Today features

➡ ചരിത്രസംഭവങ്ങൾ

“`1523 – കൽമാർ യൂണിയന് അന്ത്യം കുറിച്ചുകൊണ്ട് ഗുസ്താവ് വാസ സ്വീഡന്റെ രാജാവായി.

1683 – ലോകത്തെ ആദ്യ സർ‌വകലാശാലാ മ്യൂസിയമായ അഷ്മോലിയൻ മ്യൂസിയം ഇംഗ്ലണ്ടിലെ ഓസ്ക്ഫോർഡിൽ പ്രവർത്തനമാരംഭിച്ചു.

1752 – മോസ്കോ നഗരത്തിന്റെ മൂന്നിലൊരുഭാഗം അഗ്നിബാധക്കിരയായി.

1808 – നെപ്പോളിയന്റെ സഹോദരൻ ജോസഫ് ബോണപ്പാർട്ട് സ്പെയിനിന്റെ രാജാവായി.

1844 – യങ് മെൻസ് ക്രിസ്റ്റ്യൻ അസോസിയേഷൻ (വൈ.എം.സി.എ.) ലണ്ടനിൽ സ്ഥാപിതമായി.

1882 – ചുഴലിക്കാറ്റിനോടനുബന്ധിച്ചുണ്ടായ കൂറ്റൻ തിരമാലകൾ തുറമുഖത്തേക്കടിച്ച് ബോംബേയിൽ ഒരു ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു.

1946 – ബാസ്കറ്റ് ബോൾ അസ്സോസിയേഷൻ ഓഫ് അമേരിക്ക ന്യൂയോർക്കിൽ രൂപവൽക്കരിക്കപ്പെട്ടു.

1946 – സോവിയറ്റ് യൂണിയൻ അർജന്റീനയുമായി നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.

1956 – സിംഗപൂരിന്റെ ആദ്യ മുഖ്യമന്ത്രി ഡേവിഡ് മാർഷൽ രാജി വച്ചു.

1984 – തീവ്രവാദികളെ തുരത്തുന്നതിന്‌ ഇന്ത്യൻ സേന സുവർണക്ഷേത്രത്തിലേക്ക് സൈനികാക്രമണം നടത്തി.

1809- സ്വീഡൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1993 – മംഗോളിയയിൽ ആദ്യത്തെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു.

2004 – തമിഴിനെ ഉൽകൃഷ്ടഭാഷയായി ഇന്ത്യയുടെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാം പ്രഖ്യാപിച്ചു.“`

➡ _*ജനനം*_

“`1986 – ഭാവന – ( മലയാളം, തമിഴ്, തെലുഗു അടക്കം നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചനടി ‘ഭാവന’ എന്ന കാർത്തികാമേനോൻ )

1968 – അലീം ദാർ – ( പാക്കിസ്ഥാനിക്രിക്കറ്റ് കളിക്കാരനും അമ്പയറുമായ അലീം ദാർ )

1946 – സി കൃഷ്ണൻ – ( പൊതു പ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവും പയ്യന്നൂർ നിയോജകമണ്ഡലത്തിൽനിന്നും സി.പി.ഐ (എം) പാർട്ടിയെ പ്രതിനിധീകരിച്ച നിയമസഭാംഗവുമായ സി. കൃഷ്ണൻ )

1930 – സുനിൽ ദത്ത്‌ – ( ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, നിർമ്മാതാവും , സംവിധായകനും കൂടാതെ ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും 2004-2005 മൻമോഹൻ സിംഗ്‌ സർക്കാറിൽ യുവജന സ്പോർട്സ് കാര്യ കാബിനറ്റ് മന്ത്രിയും ആയിരുന്ന ബൽ‌രാജ് ദത്ത് എന്ന സുനിൽ ദത്ത്‌ )

1936 – ദഗ്ഗുഭട്ടി രാമനായിഡു – ( 13 ഭാഷകളിലായി150 സിനിമകൾ നിർമ്മിച്ച് ഏറ്റവും കൂടുതൽ സിനിമ നിർമ്മിച്ച വ്യക്തി എന്ന നിലയിൽ ഗിന്നസ് ബുക്കിൽ കയറിയ തെലുഗ് സിനിമ നിർമ്മിതാവും, സുരേഷ് പ്രൊഡക്ഷൻസിന്റെ സ്ഥാപകനും ബാപ ടാല യിൽ നിന്നും ലോകസഭ അംഗവും ആയിരുന്ന ദഗ്ഗുഭട്ടി രാമനായ്ഡു )

