🅾️ കോവിഡ് പശ്ചാത്തലത്തില്‍ ഖത്തറില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം വെള്ളിയാഴ്ച പുലര്‍ച്ചെ 2.15ന് കൊച്ചിയിലേക്ക് പറന്നു. ദോഹയിലെ ക്യു കോണ്‍ കമ്പനിയാണ് മലയാളികളായ തങ്ങളുടെ തൊഴിലാളികള്‍ക്കായി വിമാനം ചാര്‍ട്ടര്‍ ചെയ്തത്. കോവിഡുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കിടെ ഖത്തറില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനമാണിത്. ഖത്തര്‍ എയര്‍വേയ്സിന്‍െറ വിമാനത്തില്‍ 178 യാത്രക്കാരാണ് നാടണയുന്നത്. വെള്ളിയാഴ്ച രാവിലെ 9.45ന് വിമാനം കൊച്ചിയില്‍ ഇറങ്ങും. ഇതോടെ ഖത്തറില്‍ നിന്നുള്ള വിവിധ സംഘടനകളും സ്ഥാപനങ്ങളും ശ്രമം നടത്തുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും പറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും വര്‍ധിക്കുകയാണ്.
🅾️ ലോക്ക് ഡൗണ്‍ കാരണം കേരളത്തിലേക്ക് മടങ്ങാനാകാത്തത്തില് കുറിപ്പെഴുതി വെച്ച് ആത്മഹത്യ ചെയ്ത് മലയാളി യുവാവ്. വടകര മുടപ്പിലാവില്‍ മാരാന്മഠത്തില് ടി. ബിനീഷാണ് (41) ചെന്നൈയില്‍ ആത്മഹത്യ ചെയ്തത്. ബിനീഷിന് കേരളത്തിലേക്കുള്ള പാസ് ലഭിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് പോകാനാരിക്കെയാണ് യാത്ര റദ്ദായ വിഷമത്തിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച രാവിലെയാണ് ബിനീഷിനെ ചെന്നൈയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ ഒരു ഫോണ്‍ കോള്‍ വന്നിരുന്നുവെന്നും ഇതിനുശേഷം ബിനീഷ് അസ്വസ്ഥനായിരുന്നുവെന്നും മുറിയിലുള്ളവര്‍ പറയുന്നു.നാട്ടിലേക്ക് മടങ്ങാനുള്ള ബസ് പോയ ശേഷമാണ് ആത്മഹത്യ ചെയ്തത്. ‘ഒരു മലയാളി നാട്ടില്‍ വരുമ്പോൾ അവന് കോവിഡ് 19 ആയിട്ടാണ് വരുന്നതെന്ന് ധരിക്കുന്നവരുണ്ട്. എല്ലാവരും എല്ലാവരെയും ചൂഷണം ചെയ്യുന്നു. രണ്ട് സര്‍ക്കാരും ട്രെയിന്‍ വിട്ടില്ല. മാനസികമായി തളര്‍ന്നു. ഞങ്ങളെ ആര് രക്ഷിക്കും. മരിക്കാന്‍ പാസ് വേണ്ട. പറ്റുമെങ്കില്‍ എന്റെ ശവം നാട്ടില്‍ അടക്കം ചെയ്യണം. നിയമം എല്ലാവര്ക്കും ഒരേ പോലെയാണ്. ഒരോ മലയാളിയും ആ രീതിയില്‍ കാണുന്നു. എന്റെ മരണം ചെന്നൈയിലെ മലയാളികളെ നാട്ടിലെത്തിക്കും. താങ്ങാന്‍ പറ്റുന്നില്ല. നഷ്ടം എന്റെ കുടുംബത്തിന് മാത്രമാകും. നിയമം നല്ലത്. പക്ഷേ അത് ഒരു മനുഷ്യന്റെ പ്രാണന് എടുക്കുന്നവെന്നും എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണെന്നും ബിനീഷ് ആത്മഹത്യ കുറിപ്പില്‍ പറയുന്നു.” ആത്മഹത്യക്കുറിപ്പിനൊടൊപ്പം അമ്മയുടെ ഫോണ്‍ നമ്പറും ബിനീഷ് എഴുതിവെച്ചിട്ടുണ്ട്. പാസ് ലഭിച്ചതോടെ ചൊവ്വാഴ്ച മലപ്പുറത്തേക്ക് പുറപ്പെട്ട ബസില്‍ ബിനീഷിന് യാത്രാസൗകര്യമൊരുക്കി. എന്നാല്‍, നാട്ടില്‍ നിന്ന് വന്ന ഫോണ്‍കോളിനെ തുടര്‍ന്ന് അവസാനനിമിഷം യാത്ര ഒഴിവാക്കുകയായിരുന്നു. ബിനീഷ് മൂന്നുവര്‍ഷമായി ചെന്നൈയില്‍ ചായക്കടകളില്‍ ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തില്‍ സെവന് വെല്‍സ് പോലീസ് കേസെടുത്തു. പ്രവീണയാണ് ഭാര്യ. മകള്‍ ഗൗരികൃഷ്ണ നാലാംക്ലാസ് വിദ്യാര്‍ഥിനിയാണ്.
