ലോകത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,375 പേര്‍

വിവിധ രാജ്യങ്ങളിലായി 1.12 ലക്ഷം പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ ആകെ രോഗികളുടെ എണ്ണം എഴുപത് ലക്ഷം പിന്നിട്ടു. 4.05 ലക്ഷം പേര്‍ക്കാണ് കൊവിഡില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. 34.56 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 32.20 ലക്ഷമാളുകളാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 53,758 പേരുടെ നില ഗുരുതരമാണ്.അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 19,905 പേര്‍ക്ക് രോഗം കണ്ടെത്തുകയും 373 പേര്‍ മരിക്കുകയും ചെയ്തു. അമേരിക്കയില്‍ 1.12 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. 20.07 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 11.33 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.7.61 ലക്ഷം പേര്‍ക്ക് അസുഖം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ചിലിയില്‍ നിന്നാണ്. 649 പേരാണ് ഇവിടെ മരിച്ചത്. 1.34 ലക്ഷം രോഗികളുളള ചിലിയില്‍ ഇതുവരെ 2,190 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബ്രസീലില്‍ 542 പേരും മെക്‌സിക്കോയില്‍ 341 പേരും ഇന്ത്യയില്‍ 261 പേരും പെറുവില്‍ 164 പേരും റഷ്യയില്‍ 134 പേരും ബ്രിട്ടണില്‍ 77 പേരുമാണ് ഇന്നലെ മരിച്ചത്.ലോകത്ത് 15 രാജ്യങ്ങളിലാണ് ഒരുലക്ഷത്തിലേറെ രോഗികളുളളത്. അമേരിക്കയില്‍ 20.07 ലക്ഷവും ബ്രസീലില്‍ 6.91 ലക്ഷവും റഷ്യയില്‍ 4.67 ലക്ഷവും സ്‌പെയിനില്‍ 2.88 ലക്ഷവും യുകെയില്‍ 2.86 ലക്ഷവും ഇന്ത്യയില്‍ 2.57 ലക്ഷവും ഇറ്റലിയില്‍ 2.34 ലക്ഷവുമാണ് രോഗബാധിതരുടെ എണ്ണം.പെറു, ജര്‍മ്മനി, ഇറാന്‍, തുര്‍ക്കി, ഫ്രാന്‍സ്, ചിലി, മെക്‌സിക്കോ, സൗദി അറേബ്യ എന്നി രാജ്യങ്ങളില്‍ ഒരുലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിലാണ് കൊവിഡ് ബാധിതരുടെ എണ്ണം.

Covid-19died patient
Comments (0)
Add Comment