ഹോണ്ടയുടെ പ്രീമിയം സെഡാനായ സിവിക്കുകളെ കൂട്ടത്തോടെ സ്വന്തമാക്കാനൊരുങ്ങി റോയല്‍ മലേഷ്യന്‍ പോലീസ്

ഈ വര്‍ഷം പൊലീസ് സേനയ്ക്കായി 425 സെഡാന്‍ ഹോണ്ടയില്‍ നിന്ന് വാങ്ങാനാണ് പദ്ധതി. 8.6 കോടി രൂപ മുതല്‍ മുടക്കിലാണ് വാഹനം വാങ്ങുന്നത്.കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ മലേഷന്‍ പൊലീസ് സേനയിലേക്ക് ആവശ്യപ്പെട്ട 425 വാഹനങ്ങളില്‍ 30 എണ്ണം കമ്ബനി കൈമാറി. ജൂലായ് മാസത്തിനുള്ളില്‍ തന്നെ ബാക്കിയുള്ളവ എത്തുമെന്നാണ് റിപ്പോര്‍ട്ട്.സിവികിന്റെ എസ് വേരിയന്റായിരിക്കും മലേഷന്‍ പൊലീസ് പട്രോള്‍ വാഹനമാകുകയെന്നാണ് സൂചന. പ്രത്യേകം നിര്‍മിക്കുന്ന സെഡാനുകളാണ് പൊലീസ് സേനയ്ക്കായി എത്തുക. വെള്ള നിറത്തിലുള്ള കാറില്‍ പോലീസ് ഐവറി ബ്ലൂ, യെല്ലോ ആന്‍ഡ് റെഡ് ഗ്രാഫിക്‌സുകള്‍ നല്‍കും. ഇതിനൊപ്പം കാറിന്റെ റൂഫില്‍ നീല നിറത്തിലുള്ള എല്‍ഇഡി ബീക്കണ്‍ ലൈറ്റ് ബാറും ഘടിപ്പിച്ചിട്ടുണ്ട്.ഈ വാഹനത്തിന് 1.8 ലിറ്റര്‍ ഐ-വിടെക് എസ്‌ഒഎച്ച്‌സി നാച്വറലി ആസ്പിരേറ്റഡ് നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഹൃദയം. ഫോഗ് ലാമ്ബ്, ബോഡി കളര്‍ ഡോര്‍ ഹാന്‍ജില്‍, ഹാലജന്‍ ഹെഡ്‌ലാമ്ബ്, 16 ഇഞ്ച് അലോയി വീല്‍ (ഉയര്‍ന്ന വേരിയന്റില്‍ 17, 18 ഇഞ്ച് അലോയി വീലുകളാണ്) എന്നിവ ലഭിക്കും.2019 ഫെബ്രുവരിയിലാണ് പത്താംതലമുറ സിവിക്ക് ഇന്ത്യന്‍ വിപണിയിലെത്തിയത്. ഒന്‍പതാം തലമുറ ഒഴിവാക്കിയാണ് സിവിക്കിന്റെ 10-ാം തലമുറയെ ഹോണ്ട ഇന്ത്യയില്‍ വീണ്ടും അവതരിപ്പിച്ചത്. പെട്രോള്‍ എന്‍ജിനോടെ മൂന്നു വകഭേദത്തിലും ഡീസല്‍ എന്‍ജിന്‍ സഹിതം രണ്ടു വകഭേദത്തിലുമാണു വാഹനം വില്‍പ്പനയ്ക്കുള്ളത്. പെട്രോള്‍ വകഭേദങ്ങള്‍ക്ക് 18.06 ലക്ഷം രൂപ മുതലും ഡീസല്‍ പതിപ്പുകള്‍ക്ക് 21.39 ലക്ഷം രൂപ മുതലുമാണ് ഇന്ത്യയിലെ ഷോറൂം വില.നിലവിലുള്ളത്തിനെക്കാള്‍ കൂടുതല്‍ സ്‌പോര്‍ട്ടിയായാണ് പുതിയ സിവിക്കിന്‍റെ രൂപഭാവം. എല്‍ഇഡി ഹെഡ്‌ലൈറ്റ് ആന്‍ഡ് ഡിആര്‍എല്‍, പിയാനോ ബ്ലാക്ക് ഗ്രില്‍, ക്രോമിയം ആവരണമുള്ള ഫോഗ് ലാമ്ബ് എന്നിവ മുന്‍വശത്തെ പ്രത്യേകതകളാണ്. പുതിയ ടെയില്‍ ലാമ്ബ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയിരിക്കുന്ന ബമ്ബര്‍, ഷാര്‍ക്ക് ടൂത്ത് ആന്റിന എന്നിവ പിന്‍ഭാഗത്തെ വേറിട്ടതാക്കുന്നു.ആന്‍ട്രോയ്ഡ് ഓട്ടോയുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, 7.0 ഇഞ്ച് ടച്ച്‌ സ്‌ക്രീന്‍ ഡിസ്‌പ്ലേ, ആപ്പിള്‍ കാര്‍പ്ലേ, ലെതര്‍ ഫിനീഷിങ് ഇന്റീരിയര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റീയറിങ് എന്നിവ പുതിയ സിവിക്കിലെ പ്രത്യേകതകളാണ്.1.8 ലിറ്റര്‍ ഐ.വി.ടെക് പെട്രോള്‍, 1.6 ലിറ്റര്‍ ഐ.ഡി.ടെക് ഡീസല്‍ എന്നിങ്ങനെ രണ്ട് എന്‍ജിന്‍ പതിപ്പുകള്‍ ഹോണ്ട സിവിക്കിലുണ്ട്. പെട്രോള്‍ എന്‍ജിന് 138 ബി.എച്ച്‌.പി. കരുത്തും 176 എന്‍.എം. ടോര്‍ക്കും സൃഷ്ടിക്കാനാവും. ഡീസല്‍ എന്‍ജിന്‍ 118 ബി.എച്ച്‌.പി. കരുത്തും 300 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് രണ്ടിലും.കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, എ.ബി.എസ്. എന്നീവയാണ് വാഹനത്തിന്‍റെ സുരക്ഷാമുഖം.

Comments (0)
Add Comment