1799 – അലക്സാണ്ടർ സെർഗിയേവിച്ച്‌ പുഷ്കിൻ – ( റഷ്യൻ റൊമാന്റിക്ക് കവിയും, നാടകം, റൊമാൻസ്,ആക്ഷേപഹാസ്യം എന്നിവ കലർത്തിയ ഒരു കഥാകഥന രീതി ആവിഷ്കരിച്ച് ആധുനിക റഷ്യൻ സാഹിത്യത്തിന്റെ സ്ഥാപകന്‍ എന്ന്‍ അറിയപ്പെടുന്ന അലക്സാണ്ടർ സെർഗിയേവിച്ച് പുഷ്കിൻ )

1875 – പോൾ തോമസ്‌ മാൻ – ( ക്ഷയരോഗം ബാധിച്ച തന്റെ മാതുല സഹോദരനെ (കസിൻ) കാണുവാൻ യാത്രചെയ്യുകയും ക്ഷയരോഗാശുപത്രിയിൽ മൂന്ന് ആഴ്ച തങ്ങുവാൻ ഉദ്ദേശിച്ചെങ്കിലും പല കാരണങ്ങളാൽ ഏഴു വർഷത്തോളം ആശുപത്രിയിൽ തന്നെ കുടുങ്ങിപ്പോവുകയും, ക്ഷയരോഗാശുപത്രിയിൽ കണ്ടുമുട്ടുന്ന പല കഥാപാത്രങ്ങളിലൂടെ സമകാലീന യൂറോപ്യൻ സമൂഹത്തിന്റെ അന്തഃഛിദ്രങ്ങൾ അനാവരണം ചെയ്യുന്ന ഒരു എൻജിനീറിംഗ് വീദ്യാർത്ഥി യുടെ കഥ പറയുന്ന “ദ് മാജിക് മൗണ്ടൻ” ‘ എഴുതി നോബൽ സമ്മാനം വാങ്ങിയ
ജർമ്മൻ നോവലിസ്റ്റും സാമൂഹിക വിമർശകനും മനുഷ്യസ്നേഹിയും എഴുത്തുകാരനും, നവീകരിച്ച ബൈബിൾ കഥകളും ജർമ്മൻ കഥകളും ഗോയ്ഥെ, നീഷേ, ഷോപ്പെൻ‌ഹോവെർ എന്നിവരുടെ ആശയങ്ങളും തന്റെ സാഹിത്യ സൃഷ്ട്രികളിൽ ഉപയോഗിച്ച പോൾ തോമസ് മാൻ )

1901 – സുകാർണോ – ( നെതർലാന്റിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കാനായി നടന്ന സമരത്തിന്റെ നേതാവും,ഡച്ചുകാരുടെ തടവിൽ പത്തുവർഷത്തോളം കിടക്കുകയും, ഡച്ച് കോളണിയായിരുന്ന ഇന്തോനേഷ്യയെ സ്വതന്ത്രമാക്കാനായി രൂപീകരിച്ച ദേശീയപ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തു നിന്ന് അവസാനം സ്വാതന്ത്ര്യം നേടാൻ കാരണമാകുകയും, ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റാകുകയും ചെയ്ത സുകർണോ )

1857 – പോത്തേരി കുഞ്ഞമ്പു – ( അധസ്ഥിതരുടെ ഉന്നമനത്തിനുവേണ്ടി എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത എഴുത്തുകാരൻ പോത്തേരി കുഞ്ഞമ്പു )

1871 – വേങ്ങയിൽ അമ്പാടി നാരായണ പൊതുവാൾ – ( കേരളീയമായ കഥാകഥനരീതിയോട് പാശ്ചാത്യരചനാശൈലികൾ ഇഴ ചേർത്ത് ഒരു പുതിയ സാഹിത്യരൂപം വികസിപ്പിച്ചവരിൽ പ്രധാനിയായ
എ.നാരായണപൊതുവാള്‍, എ.ന്‍.പൊതുവാള്‍, എം.രത്നം ബി .എ എന്നീ പേരുകളില്‍ കഥയെഴുതിയ വേങ്ങയിൽ അമ്പാടി നാരായണ പൊതുവാൾ )

