സഫൂറ സര്‍ഗാറിന് ജാമ്യം

ന്യൂഡല്‍ഹി: എതിര്‍പ്പുകള്‍ക്കും വാദപ്രതിവാഗദങ്ങള്‍ക്കുമൊടുവില്‍ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ അറസ്റ്റിലായ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥിയും കോഡിനേഷന്‍ കമ്മിറ്റി അംഗവുമായ സഫൂറ സര്‍ഗാറിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മാനുഷിക പരിഗണന വെച്ച് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.ഗര്‍ഭിണിയാണെന്ന പരിഗണന വെച്ച് ജാമ്യം അനുവദിക്കരുതെന്ന് ഡല്‍ഹി പൊലിസ് കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചിരുന്നു. ഗര്‍ഭിണിയാണെന്നത് തെറ്റ് കുറച്ചു കാണാനുള്ള കാരണമല്ലെന്നും അതിന്റെ പേരില്‍ മാത്രം സഫൂറ സര്‍ഗാറിന് ജാമ്യം അനുവദിക്കരുതെന്നുമാണ് ഡല്‍ഹി പൊലിസ് ഹൈക്കോടതി മുന്നാകെ ആവശ്യപ്പെട്ടത്.പത്തു വര്‍ഷത്തിനിടെ 39 സ്ത്രീകള്‍ തിഹാര്‍ ജയിലില്‍ പ്രസവിച്ചിട്ടുണ്ടെന്ന് പൊലിസ് ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന റിപ്പോര്‍ട്ടും ഡല്‍ഹി പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Comments (0)
Add Comment