കര്‍ശന നിയന്ത്രണങ്ങോടെയാണ് തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇന്നലെയോടെ മിക്കയിടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 65 വയസ്സിനു മുകളിലുള്ളവരും ഗര്‍ഭിണികളും 10 വയസ്സിനു താഴെ കുട്ടികളും മാളില്‍ പ്രവേശിക്കരുത്.കേരളത്തിലെ ഏറ്റവും വലിയ മാളായ കൊച്ചി ഇടപ്പള്ളിയിലെ ലുലു മാള്‍ ഇന്ന് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൊല്ലത്തെ ആര്‍പി മാള്‍, തൃപ്രയാറിയെ വൈ മാള്‍ തുടങ്ങിയവയെല്ലാം ഇന്ന് തുറന്ന് പ്രവര്‍ത്തിക്കാം. സെന്‍ട്ര ഗ്രൂപ്പിന്റെ ഷോപ്പിങ്ങ് മാളുകള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുമെങ്കിലും ഇവ കേരളത്തില്‍ പ്രവര്‍ത്തിക്കില്ല.ഹോട്ടലുകളിലും ഇന്ന് മുതല്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. നാലാം ഘട്ട ലോക്ക് ഡൗണ്‍ കാലയളവില്‍ ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പാര്‍സലുകള്‍ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. അതേസമയം കൊവിഡ് രൂക്ഷമായ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിലവില്‍ പാര്‍സല്‍ സംവിധാനം മാത്രമേ അനുവദിക്കൂ. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരിപ്പിട ശേഷിയുടെ 50 ശതമാനം മാത്രമേ ഇരിക്കാന്‍ അനുവദിക്കുള്ളൂ.
അതേസമയം സംസ്ഥാനത്ത് ഇന്ന് ആരാധാനലയങ്ങള്‍ തുറന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറന്നിട്ടുണ്ട്. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ 30 മുതലേ പ്രവേശം അനുവദിക്കൂ.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങും. ക്രിസ്ത്യന്‍ പള്ളികളില്‍ ചിലയിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ കുര്‍ബാനകള്‍ നടക്കും.
വിവിധ പള്ളി കമ്മിറ്റികള്‍ മുസ്ലിം പള്ളികള്‍ തുറക്കില്ലെന്ന് അറിയിച്ചിച്ചിട്ടുണ്ട്. മലപ്പുറത്ത് പള്ളികള്‍ തുറക്കില്ല.