സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചതില്‍ കൂടുതല്‍ പേരും വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളിലും നിന്ന് എത്തിയവര്‍

മടങ്ങിയെത്തിയ പ്രവാസികളില്‍ കൊവിഡ് കൂടുതല്‍ യുഎഇയില്‍ നിന്ന് വന്നവരില്‍, മഹാരാഷ്ട്രയില്‍ നിന്നെത്തിയ 337 പേര്‍ രോഗികള്‍

കേരളത്തിലേക്ക് വിമാനങ്ങള്‍ എത്താന്‍ തുടങ്ങിയ മെയ് ഏഴിന് ശേഷം യുഎഇയില്‍ നിന്ന് വന്ന 299 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കുവൈത്തില്‍ നിന്ന് എത്തിയ 188 പേര്‍ക്കും സൗദിയില്‍ നിന്ന് എത്തിയ 63 പേര്‍ക്കും ഖത്തറില്‍ നിന്ന് എത്തിയ 23 പേര്‍ക്കും തജിക്കിസ്ഥാനില്‍ നിന്ന് എത്തിയ 22 പേര്‍ക്കും ഇന്നലെ വരെ കൊവിഡ് സ്ഥിരീകരിച്ചു.

കേരളത്തിന് പുറത്തുളള സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരിലാണ് കൂടുതല്‍ രോഗബാധ. മഹാരാഷ്ട്രയില്‍ നിന്ന് ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച ശേഷം മെയ് ഏഴുമുതല്‍ നാട്ടിലെത്തിയ 337 പേര്‍ക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തിയ 155 പേര്‍ക്കും ഡല്‍ഹിയില്‍ നിന്ന് എത്തിയ 44 പേര്‍ക്കും കര്‍ണാടകയില്‍ നിന്ന് എത്തിയ 30 പേര്‍ക്കും ഗുജറാത്തില്‍ നിന്ന് എത്തിയ 25 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്നലെ 107 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് 1,914 പേരാണ് രോഗബാധിതരായത്. ഇതില്‍ രോഗമുക്തി നേടിയവരൊഴിച്ച്‌ 1,095 പേരാണ് നിലവില്‍ ചികിത്സയിലുളളത്. കേരളത്തിന് പുറത്ത് നിന്ന് എത്തിയവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സമ്ബര്‍ക്കം വഴി രോഗം ബാധിച്ചവര്‍ എന്നിങ്ങനെയാണ് കൊവിഡ് ബാധിതര്‍ സംസ്ഥാനത്ത് കൂടുന്നത്.

Covid-19PRAVASI
Comments (0)
Add Comment