🅾️ കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം പ്രതി മുഹമ്മദ് ബിലാല്‍ ജോലി ചെയ്ത് ഒളിവില്‍ കഴിഞ്ഞിരുന്നത് ഇടപ്പള്ളിയിലെ കുന്നുംപുറത്തുള്ള മായാവി എന്ന ഹോട്ടലിലായിരുന്നു. പാചകക്കാരനായിട്ടാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ലോക്ക് ഡൗണിന് മുന്‍പ് പാചകക്കാരനെ ആവശ്യമുണ്ട് എന്ന് ഹോട്ടലുടമ നിഷാദ് സമൂഹ മാധ്യമങ്ങളില്‍ പരസ്യം ചെയ്തിരുന്നു. ഈ പരസ്യം കണ്ട ബിലാല്‍ നിഷാദിനെ ബന്ധപ്പെട്ടിരുന്നു. ജോലിക്ക് വരാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ലോക്ക്ഡൗണായതിനാല്‍ തല്ക്കാലം വരണ്ട എന്ന് ബിലാലിനെ അറിയിച്ചിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടു കൂടി ബിലാല്‍ വീണ്ടും ഹോട്ടലുടമ നിഷാദിനെ ബന്ധപ്പെട്ടപ്പോള്‍ ജോലിക്കായി വരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.ജൂണ്‍ ഒന്നിന് വൈകുന്നേരമാണ് ബിലാല്‍ കുന്നുംപുറത്തെ ഹോട്ടലിലെത്തിയത്. ഒരു ലോറിയിലാണ് വന്നിറങ്ങുന്നത്. കയ്യില്‍ ഇന്ന് പൊലീസ് സ്വര്‍ണം കണ്ടെടുത്ത ബാഗും ഉണ്ടായിരുന്നു. നിഷാദ് അങ്ങനെ ബിലാലിനെ ഹോട്ടലിലെ മറ്റു തൊഴിലാളികള്‍ താമസിക്കുന്ന അമൃത ആശുപത്രിയിലേക്ക് പോകുന്ന വഴിക്കുള്ള വാടക വീട്ടിലേക്ക് പറഞ്ഞു വിട്ടു. അടുത്ത ദിവസം രാവിലെ തന്നെ ഹോട്ടലിലെത്തിയ ബിലാലിന്റെ പാചകം എങ്ങനെയുണ്ടെന്ന് നിഷാദ് പരിശോധിച്ചു. നല്ല രുചിയോടെ ബിരിയാണിയുള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍ മിടുക്കനാണ് എന്ന് മനസ്സിലായതോടെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചു. നന്നായി ജോലി ചെയ്യുമെങ്കിലും മറ്റുള്ളവരോട് സംസാരിക്കില്ലായിരുന്നു. ഒരു പാവത്താന്‍ മട്ടിലായിരുന്നു ജോലി തുടര്‍ന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ബിലാലാണെന്ന് പൊലീസ് മനസ്സിലാക്കുന്നതും പ്രതി കൊച്ചിയില്‍ ഉണ്ടെന്നും വിവരം ലഭിക്കുന്നതും. ഇതോടെ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പൊലീസ് ബിലാല്‍ താമസിച്ചിരുന്ന വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യുമ്ബോള്‍ തന്നെ ഇയാളുടെ റൂമില്‍ ഉണ്ടായിരുന്ന 28 പവന് സ്വര്‍ണ്ണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയത്തേക്ക് കൊണ്ടു പോയി വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ എല്ലാ വിവരവും ഇയാള്‍ പൊലീസിനോട് പറഞ്ഞു. പിന്നീട് വീണ്ടും പ്രതിയെ ഇടപ്പള്ളിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയായിരുന്നു. ഇയാള്‍ താമസിച്ചിരുന്ന വീട്ടില്‍ ബംഗാള്‍ സ്വദേശികളും മലയാളികളുമാണ് താമസിച്ചിരുന്നത്. ബിലാലിന് മാത്രമായി ഒരു മുറി നല്‍കിയിരുന്നതാണ്. ഈ മുറിയിലെ അലമാരയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ ഞെട്ടലിലാണ് ഹോട്ടലുടമ നിഷാദും നാട്ടുകാരും. നിഷ്ക്കളങ്കമായ പെരുമാറ്റമായിരുന്നു ഇയാളുടേത്. കോട്ടയം സ്വദേശിയായതിനാല്‍ മറ്റ് സംശയങ്ങള്‍ തോന്നിയില്ല. അതിനാല്‍ ഐഡി കാര്‍ഡുപോലും വാങ്ങി വച്ചില്ല എന്നും ഹോട്ടലുടമ പറഞ്ഞു. ഈ വീടിന് പരിസരത്ത് കൂടുതല്‍ കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെങ്കിലും അത്ര ശ്രദ്ധ ചെല്ലാത്ത നിലയിലാണ് വീടുള്ളത്. സ്വര്‍ണം കണ്ടെടുത്ത ശേഷം ഫൊറന്‍സിക് വിദഗ്ദ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ എത്തി പരിശോധന നടത്തി. കൊലപാതകം നടന്ന താഴത്തങ്ങാടിയില്‍ തന്നെയാണ് പ്രതിയുടെയും വീട്. സ്വന്തം വീട്ടില്‍നിന്നു പിണങ്ങിയിറങ്ങിയ ഇയാള്‍ പലയിടത്തും കറങ്ങി നടന്ന ശേഷമാണ് ഇവരുടെ വീടിനു സമീപം എത്തിയത്.
