മാധ്യമപ്രവര്‍ത്തകനും സിനിമ പ്രൊമോഷന്‍ രംഗത്തെ പ്രമുഖനുമായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വെള്ളേപ്പം. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അക്ഷയ് രാധാകൃഷ്ണനും, നൂറിന്‍ ഷെരീഫും പ്രധാന കഥാപാത്രങ്ങളായി ചിത്രം ഭക്ഷണവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. പതിനെട്ടാം പടി എന്ന ചിത്രത്തിന് ശേഷം അക്ഷയ് അഭിനയിക്കുന്ന ചിത്രമാണിത്.ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജീവന്‍ ലാല്‍ ആണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ലീല എല്‍ ഗിരീഷ് കുട്ടന്‍ ആണ്. ചിത്രം നിര്‍മിക്കുന്നത് ടി എം റഫീഖ് ആണ്. റോമ, ഷൈന്‍ ടോം ചാക്കോ,സാജിദ് യഹിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.