Life hacks

ദുരിതങ്ങൾ ഇല്ലാത്തവന്‌ എന്ത്‌ അനുഗ്രഹം ? സങ്കടങ്ങൾ ഇല്ലാത്തവന്‌ എന്ത്‌ സന്തോഷം ?
വിശപ്പ്‌ ഇല്ലാതെ കഴിക്കുന്ന ഭക്ഷണത്തിന്‌ രുചി ഉണ്ടാകില്ല. പോരായ്മകളും ഇല്ലായ്മകളും ആണ്‌ പുതു മാർഗങ്ങൾക്ക്‌ വഴി ഒരുക്കുന്നത്‌. .വിപരീതങ്ങൾ ആണ്‌ പൂരകങ്ങൾ .

നമ്മുടെ ചില ലക്ഷ്യങ്ങൾ വിജയം വരിക്കുമ്പോൾ സന്തോഷം ഉണ്ടാവുന്നു. അപ്രതീക്ഷിതവും അപ്രായോഗികവുമായതിനെ അതിജീവിക്കുമ്പോഴുള്ള സംതൃപ്തി താരതമ്യങ്ങൾക്കും അപ്പുറത്താണ്‌.

മരണം ഇല്ല എന്നതല്ല. ഒരിക്കൽ മരിക്കും എന്നതാണ്‌ ജീവിതത്തിന്റെ സൗന്ദര്യം . മരണം ഇല്ലായിരുന്നു എങ്കിൽ ആരുടെയും ജീവിതത്തിന്‌ നിശ്ചയദാർഡ്യമോ , കാര്യക്ഷമതയോ ഉണ്ടാകുമായിരുന്നില്ല..

പ്രായത്തിന്റെ ചാക്രിക സ്വഭാവവും അതിന്റെ വളർച്ചയും തളർച്ചയുമാണ്‌ ഓരോരുത്തർക്കും തനിമയും തന്റേടവും നൽകുന്നത്‌.അനന്തമായ തുടർച്ചയും ദൈർഘ്യവും എത്ര നല്ല കാര്യത്തെയും മുരടിപ്പിക്കും.

കുമിഞ്ഞ്‌ കൂടുന്നവക്ക്‌ ഒന്നും കണക്കും കാര്യക്ഷമതയും ഉണ്ടാവില്ല . മരണമില്ലാത്ത അവസ്ഥയെക്കാൾ വിരസമായി മറ്റൊന്നില്ല . അവസാനമില്ലാത്ത കർമ്മങ്ങൾ വിരസത മാത്രമെ സൃഷ്ടിക്കൂ. . ഒന്ന് അവസാനിക്കുന്നിടത്ത്‌ നിന്ന് മാത്രമെ പുതിയ പലതും ആരംഭിക്കാനാകു .അവസാനം ആണ്‌ ആരംഭം

Comments (0)
Add Comment