11,43,667 കോടിരൂപ (15,000 കോടി ഡോളര്‍) ആയി. എന്നാല്‍ ഉച്ചയ്ക്കു ശേഷം ഓഹരിവില 1747.20 രൂപയായി താണു. കന്പനിയുടെ വിപണിമൂല്യം 11,07,621 കോടി രൂപയുമായി.റിലയന്‍സിന്റെ മൊബൈല്‍-ഡിജിറ്റല്‍ സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉപകന്പനിയായ റിലയന്‍സ് ജിയോ പ്ലാറ്റ്ഫോംസില്‍ 1500 കോടി ഡോളറിന്റെ നിക്ഷേപം ഈയിടെ വന്നു. ഇതും റിലയന്‍സിന്റെ അവകാശ ഇഷ്യൂവും ചേര്‍ന്നപ്പോള്‍ റിലയന്‍സ് അറ്റകടബാധ്യത ഇല്ലാത്ത കന്പനിയായി. ഈ മാറ്റത്തെത്തുടര്‍ന്നാണ് ഓഹരിവില കുതിച്ചത്. റിലയന്‍സ് ഓഹരികളില്‍ 42 ശതമാനം മുകേഷ് അംബാനിയും കുടുംബവുമാണു വഹിക്കുന്നത്. ലിസ്റ്റ്ചെയ്ത കന്പനികളുടെ മൂല്യംവച്ചാണ് ബ്ലുംബര്‍ഗ് സന്പന്നപട്ടിക ഉണ്ടാക്കുന്നത്.160.1 ബില്യണ്‍ ഡോളറിന്റെ സമ്ബത്താണ് ലോക കോടീശ്വരനായ ജെഫ് ബെസോസിനുള്ളത്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് (108.6 ബില്യണ്‍ ഡോളര്‍) രണ്ടാം സ്ഥാനത്തും, എല്‍.വി.എം.എച്ച് ചെയര്മാന് ബെര്‍നാര്‍ഡ് ആര്‍നോള്‍ട്ട് (102.8 ബില്യണ്‍ ഡോളര്‍) മൂന്നാം സ്ഥാനത്തുമാണ്.ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സുക്കര്‍ബര്‍ഗ് 87.9 ബില്യണ്‍ ഡോളര്‍ സമ്ബത്തുമായി നാലാം സ്ഥാനത്തുണ്ട്. 82ാം സ്ഥാനത്തുള്ള ഡി-മാര്‍ട്ട് ഹൈപര്‍ മാര്‍ക്കറ്റ് സ്ഥാപകന്‍ രാധാകിഷന്‍ ധമാനിയാണ് അംബാനിക്ക് ശേഷം ഇന്ത്യയില്‍നിന്നുള്ള സമ്ബന്നന്‍. 16.2 ബില്യണ്‍ ഡോളറാണ് സമ്ബാദ്യം. ആദ്യ 100 സ്ഥാനക്കാരില്‍ മറ്റ് ഇന്ത്യക്കാര്‍ ഇല്ല.എച്ച്.സി.എല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ (105ാം സ്ഥാനം), അദാനി ഗ്രൂപ് ചെയര്മാന് ഗൗതം അദാനി (121), ഭാരതി എയര്‍ടെല്‍ സ്ഥാപക ചെയര്മാന് സുനില്‍ മിത്തല്‍ (160) എന്നിവരാണ് ഇന്ത്യയില്‍നിന്നുള്ള മറ്റ് സമ്ബന്നര്‍. ഐടി കന്പനിയായ ഒറാക്കിള്‍ കോര്‍പറേഷന്റെ ലാറി എല്ലിസണ്, സൗന്ദര്യവര്‍ധക വസ്തുക്കളുടെ കന്പനിയായ ല്‍ ഓറിയലിന്റെ മുഖ്യഉടമ ഫ്രാന്‍സ്വാ ബെറ്റന്കൂര് മെയെര്‍ എന്നിവരെ പിന്തള്ളിയാണ് മുകേഷ് അംബാനി ഒന്‍പതാം സ്ഥാനത്ത് എത്തിയത്. 63 വയസുള്ള മുകേഷ് റിലയന്‍സ് സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ മൂത്തപുത്രനാണ്.