സോനം കപൂർ – ജന്മദിനം

09-06-1985 സോനം കപൂർ – ജന്മദിനം

ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് സോനം കപൂർ (ജനനം: ജൂൺ 9, 1985).

സ്വകാര്യ ജീവിതം
പ്രമുഖ ചലച്ചിത്രനടനായ അനിൽ കപൂറിന്റെയും, സുനിത കപൂറിന്റേയും മകളാണ് സോനം കപൂർ. ഒരു ഇളയ സഹോദരിയും, സഹോദരനുമുണ്ട്. സോനം വിദ്യാഭ്യാസം പൂർത്തീകരിച്ചത് ലണ്ടനിലാണ്. പിന്നീട് ഉന്നത വിദ്യാഭ്യാസം പൂർത്തികരിച്ചത് മുംബൈയിലുമാണ്.

അഭിനയ ജീവിതം

ഒരു നായികയായി അഭിനയിക്കുന്നതിനു മുൻപ് സോനം ഒരു സംവിധാന സഹായിയായി സഞ്ജയ് ലീല ബൻസാലിയുടെ കീഴിൽ ബ്ലാക്ക് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിനിടയിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് 2007 ൽ ഒരു പുതുമുഖ നായികയായി സാവരിയ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിൽ നായകൻ രൺബീർ കപൂർ ആയിരുന്ന്. പക്ഷേ, ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു പരാജയമായിരുന്നു. പക്ഷേ, സോനത്തിന്റെ അഭിനയം നല്ല അഭിപ്രായം നേടിയിരുന്നു. 2008 ൽ സോനം ഡൽഹി-6 എന്ന ചിത്രത്തിൽ അഭിഷേക് ബച്ചൻ ഒന്നിച്ച് അഭിനയിച്ചു.

ഭാഗ്‌ മിൽക്ക ഭാഗ്‌, ഖുബ്സൂറത്ത്‌, ഡോളി കി ഡോളി. നീർജ, സഞ്ജു, ഏക്‌ ലട്കി കൊ ദേഖ തൊ ഐസ ലഗ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. ദുൽഖർ സൽമാൻ നായകൻ ആയ ദി സോയ ഫാക്ടർ ആണ്‌ അവസാന ചിത്രം

birthdaysonam kapoorസോനം കപൂർ - ജന്മദിനം
Comments (0)
Add Comment