1877 – ഉള്ളൂർ എസ്‌ പരമേശ്വരയ്യർ – ( ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളസാഹിത്യത്തിലെ കാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ച് ശ്രദ്ധേയരായ കവിത്രയത്തിൽ ഒരാളും, കവി എന്നതിനു പുറമേ ചരിത്രകാരനായും, തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ച, മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ )

1902 – ആനി മസ്ക്രീൻ – ( തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായ ആദ്യവനിതകളിലൊരാളും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയംഗമാകുന്ന ആദ്യത്തെ വനിതയും കേരളത്തിൽ നിന്നും ലോക സഭയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയും, പറവൂർ ടിക്കെയുടെ മന്ത്രിസഭയിൽ ആരോഗ്യ വൈദ്യുതി മന്ത്രിയും ആയിരുന്ന സ്വാതന്ത്യ സമര സേനാനി ആനി മസ്ക്രീൻ )

1929 – റ്റോംസ്‌ – ( ബോബനും മോളിയും എന്ന കാർട്ടൂണിലൂടെ അറിയപ്പെടുന്ന ടോംസ് എന്ന അത്തിക്കളം വാടയ്ക്കൽ തോപ്പിൽ തോമസ് എന്ന വി.റ്റി.തോമസ്‌ )

1936 – കെ പി ഉദയഭാനു – ( വെള്ളിനക്ഷത്രമേ നിന്നെ നോക്കി…, അനുരാഗനാടകത്തിൽ…, താമരത്തുമ്പീവാവാ…, പൊൻവളയില്ലെങ്കിലും…, ,കരുണാസാഗരമേ…,പെണ്ണാളേ പെണ്ണാളേ.. കാനനഛായയിൽ… തുടങ്ങി നല്ല ഇമ്പമുള്ള പാട്ടുകള്‍ നമുക്ക് സമ്മാനിച്ച ഗായകനും സംഗീത സംവിധായകനും കെ പി കേശവമേനോന്റെ അന്തിരവനും ആയിരുന്ന കെ.പി. ഉദയ ഭാനു )

1891 – മസ്തി വെകടേശ്വ അയ്യങ്കാർ – ( 1983-ൽ ചിക്കവീര രാജേന്ദ്ര എന്ന നോവലെഴുതി ജ്ഞാനപീഠം ലഭിച്ച ഒരു പ്രമുഖ കന്നഡ സാഹിത്യകാരൻ മസ്തി വെങ്കടേശ അയ്യങ്കാർ )

1914 – സി രാജേശ്വര റാവു – ( വൈദ്യ ശാസ്ത്ര വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ച്‌ മനുഷ്യവംശം ഇതുവരെ ആർജിച്ച എല്ലാ നല്ല ഗുണങ്ങളും സ്വാംശീകരിച്ച്‌ ആറര പതിറ്റാണ്ടുകാലം മാനവിക സ്‌നേഹത്തിന്റെ ഉണർത്തുപാട്ടുകാരനായി മാറുകയും ഇരുപത്തിയെട്ട്‌ വർഷം തുടർച്ചയായി കമ്മ്യൂണിസ്റ്റ്‌ പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന, തെലങ്കാനയുടെ വീരപുത്രൻ എന്ന് വിശേഷിപ്പിക്കുന്ന സഖാവ്‌ ചന്ദ്ര രാജേശ്വര റാവു എന്ന സി രാജേശ്വര റാവു എന്ന സി ആർ )

1857 – ഒറവങ്കര നീലകണ്ഠൻ നമ്പൂതിരിപ്പാട്‌ – ( ചെറുപ്പത്തില്‍ തന്നെ ശ്ലോകങ്ങള്‍ രചിച്ചു തുടങ്ങുകയും, കൊടുങ്ങല്ലൂര്‍ കവിസദസ്സിലെ ഒരു പ്രധാന അംഗവും ലക്ഷ്മീസ്തവം, അംബാസ്തവം, അംബികാവിംശതി, കാളീസ്തവം, ദേവീസ്തവം തുടങ്ങിയ നിരവധി സ്തോത്രങ്ങൾ രചിക്കുകയും, കുമാരസംഭവം, അഴകാപുരിവര്‍ണനം, ദേവീമാഹാത്മ്യം തുടങ്ങിയ കൃതികള്‍ സംസ്കൃതത്തില്‍ നിന്ന് മലയാളത്തിലേയ്ക്ക് പരിഭാഷചെയ്യുകയും ചെയ്ത ഒറവങ്കര നീലകണ്ഠൻ നമ്പൂതിരി )