🅾️ മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ സംഭവത്തില്‍ യുവതിക്കെതിരായ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. തിരുവനന്തപുരം സ്വദേശിനി വീണ എസ്. നായര്‍ക്കെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികളാണ് സ്റ്റേ ചെയ്തത്. മുഖ്യമന്ത്രിയെയും ടെലിവിഷന്‍ മാധ്യമങ്ങളെയും അപമാനിക്കുന്ന തരത്തില്‍ ഫേസ് ബുക്കിലൂടെ പ്രചാരണം നടത്തിയെന്നാണ് ആരോപണം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീണ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
🅾️ തിരുവനന്തപുരം വര്‍ക്കല സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. വര്‍ക്കല റാത്തിക്കല്‍ സ്വദേശി ചാരുവിള വീട് അഷീര്ഖാന് (45) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായിരുന്നു അഷീര്ഖാന്. ഭാര്യ: ഷാഹിദ. മക്കള്‍: അലി, ശിഫ. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈറ്റില്‍ സംസ്കരിച്ചു.*
🅾️ *പാലക്കാട്ട് ഗര്‍ഭിണിയായ കാട്ടാന ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ ബിജെപി എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ മനേക ഗാന്ധിക്കെതിരെ മുസ്ലിം ലീഗ് വക്കീല്‍ നോട്ടീസ് അയച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പാര്‍ട്ടിയുടെ അഭിഭാഷക സംഘടനയായ ലോയേഴ്സ് ഫോറം മുഖേനയാണ് വക്കീല്‍ നോട്ടീസയച്ചത്. മലപ്പുറം ജില്ലക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് മലപ്പുറത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.അല്ലാത്തപക്ഷം ഉചിതമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷാ, ജനറല്‍ സെക്രട്ടറി അഡ്വ.അബൂ സിദ്ദീഖ് എന്നിവര്‍ മുഖേന അയച്ച നോട്ടീസില്‍ പറയുന്നു.*
🅾️ *സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെയും കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,280 രൂപയായും പവന് 34,240 രൂപയായും കുറഞ്ഞു. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞിരുന്നു.*
🅾️ *വന്ദേ ഭാരത് ദൗത്യം: ഒമാനില്‍ നിന്ന് കേരളത്തിലേക്ക് എട്ട് സര്‍വീസുകള്‍ കൂടി ; ലോക്ക് ഡൗണ്‍ മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ അടുത്ത ഘട്ടം ജൂണ്‍ പത്തിനാരംഭിക്കും. സലാലയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ഒരു സര്‍വീസ് ഒഴിച്ചാല്‍ ബാക്കി ഏഴും മസ്കറ്റില്‍ നിന്നാണ്. മസ്കറ്റില്‍ നിന്നും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും കണ്ണൂരിലേക്ക് ഒന്നു സര്‍വീസുമാണ്. ഇന്ത്യയിലേക്ക് ഇതുവരെ നടത്തിയ 28 സര്‍വീസുകളില്‍ 18ഉം കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കായിരുന്നു.*
🅾️ *മദ്യം കുടിപ്പിച്ച ശേഷം യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് അധികൃതര്‍ പറയുന്നത്. വ്യാഴാഴ്ച വൈകുന്നേരം നാലോടെ ഭര്‍ത്താവ് യുവതിയെ പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഇവിടെനിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിച്ചു.ഇതോടെ നാട്ടുകാര്‍ വിവരം അറിയുകയും കണിയാപുരത്തുള്ള യുവതിയുടെ വീട്ടില്‍ എത്തിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. യുവതിയുടെ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.*
🅾️ *മദ്യം കുടിപ്പിച്ച ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവ് അന്‍സാറും ഇയാളുടെ മൂന്ന് സുഹൃത്തുക്കളുമാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര് അറസ്റ്റിലായേക്കുമെന്നും പോലീസ് അറിയിച്ചു. ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം കഠിനംകുളത്തായിരുന്നു സംഭവം.*
🅾️ *ആലുവ യുസി കോളജിന് സമീപം പെട്ടിയില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. മില്ലുപടിയിലെ ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കളിക്കിടെ കുട്ടികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.*
