കഴിഞ്ഞ ആഴ്ച ആന്ധ്ര പ്രദേശില്‍ യുവതി ആത്മഹത്യ ചെയ്തത് നടന്‍ സുശാന്ത് സിഗ് രാജ്പുത്തിന്റെ മരണത്തെ തുടര്‍ന്നുള്ള മനോവിഷമം മൂലമാണെന്ന് പോലീസ് കണ്ടെത്തി. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്.മൂന്ന് വര്‍ഷം മുന്‍പാണ് യുവതിയുടെ കുടുംബം വിശാഖപട്ടണത്ത് എത്തുന്നത്. യുവനടന്‍ സുശാന്ത് സിംഗിന്‍റെ കടുത്ത ആരാധികയായിരുന്നു യുവതി. സുശാന്തിന്‍റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ യുവതി അസ്വസ്ഥയായിരുന്നെന്നാണ് വീട്ടുകാരുടെ പ്രതികരണം. മരണവാര്‍ത്ത സംബന്ധിച്ച വീഡിയോകള്‍ കണ്ടതിന് ശേഷം വീട്ടുകാരോട് സംസാരിക്കാന്‍ കൂടി യുവതി തയ്യാറായിരുന്നില്ലെന്ന് കുടുംബം പൊലീസിന് മൊഴി നല്‍കി.