1814 – നീലകണ്ഠൻ പരമേശ്വരൻ മൂത്തത്‌ – ( തിരുവിതാംകൂറില്‍ ആദ്യമായി ഭാഗ്യക്കുറിക്കു തുടക്കമിടുകയും, ഇന്ന് നമ്മള്‍ സെല്‍ഫി എടുക്കുന്നപോലെ , ഒരു പക്ഷേ സ്വന്തം രൂപം സ്വയം ചിത്രീകരണം (സെൽഫ് പോർട്രെയ്റ്റ്) നടത്തിയ കേരളത്തിലെ ആദ്യത്തെ കലാകാരനും, മലയാളത്തിലെ ആദ്യത്തെ ആത്മകഥയും ആദ്യത്തെ ബാലസാഹിത്യകൃതിയും രചിക്കുകയും, ആദ്യമായി തിരുവിതാംകൂര്‍ ചരിത്രവും ആദ്യത്തെ സമ്പൂര്‍ണ ഭാഷാവ്യാകരണവും രചിക്കുകയും വൈദ്യൻ, സാഹിത്യകാരൻ, സാമ്പത്തിക വിദഗ്ദ്ധൻ തുടങ്ങി വിവിധമേഖലകളിൽ കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്ന നീലകണ്ഠൻ പരമേശ്വരൻ മൂത്തത് എന്ന പാച്ചു മൂത്തത്‌ )“`

➡ _*മരണം*_

“`1832 – ജെറേമി ബെൻതാം – ( ആധുനിക ഉപഭോഗസിദ്ധാന്തത്തിന്റെ സ്ഥാപകനും ബ്രിട്ടീഷ്തത്വചിന്തകനും,സാമൂഹികനവോത്ഥാനപ്രവർത്തകനും ജഡ്ജിയുമായിരുന്ന ജെറേമി ബെൻതാം )

1946 – ജർഹാർട്ട്‌ ഹോപ്ട്ട്‌മാൻ – ( നെയ്ത്തുകാർ, കുഴിച്ചിട്ട മണി, പപ്പാ ഡാൻസ്, ഹാനലിന്റെ തിരുസ്വീകരണം ഇമ്മാനുവൽ ക്വന്റ്, ദി ഹെരിറ്റേജ് ഓഫ് സോവാന തുടങ്ങിയ കൃതികൾ രചിച്ച നോബൽ സമ്മാനം നേടിയ ജർമൻ നാടകകൃത്ത് ജർഹാർട്ട് ഹോപ്ട്ട്മാൻ )

1948 – ലൂയി ഴാൻ ലൂമി – ( സെക്കൻഡിൽ 16 ഫ്രെയിമുകൾ കടന്നുപോകുന്ന രീതിയിൽ സംവിധാനം ചെയ്ത ഒരു പ്രൊജക്ടറും ക്യാമറയും ചേർന്ന ആദ്യത്തെ സിനിമാട്ടോഗ്രാഫിന് രൂപകൽപന ചെയത്, 1895 ൽ പേറ്റൻറ്റ് വാങ്ങുകയും അതേവർഷംതന്നെ തൊഴിലാളികൾ ഫാക്ടറി വിടുന്ന രംഗം ചിത്രീകരിക്കുന്ന ചലച്ചിത്രത്തോടെ ലോകസിനിമയുടെ ചരിത്രം തുടങ്ങി വയ്ക്കുകയും ലോകത്തെ ആദ്യത്തെ സിനിമാശാല പാരീസിൽ തുറക്കുകയും ചെയ്ത രണ്ട് ഫ്രഞ്ച് സഹോദരന്മാരായ ലൂമിയേ സഹോദരന്മാർ എന്നറിയപ്പെടുന്നവരിൽ ഒരാളായ ലൂയി ഴാൻ ലൂമി )

1941 – ലൂയി ഷെവർലെ – ( സ്വിറ്റ്സർലാൻഡിൽ ജനിച്ച അമേരിക്കകാരൻ റെസ്കാർ ഡൈവറും ഷെവർലെ മോട്ടോർ കമ്പനിയുടെ സ്ഥാപകരിൽ ഒരാളും ആയിരുന്ന ലുയി – ജോസഫ് ” ലൂയി ” ഷെവർലെ )