🅾️ *കേരളത്തിലെ ലക്ഷക്കണക്കിനു പാവപ്പെട്ടവര്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ ചികിത്സാ പദ്ധതിയെ ഇല്ലാതാക്കാനുള്ള നീക്കം ഏറെ വേദനാജനകമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 100 കോടിയോളം രൂപ കുടിശിക ആയതിനെ തുടര്‍ന്ന് ധനവകുപ്പ് കാരുണ്യ ചികിത്സാ പദ്ധതിയെ കൈവിട്ടു. കാരുണ്യ ബെനവലന്റ് ഫണ്ട് പ്രകാരമുള്ള എല്ലാ ചികിത്സാ സഹായവും മെയ് 31ന് അവസാനിപ്പിച്ചുകൊണ്ട് ധനവകുപ്പ് ഉത്തരവിറങ്ങി തുടര്‍ന്ന് പദ്ധതി ആരോഗ്യവകുപ്പിനു കീഴിലേക്കു മാറ്റിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.ധനവകുപ്പിന്റെ സഹായമില്ലാതെ ആരോഗ്യവകുപ്പിന്റെ തനതു ഫണ്ടില്‍ നിന്ന് ഇത്രയും വലിയ പദ്ധതിക്ക് ആവശ്യമായ ഫണ്ട് ലഭിക്കില്ല. യുഡിഎഫിന്റെ കാലത്ത് കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം കൊണ്ട് സുഗമമായി നടന്ന പദ്ധതിയാണിത്. ഇപ്പോള്‍ കാരുണ്യലോട്ടറിയില്‍ നിന്നുള്ള വരുമാനം ധനവകുപ്പ് ഏറ്റെടുത്തതാണ് പ്രശ്നത്തിന്റെ കാതല്‍. അതു കാരുണ്യ ലോട്ടറിക്കു മാത്രമായി അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.*
🅾️ *ആന കൊല്ലപ്പെട്ട അതീവ ദുഃഖകരമായ സംഭവത്തിന്റെ മറവില്‍ കേരളത്തിനും മലപ്പുറം ജില്ലക്കുമെതിരെ ബിജെപി എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ മനേക ഗാന്ധി നടത്തിയ വിദ്വേഷ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മനേക ഗാന്ധിക്ക് കത്ത് നല്കി. പാലക്കാട് ജില്ലയിലാണ് ആന കൊല്ലപ്പെട്ടത്. എന്നാല്‍ മലപ്പുറം ജില്ലയിലാണ് ഈ സംഭവം നടന്നതെന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന ജില്ലയാണ് മലപ്പുറമെന്നും അവിടെ ഇത്തരത്തില്‍ മൃഗങ്ങള്‍ക്കും മറ്റുമെതിരെ നിരന്തരമായി ക്രൂരതകള്‍ അരങ്ങേറുന്നുണ്ടെന്നും മനേക ഗാന്ധി പറഞ്ഞിരുന്നു.ഇത് തികച്ചും തെറ്റിധരിപ്പിക്കുന്നതും ഒരു പ്രദേശത്തെ ജനങ്ങള്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്നതുമാണ്. ദേശീയ തലത്തില്‍ ബിജെപി നടത്തുന്ന വിദ്വേഷ പ്രചരണത്തിന്റെ ഭാഗമായാണ് ബിജെപി എംപി മനേകാ ഗാന്ധി ഇത്തരത്തില്‍ പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു*
🅾️ *കോവിഡിനെ തുടർന്ന് മാർച്ചിൽ മാറ്റി വച്ച വിൻ വിൻ ഡബ്ലിയു 557 കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് നടക്കും.40 രൂപ വിലയുള്ള ടിക്കറ്റിന് 75 ലക്ഷം ആണ് ഒന്നാം സമ്മാനം. ഈ ഭാഗ്യക്കുറിയിൽ നിന്നുള്ള ലാഭം പൂർണ്ണമായും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് സർക്കാർ അറിയിച്ചു*
🅾️ *കൊച്ചിയിൽ ജിയൊ മാർട്ട് അവശ്യ വസ്തുക്കളുടെ ഫ്രീ ഹോം സർവ്വീസ് തുടങ്ങി.*
🅾️ *സംസ്ഥാനത്തെ നദികളിലും പുഴകളിലും പ്രളയകാലത്ത് അടിഞ്ഞുകൂടിയ എക്കലും ചളിയും നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നദികളുടെ പരിസ്ഥിതി പ്രശ്നം വീണ്ടും ചര്‍ച്ചയാക്കുന്നു. സര്‍ക്കാര്‍ നടപടി നദികളുടെ മരണമണി മുഴക്കിയ മണല്‍ഖനനം പുനരാരംഭിക്കാന്‍ വഴിതുറക്കുമെന്ന് ചൂണ്ടിക്കാണിക്കെപ്പടുന്നു.*
*പ്രധാന നദികളില്‍ നിന്ന് മണല്‍വാരാന്‍ ഉത്തരവുകള്‍ ഇറങ്ങിക്കഴിഞ്ഞു. 35 നദികളുടെ മണല്‍ ഓഡിറ്റിങ് നടക്കുകയാണ്. ഇവയില്‍ 15 എണ്ണത്തില്‍ മണല്‍ഖനനത്തിന് അനുമതി നല്കി ഉത്തരവ് ഇറങ്ങി.പിന്നാലെയാണ് എല്ലാ നദികളില്‍നിന്നും എക്കലും ചളിയും നീക്കാന്‍ ഉത്തരവിട്ടത്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ പരിസ്ഥിതി സംഘടനകളും തയാറെടുക്കുന്നു. പ്രളയം തടയാനെന്ന രീതിയിലാണ് എക്കലും ചളിയും നീക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. എക്കലും ചളിയും മാത്രമായി നീക്കാനാകില്ല. ഒപ്പം മണല്‍ഖനനവും നടക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 2015 ലാണ് സംസ്ഥാനത്ത് നദികളില്‍ മണല്‍ഖനനം പൂര്‍ണമായും നിലച്ചത്.*
*മണല്‍വാരി അഗാധ ഗര്‍ത്തങ്ങളായ നദികള്‍ മണല്‍ നിറഞ്ഞ് സ്വാഭാവിക നിലയിലേക്ക് എത്തിയത് 2018ലെ പ്രളയകാലത്താണ്. നദികളില്‍നിന്ന് മണല്‍ വാരണമെങ്കില്‍ വിദഗ്ധ സമിതി മണല്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് തയാറാക്കണമെന്ന് പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന് ‘പറഞ്ഞു. പ്രളയം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും ഓഡിറ്റ് നടന്നിട്ടില്ല. പ്രധാന നദികളില്‍നിന്നും വനത്തിനകത്തുള്ള നദികളില്‍നിന്നും മണല്‍ വാരണമെങ്കില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലത്തിന്റെ അനുമതി വേണം. യന്ത്രം ഉപയോഗിച്ച് നദിയില്‍ ഖനനം നടത്തരുതെന്ന് സുപ്രീംകോടതിയുടെ വിധിയുണ്ടെന്നും സി.ആര്. നീലകണ്ഠന് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.*
