ശ്രീനഗറിലെ സദിബല്‍ പ്രദേശത്ത് ഇന്ന് വീണ്ടും സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി

സദിബാലിലും സൂണിമറിലും തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്.രണ്ട് തീവ്രവാദികള്‍ ഇവിടെ കുടുങ്ങി കിടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടുങ്ങിയ തീവ്രവാദികളുടെ മാതാപിതാക്കളെ ഏറ്റുമുട്ടല്‍ സ്ഥലത്ത് എത്തിച്ച്‌ ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ കീഴടങ്ങിയില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ശ്രീനഗര്‍ നഗരത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. കഴിഞ്ഞ ദിവസമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമട്ടലില്‍ മൂന്ന് സി ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ക്കും ഒരു പോലീസുകാരനും പരുക്കേറ്റു.

Comments (0)
Add Comment