1961 – കാൾ ഗുസ്താഫ്‌ യുങ്ങ്‌ – ( സിഗ്മണ്ട് ഫ്രോയ്ഡിനു ശേഷം ലോകത്ത് ഏറ്റവും പ്രശസ്തനായ, മനശാസ്ത്രജ്ഞനും, ലോകപ്രശസ്ത ചിന്തകനും,വിശകലന മനഃശാസ്ത്രത്തിന്റെ(അനലിറ്റിക്കൽ സൈക്കോളജി) പിതാവും ആയിരുന്ന സ്വിറ്റ്സർലൻഡുകാരനായ കാൾ ഗുസ്താഫ് യുങ്‌ )

1962 – വില്യം ഫോൿനർ – ( ചിന്താ ധാര, പല വീക്ഷണകോണുകളിൽ നിന്നുള്ള വിവരണങ്ങൾ, വിവിധ സമയ-കാല വ്യതിയാനങ്ങളിൽ നിന്നുള്ള വിവരണങ്ങൾ തുടങ്ങിയ സാഹിത്യ ഉപകരണങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രശസ്തമായ കൃതികൾ രചിക്കുകയും, നീണ്ട, വളഞ്ഞുപുളഞ്ഞ വാചകങ്ങൾക്കും, സസൂക്ഷ്മം തിരഞ്ഞെടുത്ത വാക്കുകൾക്കും പ്രശസ്തനും, നോവൽ, ചെറുകഥ, കവിത, നാടകം, തുടങ്ങി ഇംഗ്ലീഷ് സാഹിത്യത്തത്തിന്റെ എല്ലാ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നോബൽ സമ്മാന ജേതാവ് വില്യം കുത്ബർട്ട് ഫോൿനർ )

1936 – തരവത്ത്‌ അമ്മാളുവമ്മ – ( കമലാഭായി അഥവാ ലക്ഷ്മീ വിലാസത്തിലെ കൊലപാതകം” എന്ന മലയാളത്തിൽ ഒരു സ്ത്രീ എഴുതിയ ആദ്യത്തെ അപസർപ്പകനോവൽ കൂടാതെ നോവലുകളുടെ വിവർത്തനങ്ങളും ഭക്തിഗ്രന്ഥങ്ങളും രചിച്ച സാഹിത്യകാരി തരവത്ത് അമ്മാളുഅമ്മ )

1947 – കുഞ്ഞുലക്ഷ്മി കെട്ടിലമ്മ – ( പുരാണചന്ദ്രിക, പ്രാർത്ഥനാഞ്ജലി, സാവിത്രീവൃത്തം, കൗസല്യാദേവി, ഗോകർണ്ണപ്രതിഷ്ഠ, കടങ്കോട്ടുമാക്കം, ആഴ്വാഞ്ചേരി തമ്പ്രാക്കൾ തുടങ്ങിയ കൃതികൾ രചിച്ച കുഞ്ഞുലക്ഷ്മി ക്കെട്ടിലമ്മ )

1976 – സി എ മാത്യു – ( ഒന്നും, രണ്ടും കേരള നിയമസഭകളിൽ തൊടുപുഴ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ്സ് നേതാവായിരുന്ന സി.എ. മാത്യു )

2007 – മലങ്കര ഓർത്തഡോക്സ് സഭയുടെ ഇടുക്കി, അങ്കമാലി ഭദ്രാസനാധിപൻ ഔഗേൻ മാർ ദിവന്നാസിയോസ് കോട്ടയം ജില്ലയിലെ വാഴൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ മരണമടഞു )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _യുനെസ്കൊ അന്തർദ്ദേശീയ ‘റഷ്യൻഭാഷദിന’മായി ആചരിക്കുന്നു._

⭕. _തൈവാൻ : എഞ്ചിനിയേഴ്സ്‌ ഡേ_

⭕ _സ്വീഡൻ: ദേശീയ ദിനം_

⭕ _ബൊളീവിയ : അധ്യാപക ദിനം_

⭕ _അമേരിക്ക : ‘ഹണ്ടിംഗ്ണ്ടൻ ഡിസീസി’നെപ്പറ്റിയുള്ള ബോധവൽക്കരണ ദിനം._
_[മസ്തിഷ്കത്തിലെ കോശങ്ങൾനശിക്കുന്ന ഒരു പാരമ്പര്യരോഗം]_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

Features of today
Comments (0)
Add Comment