🅾️ *ഇടിയും മഴയും മിന്നലും പ്രളയവുമെത്തുമ്പോൾ മുമ്പേ അറിയാനുള്ള ഒരു ആപ്പെങ്കിലും മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മറക്കരുതെന്ന് ദുരന്തനിവാരണ അതോറിറ്റി. മിന്നലിന്റെ ശക്തിയറിയാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് േട്രാപ്പിക്കല്‍ മെറ്റിയോറോളജിയുടെ (െഎ.ഐ.ടി.എം) ദാമിനി, ഐ.ടി മിഷന് ആപ്പായ എം കേരളം, പ്രളയകാലത്ത് വൈറലായ മലയാളി ആപ് ക്യൂകോപ്പി, കോവിഡ് മുന്നറിയിപ്പിനായി കേരള സര്‍ക്കാര്‍ തയാറാക്കിയ ജി.ഒ.കെ ഡയറക്ടും കാലവര്‍ഷ ദുരന്തങ്ങളില്‍ മുന്നറിയിപ്പ് നല്കാന് സജ്ജമായെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെങ്കിലും അവ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ കാലവര്‍ഷ മുന്നൊരുക്ക, ദുരന്ത പ്രതികരണ മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.മിന്നലിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ ഉണ്ടെങ്കില്‍ 45 മിനിറ്റ് മുമ്പ് മുന്നറിയിപ്പ് തരാന്‍ ദാമിനി ആപ്പിനാകും. ഇന്ത്യയില്‍ മിന്നല്‍ മൂലം കൂടുതല്‍ നാശം സംഭവിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിന് ഉപകാരപ്രദമാണ് ദാമിനി ലൈറ്റ്നിങ് ആപ്പെന്ന് ദുരന്ത നിവാരണ അതോറിറ്റി സാക്ഷ്യപ്പെടുത്തുന്നു. മിന്നലിന്റെ സാഹചര്യങ്ങള്‍ ഈ ആപ്ലിക്കേഷന്‍ വഴി നിരീക്ഷിച്ച് ജി.പി.എസ് വഴി അത് അറിയിക്കും.ദുരന്തനിവാരണ അതോറിറ്റി, ദുരന്തസംബന്ധിയായ നിര്‍ദേശങ്ങള്‍ നല്കാന് പ്രത്യേക വാട്സ്ആപ് ഗ്രൂപ്പുണ്ട്. dma.kerala.gov. എന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വെബ്സൈറ്റിലും ഫേസ്ബുക്കിലെ സര്‍ക്കാര്‍ പേജിലും മുഖ്യമന്ത്രിയുടെ പേജിലും മുന്നറിയിപ്പ് നല്കുന്നുെണ്ടന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം ആപ്ലിക്കേഷനുകള്‍ ദുരന്തനിവാരണ അതോറിറ്റി ഓഫിസുകളിലെ ഔദ്യോഗിക മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും നിരീക്ഷിക്കുകയും വേണമെന്ന് മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.*
🅾️ *ബാംഗളൂരിൽ ഒ.എല്‍.എക്സ് ഒാണ്‍ലൈന്‍ വെബ്സൈറ്റ് വഴി ബൈക്ക് വാങ്ങാന്‍ ശ്രമിച്ച മലയാളി തട്ടിപ്പിനിരയായി. ബൈക്ക് വാങ്ങാന്‍ ശ്രമിച്ച കെ.ആര്.പുരത്തെ സ്വകാര്യ കമ്പനി ജീവനക്കാരനും തൃശൂര്‍ സ്വദേശിയുമായ പോള്‍സനാണ് 33,000 രൂപ നഷ്ടമായത്. ഒ.എല്‍.എക്സില്‍ വില്പനക്ക് വെച്ചിരുന്ന ബൈക്കിന്റെ കൂടെയുണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ആളായിരുന്നു സംസാരിച്ചത്. പെട്ടന്നു സ്ഥലം മാറിപ്പോകുന്നതിനാല്‍ 14,000 രൂപക്ക് ബൈക്ക് നല്‍കാമെന്നും ഇയാള്‍ പോള്‍സനെ അറിയിച്ചു.തുടര്‍ന്ന് പട്ടാളത്തിന്റെ വണ്ടിയായതിനാല്‍ വില്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി കൂടുതല്‍ പണം വേണമെന്നും ബൈക്ക് നല്കുമ്പോൾ പണം തിരികെ നല്‍കുമെന്നും ഇയാള്‍ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് ലഭിച്ച അക്കൗണ്ട് നമ്പറിലേക്ക് പല വിധ ആവശ്യങ്ങള്‍ക്കായി 32,900 രൂപ അയച്ചു കൊടുത്തു. എന്നാല്‍, വീണ്ടും 14,000 രൂപ അടച്ചാലേ വണ്ടി കിട്ടുകയുള്ളൂവെന്നു ഇയാള്‍ പറഞ്ഞതോടെ സംശയം തോന്നിയ പോള്സന് വൈറ്റ് ഫീല്‍ഡ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേരളസമാജം കെ.ആര്. പുരം സോണ്‍ ചെയര്മാന് ഹനീഫിന്റെ നേതൃത്വത്തിലാണ് പൊലീസില്‍ പരാതി നല്‍കിയത്.മുമ്പും ഒ.എല്‍.എക്സ് വഴി സൈന്യത്തില്‍ ജോലി ചെയ്യുന്നയാളാണെന്ന് പറഞ്ഞ് ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പലരും നേരത്തെ പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇത്തരം തട്ടിപ്പുക്കാര്‍ക്കെതിരെ നടപടിയെടുക്കാനായിട്ടില്ല.*
