സിനിമയില്‍ വളര്‍ന്നുവരുന്നവരെ ഇല്ലാതാക്കുന്ന സംഘം ഉണ്ടെന്ന ഫേസ്ബുക്ക് പരാമര്‍ശത്തില്‍ നടന് നീരജ് മാധവ് നല്കിയ വിശദീകരണം താര സംഘടനയായ അമ്മ ഔദ്യോഗികമായി ഫെഫ്കയ്ക്ക് കൈമാറി. വിശദീകരണത്തില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്ക്കുന്ന നീരജ് ആരുടേയും പേര് പരാമര്‍ശിക്കുന്നില്ല. അതേസമയം നീരജ് മാധവിനോട് നിര്‍മ്മാതാവ് ഷിബു ജി. സുശീലന് ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. മുളയിലേ നുള്ളാന്‍ ശ്രമിച്ച ആളുടെ പേരു പറയാന്‍ നീരജ് പേടിക്കുന്നതെന്തിന് എന്ന് നിര്‍മ്മാതാവിന്റെ ചോദ്യം. ഷിബു ജി. സുശീലന്റെ പോസ്റ്റിലേക്ക്:
താങ്കള്‍ ഒരു ആണല്ലേ? മുളയില്‍ നുള്ളാന്‍ ശ്രമിച്ച ആളുടെ പേര് പറയാന്‍ ഇത്ര പേടിയാണോ? അതോ മറവിയുണ്ടോ? പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് മൊത്തത്തില്‍ അല്ലല്ലോ ?നീരജിനെ നുള്ളിയത്, അപ്പോള്‍ സത്യസന്ധതയോടെ, ആണത്തത്തോടെ പേര് പറയുക, അതാണ് വേണ്ടത്.
താങ്കൾ ഒരു ആണല്ലേ ? മുളയിൽ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ ഇത്ര പേടി ആണോ ? അതോ മറവി ഉണ്ടോ ?പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്…
Posted by Shibu G Suseelan on Sunday, 28 June 2020
താങ്കളുടെ കൂടെ അഭിനയിച്ചവരെയും ടെക്നീഷ്യന്മാരെയും, നിര്‍മ്മാതാക്കളെയും ഒരു വിധത്തിലും താങ്കളും നുള്ളിയിട്ടില്ല എങ്കില്‍ പിന്നെ എന്തിന് പേടിക്കണം? സത്യസന്ധമായി പേര് തുറന്നു പറയുക. താങ്കള്‍ പേര് പറയാത്തത് കാരണം ഒരു യൂണിയന് മൊത്തത്തില്‍ മറുപടി പറയേണ്ട അവസ്ഥ ആണ്. അത് ഒരിക്കലും ശരിയല്ല.
2015ല്‍ ഞാന്‍ പ്രൊഡക്ഷന്‍ കണ്ട്രോളര് ആയ ചിത്രത്തിലും താങ്കള്‍ അഭിനയിച്ചിട്ടുണ്ട്.ചലച്ചിത്ര മേഖലയില്‍ ഗൂഢസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനെ ഇല്ലായ്മ ചെയ്യണമെന്നനിലപാടിലാണ് ഫെഫ്ക.