വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി 50 സ്മാര്‍ട്ട് ടിവികള്‍ ഒരുക്കി ദയ ചാരിറ്റബിള്‍ ട്രസ്റ്റ്

കൊവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി സ്‌കൂള്‍ ക്ലാസ്സുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ പഠനസൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇ ക്ലാസ് ചലഞ്ച് പദ്ധതി പ്രകാരം 15 ടിവി സെറ്റുകളാണ് ദയ ട്രസ്റ്റ് ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സബ് കളക്ടര്‍ ആസിഫ് കെ യൂസഫ് ടിവി സെറ്റുകള്‍ ഏറ്റുവാങ്ങി.

ടി.വി , സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാകാതെ പ്രയാസം അനുഭവിക്കുന്ന കുട്ടികളുള്ള മേഖലകളിലേക്ക് സഹായം എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇത് തുടരുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ കെ.വി സമേഷ് പറഞ്ഞു. നിലവില്‍ 65 ഓളം കോളനികളില്‍ ഇതിനുള്ള സൗകര്യം ഒരുക്കി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ദയ ചാരിറ്റബിള്‍ ട്രസ്റ്റ് പോലുള്ള സ്ഥാപങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.എസ്, എസ്.ടി കോളനികളിലെ കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ടി.വിയോ മറ്റ് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളോ ഇല്ലാത്ത സാഹചര്യത്തില്‍ അത് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് സബ് കളക്ടര്‍ ആസിഫ് കെ യൂസുഫ് പറഞ്ഞു.

സ്മാര്‍ട്ട്‌ഫോണോ ടി.വിയോ ഇല്ലാത്തതു കാരണം ഒരു കുട്ടിക്കും വിദ്യാഭ്യാസം നഷ്ടപ്പെടാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെയാണ് ദായ ചാരിറ്റബിള്‍ ട്രസ്റ്റ് ഇ ക്ലാസ്സ് ചലഞ്ചു ഏറ്റടുത്തതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ കെ.വി സമേഷ്, ഡി.ഡി.ഇ മനോജ് കുമാര്‍, എസ്.എസ്‌.കെ ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ടി.പി വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ജയബാലന്‍ മാസ്റ്റര്‍, ദയ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകരായ കെ. രാജേന്ദ്രന്‍, രഗിന്‍ തയ്യില്‍, എം. പ്രദീപന്‍, കെ. സന്തോഷ്, അന്‍ഷാദ് കരുവഞ്ചാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.തില്ലങ്കേരി പഞ്ചായത്തിലെ ഇല്ലം കോളനി, അയ്യന്‍കുന്ന് പഞ്ചായത്തിലെ മൂന്നാംകുറ്റി കോളനി, പേരാവൂരിലെ ആനക്കുഴി കോളനി, കൊട്ടിയൂര്‍ പഞ്ചായത്തിലെ പാല്‍ചുരം കോളനി, മുഴക്കുന്ന് പഞ്ചായത്തിലെ പള്ളിപ്പടി കോളനി എന്നിവിടങ്ങളിലാണ് ഈ ടിവി സെറ്റുകള്‍ കൈമാറുന്നത്.

ഡി.വൈ.എഫ്‌.ഐ ടി.വി ചലഞ്ചിന്റെ ഭാഗമായി 10 ടെലിവിഷന്‍ സെറ്റുകളും ദയ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കി. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ദയ മെഡിക്കല്‍സ് എം.ഡി എന്‍.കെ. ശ്രീജിത്ത് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന് ടിവികള്‍ കൈമാറി. ചടങ്ങില്‍ ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ്, സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ ഒ.കെ. വിനീഷ്, ദയ മെഡിക്കല്‍സ് എം.ഡി എന്‍.കെ ശ്രീജിത്ത്, മാനേജര്‍ ടി.വി. ജ്യോതീന്ദ്രന്‍, ദയ ട്രസ്റ്റ് പ്രവര്‍ത്തകരായ കെ. രാജേന്ദ്രന്‍, എം. പ്രദീപന്‍, രഗിന്‍ തയ്യില്‍, ഡി.വൈ.എഫ്‌.ഐ കണ്ണൂര്‍ ബ്ലോക്ക് സെക്രട്ടറി എം. ശ്രീരാമന്‍, ട്രഷറര്‍ പി.അനൂപ്, ജോ: സെക്രട്ടറി പി.അഖില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജില്ലാ ഭരണകൂടത്തിനും ഡിവൈഎഫ്‌ഐയ്ക്കും കൈമാറിയതിന് പുറമെയുള്ള ടിവി സെറ്റുകള്‍ വരുംദിവസങ്ങളില്‍ ആവശ്യക്കാര്‍ക്കായി വിതരണം ചെയ്യുമെന്നും ദയ ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. നേരത്തെ ലോക്ക്ഡൗണ്‍ വേളയില്‍ ജില്ലയില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളുടെ ക്യാംപുകളില്‍ വിനോദ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി 10 ടിവി സെറ്റുകളും ദായാചാരിറ്റബിള്‍ ട്രസ്റ്റ് കൈമാറിയിരുന്നു. അതിഥി തൊഴിലാളികള്‍ മടങ്ങിയ പശ്ചാത്തലത്തില്‍ ഈ ടെലിവിഷന്‍ സെറ്റുകള്‍ കൂടി ഓണ്‍ലൈന്‍ പഠനസൗകര്യം ലഭ്യമല്ലാത്ത പഠിതാക്കള്‍ക്ക് എത്തിച്ചുനല്‍കാനുള്ള ശ്രമത്തിലാണ് ജില്ലാഭരണകൂടം.

Covid-19giving smart tv to students by dhaya charitable trust'
Comments (0)
Add Comment