🅾️ *കാട്ടുപന്നിക്ക് വെച്ച പന്നിപ്പടക്കം വായില്‍ ചെന്ന് ആന ചെരിഞ്ഞ സംഭവം പാലക്കാട് ജില്ലയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ തിരുത്തിയ ശേഷവും മലപ്പുറത്തിനെതിരെ വര്‍ഗീയ പ്രചാരണവുമായി കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനിന്നു. മലപ്പുറത്തിനെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്ര വനിത ശിശുക്ഷേ മന്ത്രി മേനക ഗാന്ധിക്കു പിറകെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറും രംഗത്തുവന്നു. മന്ത്രിമാര്‍ കളവ് പ്രചരിപ്പിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനിടെ വിവാദ വാര്‍ത്ത പ്രസിദ്ധീകരിച്ച എന്‍.ഡി.ടി.വി റിപ്പോര്‍ട്ടര്‍ ക്ഷമാപണം നടത്തി.*
*🇮🇳 ദേശീയം 🇮🇳*
—————————>>>>>>>>
🅾️ *ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ജാമ്യത്തിനെതിരായ സിബിഐയുടെ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റീസ് ആര്. ഭാനുമതി അധ്യക്ഷയായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. വിധിയില്‍ തെറ്റുണ്ടെന്ന് കണ്ടെത്താനായില്ലെന്നും പുനഃപരിശോധിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22-നാണ് സുപ്രീം കോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. രാജ്യംവിടാനോ വിചാരണയില്‍നിന്ന് ഒഴിവാകാനോ ശ്രമിക്കുമെന്ന് കരുതുന്നില്ലെന്ന് വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്. ഐഎന്‍എക്സ് മീഡിയ കേസില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21-നാണ് ചിദംബരം അറസ്റ്റിലായത്. അദ്ദേഹം കേന്ദ്ര ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയ ഗ്രൂപ്പിന് 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് ബോര്‍ഡിന്റെ ക്ലിയറന്‍സ് ലഭിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്.*
🅾️ *കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പേഴ്സണല്‍ സ്റ്റാഫിന് പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ പ്രവേശനമില്ല. എംപിമാരുടെ 800 ഓളം പിഎമാരുടെ സാന്നിധ്യം സഭാ സമ്മേളനത്തിനെത്തുമ്പോൾ സ്ഥിതിഗതികള്‍ മോശമാക്കുമെന്ന് ലോക്സഭ സെക്രട്ടറി ജനറല്‍ സ്നേഹലത ശ്രീവാസ്തവ ഉത്തരവില്‍ പറയുന്നു. സാമൂഹിക അകലം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പ്രകാരം അടുത്തൊരു ഉത്തരവ് ഉണ്ടാകും വരെ എംപിമാരുടെ പിഎമാര്‍ക്ക് പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ പ്രവേശനം നിഷേധിച്ചതായി സ്നേഹലത ശ്രീവാസ്തവ അറിയിച്ചു.വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ട്. പാര്‍ലമെന്റിലെ നാലിലേറെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.*
🅾️ *തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച ഡിഎംകെ നേതാവും എംഎല്‍എയുമായ ജെ. അന്‍പഴഗന്റെ ആരോഗ്യനില ഗുരുതരം. 61 വയസുകാരനായ ഇദ്ദേഹത്തെ മേയ് രണ്ടിനാണ് ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്‍പഴഗന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും നിലവില്‍ 80 ശതമാനവും വെന്റിലേറ്റര്‍ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.*
🅾️ *ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം കാല്‍ലക്ഷം കടന്നു. ഇതുവരെ 25,004 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 650 ആയി. വ്യാഴാഴ്ച 1,359 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 22 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 14,456 ചികിത്സയിലുണ്ട്. 9,898 പേര് രോഗമുക്തരായി.*
🅾️ *ലോകത്തെവിടെയും കാണാത്ത ക്രൂരവും കഠിനവുമായ ഇന്ത്യയിലെ ലോക്ക്ഡൗണ്‍ മൂലം കൊറോണ വൈറസിന്റെ വ്യാപനം തടയാനായില്ലെന്നു മാത്രവല്ല,സമ്പദ്വ്യവസ്ഥ തകര്‍ക്കുകയും ചെയ്തെന്ന് പ്രമുഖ വ്യവസായി രാജീവ് ബാജാജ്. തെറ്റായ വളവാണ് സര്‍ക്കാര്‍ നിവര്‍ത്തിയത്. അത് വൈറസ് ബാധയുടെ വളവല്ല, ജിഡിപിയുടെ വളവാണെന്നും വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയുമായി നടത്തിയ അഭിമുഖത്തില്‍ ബജാജ് ഓട്ടോയുടെ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് കുറ്റപ്പെടുത്തി .സാമ്പത്തിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുറക്കുകയെന്നതു ബാലികേറാമലയാണ്.സാമ്പത്തിക വളര്‍ച്ച പഴയ നിലയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ഇനി എളുപ്പമല്ല. ജനങ്ങളുടെ മനസിലുള്ള ഭീതി മാറ്റുകയെന്നതാണ് പ്രശ്നം. