വ്യാഴാഴ്ച ബഹ്റൈന്‍-തിരുവനന്തപുരം വിമാനത്തിലെത്തിയ ആറ് പേരെയാണ് നിര്‍ബന്ധിത പെയ്ഡ് ക്വാറന്റീനിലാക്കിയത്. നോര്‍ക്കവഴി രജിസ്റ്റര്‍ ചെയ്ത് എത്തിയവരാണ് ഇവര്‍. ഭക്ഷണം ഉള്‍പ്പെടെ ദിവസവും 475 രൂപ ചെലവ് വരുന്നുണ്ടെന്നും 15 ദിവസത്തേക്ക് ഈ തുക അടക്കാന്‍ നിവൃത്തി ഇല്ലെന്നും പെയ്ഡ് ക്വാറന്റീന് സെന്ററില്‍ കഴിയുന്ന ചവറ തേവലക്കര സ്വദേശിയായ യുവാവ് പറഞ്ഞു.