life hacks

സ്വതന്ത്രമായ ചിന്തകളും സ്വന്തമായ നിലപാടുകളും ആണ്‌ ഓരോരുത്തരുടെയും വ്യക്തിവൈശിഷ്ട്യം . അവ പണയം വച്ച്‌ അടിമത്തം പ്രഖ്യാപിക്കുന്നവർ സ്വന്തം അസ്ഥിത്വത്തിന്‌ പോലും വില കൽപ്പിക്കാത്തവർ ആണ്‌.

അടിമത്വം ശാരീരികം മാത്രമല്ല. മാനസികവും കൂടിയാണ്‌. മറ്റുള്ളവരുടെ നിലപാടുകൾ കണ്ണും അടച്ച്‌ സ്വീകരിക്കുന്നവർ അവരുടെ മാനസിക അടിമകൾ കൂടിയാണ്‌ . സ്വയം ചിന്തിച്ച്‌ എടുക്കുന്ന തീരുമാനത്തെക്കാൾ മറ്റുള്ളവരുടെ വാക്കുകൾ ജീവിതത്തിൽ കണ്ണും അടച്ച്‌ സ്വീകരിക്കുന്നവർ സ്വയം അടിമത്വം അടിച്ചേൽപ്പിക്കുന്നവർ ആണ്‌ .

സ്വന്തം ആകാശത്തെ മറക്കുന്നവർ എല്ലാം മണ്ണിലിഴയുകയേ ഉള്ളു . അവർക്ക്‌ ഒരിക്കലും സ്വന്തം മേച്ചിൽപ്പുറങ്ങളൊ അനുഭവങ്ങളൊ ഉണ്ടാകില്ല . കണ്ടു പരിചയിച്ച ചുറ്റുമതിൽ മാത്രമാണ്‌ ശരിയെന്നും അതിന്‌ പുറത്തുള്ളതെല്ലാം തെറ്റാണെന്നും വിശ്വസിക്കേണ്ടി വരും.

അനാവശ്യമായ വിധേയത്വം അസ്ഥാനത്ത്‌ പോലും കാണിക്കുന്നവർ നിർഗുണരും കാര്യശേഷിയില്ലാത്തവരുമാണ്‌. . സ്വന്തം അഭിപ്രായങ്ങൾ പറയുകയും വിയോജിപ്പുകൾ രേഖപ്പെടുത്തുകയും ചെയ്യുന്നവർ ആണ്‌ ഏതു പ്രസ്ഥാനത്തിന്റെയും ക്രിയാത്മക ശക്തി

ചിന്തകൾ സ്വതന്ത്രമാവട്ടെ….മനസ്സ്‌ വിശാലമാവട്ടെ.

Comments (0)
Add Comment