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഇതിനായി കൃത്യവും വ്യക്തവുമായ പദ്ധതികള്‍ ഉണ്ടാകണമെന്നും രാജീവ് ആവശ്യപ്പെട്ടു. ജനങ്ങളുടെ മനസില്‍ മരണത്തെക്കുറിച്ചുള്ള ഭീതി വളര്ത്തുകയാണു ലോക്ക്ഡൗണ്‍ ചെയ്തെന്നും ഇതില്‍ നിന്നു മോചനം നേടുക എളുപ്പമാകില്ലെന്നും രാഹുല്‍ ഗാന്ധിയും അഭിപ്രായപ്പെട്ടു. കോവിഡ് വ്യാപന പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ല. എന്നാല്‍ പാശ്ചാത്യ വികസിത രാജ്യങ്ങളെ അനുകരിച്ചു നടപ്പാക്കിയ നിര്‍ദയമായ ലോക്ക്ഡൗണ്‍ മൂലം സമ്പദ്വ്യവസ്ഥ നശിപ്പിക്കുകയും ചെയ്തു. കര്‍ക്കശമായ ലോക്ക്ഡൗണ്‍ നടപ്പാക്കാനാണു നാം ശ്രമിച്ചത്. അതാകട്ടെ ചോര്ച്ചകളുള്ളതുമായിരുന്നു. വായുപോലും കടക്കാത്ത തരത്തിലുള്ള കര്‍ശന ലോക്ക്ഡൗണ്‍ ആയിരുന്നു ലക്ഷ്യം. ഒരാളെയും കാണാതെ വീടിനുള്ളില്‍ ഒതുങ്ങിക്കഴിയുകയെന്നതു പക്ഷേ, എന്നതും ലോകത്തൊരിടത്തും ഉണ്ടായില്ല. അതിനാല്‍ രോഗവ്യാപനം തടയാനുമായില്ല, പകരം സമ്പദ്ഘടന തകരുകയും ചെയ്തു- രാജീവ് ചൂണ്ടിക്കാട്ടി.*
🅾️ *ജൂണ്‍ എട്ടു മുതല്‍ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഹോട്ടലിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം. ഭക്ഷണശാലകളില്‍ പകുതിയിലധികം സീറ്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കരുതെന്നാണ് പ്രധാന നിര്‍ദേശം.*
*പ്രധാന നിര്‍ദേശങ്ങള്‍*
*• സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. ആറടി അകലം പാലിക്കണം.*
*• ഭക്ഷണശാലകളില്‍ പകുതി സീറ്റില്‍ മാത്രം ആളുകളെ അനുവദിക്കും.*
*• കോവിഡ് രോഗലക്ഷണം ഉള്ളവരെ പ്രവേശിപ്പിക്കരുത്.*
*• പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാന്‍ സംവിധാനം ഉണ്ടാകണം.*
*• ജീവനക്കാര്‍ മുഴുവന്‍ സമയവും മാസ്കുകള്‍ ധരിക്കണം.*
*• ഹോട്ടലില്‍ ജോലി ചെയ്യുന്ന വയസായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുത്.*
*• ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം.*
*• പേപ്പര്‍ നാപ്കിന് ആകണം ഉപയോഗിക്കേണ്ടത്.*
*• എലവേറ്ററുകളില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം.*
*• ഭക്ഷണശാലകളില്‍ പകുതി സീറ്റില്‍ മാത്രം ആളുകളെ അനുവദിക്കും.*
*• ഷോപ്പിംഗ് മാളുകളില്‍ കയറാനും ഇറങ്ങാനും വേവേറെ വാതിലുകള്‍*
*• തിയേറ്ററുകള്‍ തുറക്കില്ല.*
*• ആള്ക്കാര് ഭക്ഷണം കഴിച്ച് പോയ ശേഷം ആ ടേബിള്‍ അണുവിമുക്തമാക്കണം.*
*• ഓഫീസുകളില്‍ പരമാവധി സന്ദര്‍ശകരെ ഒഴിവാക്കണം.*
*• മാളില്‍ കുട്ടികള്‍ക്കുള്ള കളിസ്ഥലം ഒഴിച്ചിടണം.*
🅾️ *കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഈടാക്കേണ്ട തുക സംബന്ധിച്ചുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാറിന് സ്വകാര്യ ആശുപത്രി അസോസിയേഷനുകള്‍ സമര്‍പ്പിച്ചു. കോവിഡ് രോഗികളെ കര്‍ണാടകയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കുന്നതിന് ഈടാക്കുന്ന തുകയുടെ വിവരമാണ് സര്‍ക്കാറിന് കൈമാറിയത്. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സ തേടുന്നവര്‍ക്ക് ദിവസവും 10,000 രൂപയും ഐ.സി.യു, െവന്റിലേറ്റര്‍ സൗകര്യങ്ങള്‍ ആവശ്യമായിട്ടുള്ള രോഗികള്‍ക്ക് ദിവസേന 20,000 രൂപയും ചെലവ് വരുമെന്ന നിര്‍ദേശമാyണ് സ്വകാര്യആശുപത്രികള്‍ നല്‍കിയത്*
🅾️ *ക്വാറന്റൈന് കേന്ദ്രങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കമെന്ന് ആസാം ആരോഗ്യമന്ത്രി ഹിമാന്ത ബിസ്വ. രണ്ട് ജില്ലകളിലെ ക്വാറന്റൈന് കേന്ദ്രങ്ങളില്‍ രോഗികള്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രശ്നക്കാര്‍ക്കെതിരെ വധശ്രമ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടെ ജോലി തടസപ്പെടുത്തുകയോ മോശമായി പെരുമാറുകയോ ചെയ്താല്‍ അവരെ അറസ്റ്റ് ചെയ്യും. ക്വാറന്റൈന് കേന്ദ്രങ്ങളില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ രോഗികള്‍ക്ക് അക്കാര്യം തന്നെ നേരിട്ടറിയിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.*
🅾️ *കോവിഡ് രോഗികള്‍ക്ക് ഏറെനേരം കാത്തിരിക്കേണ്ടിവരുന്നതായും രോഗികളെ മടക്കിവിടുന്നതായുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ആശുപത്രിയില്‍ എത്തിച്ചാല്‍ രോഗികളുടെ വിവരങ്ങളൊന്നും ചോദിക്കാതെ തന്നെ ആംബുലന്‍സില്‍നിന്ന് പ്രാഥമികശുശ്രൂഷ നല്കുന്ന സ്ഥലത്തേക്ക് കൊണ്ടുവരണം. ഈ പ്രക്രിയ 15 മിനിറ്റില്‍ പൂര്‍ത്തിയാക്കണമെന്നും പുതിയ എസ്ഒപിയില്‍ പറയുന്നു. രോഗികളെ ഒരു മണിക്കൂറിനുള്ളില്‍ ഡോക്ടര്‍ പരിശോധിക്കണം.ആഹാരവും വെള്ളവും വിശ്രമമുറിയില്‍ ഉണ്ടായിരിക്കണം. ആശുപത്രിയില്‍ കിടക്കകള്‍ ലഭ്യമല്ലെങ്കില്‍, രോഗിയെ മറ്റൊന്നിലേക്ക് മാറ്റേണ്ടത് ആ ആശുപത്രിയുടെ പൂര്‍ണ ഉത്തരവാദിത്തമാണ്, അതുവരെ രോഗിക്ക് വൈദ്യസഹായം ഉറപ്പ് വരുത്തണമെന്നും എസ്ഒപി വ്യക്തമാക്കുന്നു.*
*🌎 അന്താരാഷ്ട്രീയം 🌍*
———————–>>>>>>>>>>
🅾️ *ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. ലോകത്താകെ പടര്‍ന്നുപിടിച്ച കോവിഡിന്റെ ഇരകളുടെ എണ്ണം 6,697,140 ആയി ഉയര്‍ന്നു. ഇതുവരെ ലോകത്ത് 3,93,102 പേര്‍ക്ക് കോവിഡ് ബാധിച്ച് ജീവന് നഷ്ടമാകുകയും ചെയ്തു. കോവിഡ് വ്യാപനത്തിന്റെ തലസ്ഥാനമായിമാറിയ അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,031 പേര് മരിച്ചു. ഇതോടെ യുഎസില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 110,173 ആയി. 1,924,051 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. പുതുതായി 22,268 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.ബ്രസീലില്‍ 1,337 മരണവും മെക്സിക്കോയില്‍ 1,092 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്നു. രാജ്യങ്ങളുടെ കോവിഡ് കണക്കില്‍ ഇന്ത്യ 10 ല്‍ നിന്ന് ഏഴിലേക്ക് കയറി. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ ഏഴാമതാണ് ഇന്ത്യ. കോവിഡ് ഏറ്റവും മോശമായി ബാധിച്ച ഇറ്റലിക്ക് തൊട്ടുപിന്നിലാണ്. കോവിഡ് നിരക്കുകള്‍ കാണിക്കുന്നത് ഇന്ത്യ ഏറ്റവും അടുത്തുതന്നെ ഇറ്റലിയെ ഇക്കാര്യത്തില്‍ മറികടക്കുമെന്നാണ്. ഇന്ത്യയുടെ കോവിഡ് രോഗികളുടെ എണ്ണം 226,713 ആണ്. കഴിഞ്ഞ ദിവസം 9,889 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.*
🅾️ *ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടത് വംശീയതയുടെ പകര്‍ച്ചവ്യാധി മൂലമാണെന്ന് ഫ്ളോയിഡിന്റെ അഭിഭാഷകന് ബഞ്ചമിന് ക്രമ്പ് . മിനസോട്ട നഗരത്തില്‍ ഫ്ളോയിഡ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്ളോയിഡിന്റെ മരണം പൈശാചിക കൃത്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൊറോണ എന്ന പകര്‍ച്ച വ്യാധിയല്ല ഫ്ളോയിഡിനെ കൊലപ്പെടുത്തിയത്. അത് മറ്റൊരു പകര്‍ച്ചവ്യാധിയാണ്. “വംശീയതയുടെയും വിവേചനത്തിന്റെയും പകര്‍ച്ചവ്യാധി- ക്രമ്ബ് കൂട്ടിച്ചേര്‍ത്തു. “കഴുത്തില്‍ നിന്ന് മുട്ട് എടുക്കുക’ എന്ന് എഴുന്നേറ്റു നിന്നുപറയാനുള്ള സമയമായി- സാമൂഹികപ്രവര്‍ത്തകനായ റവ.എ.ഐ ഷാര്പ്ട്ടണ് പറഞ്ഞു.മിനിയാപ്പൊളീസിലെ നോര്‍ത്ത് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഫ്ളോയിഡിന്റെ കുടംബാംഗങ്ങള്‍, റവ. ജെസെ ജാക്സണ്, മിനസോട്ട ഗവര്‍ണര്‍ ടിം വാല്‍സ്, മിനസോട്ട സെനറ്റര്‍ ആമി ക്ലൊബുച്ചര്‍, മിനിയാപ്പൊളീസ് മേയര്‍ ജേക്കബ് ഫ്രെ തുടങ്ങി നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.*
*ഇതിനിടെ കൊല്ലപ്പെട്ട ഫ്ളോയിഡിന് കോവിഡ് ബാധിച്ചിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.* *ഫ്ളോയിഡിന് നടത്തിയ കോവിഡ് ടെസ്റ്റ് പൊസിറ്റീവാണെന്നു ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആന്‍ഡ്രൂ ബേക്കര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളക്കാരനായ പോലീസ് ഓഫീസര്‍ ഡെറക് ഫ്ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു. എട്ടുമിനിറ്റ് സമയം കഴിഞ്ഞാണ് ഓഫീസര്‍ ഫ്ളോയിഡിന്റെ കഴുത്തില്‍ നിന്നു കാലെടുത്തത്. ഇതിനിടയില്‍ ഫ്ളോയിഡിനു ഹൃദയാഘാതമുണ്ടായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇതേസമയം, ഫ്ളോയിഡിന്റെ മരണത്തിനു കാരണക്കാരായ ഡെറക് ഉള്‍പ്പെടെ നാലു പോലീസ് ഓഫീസര്‍മാരുടെ പേരില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഡെറക്കിനെതിരേ കൂടുതല്‍ ഗൗരവമുള്ള കുറ്റം ചുമത്തിയപ്പോള്‍ കുറ്റകൃത്യത്തിനു കൂട്ടുനിന്നതിനാണ് മറ്റുള്ളവരുടെ പേരില്‍ കേസെടുത്തത്. അന്പതുവര്ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണിത്. ഫ്ളോയിഡ് വധത്തെത്തുടര്‍ന്നു യുഎസില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ഇതുവരെ ശമിച്ചില്ല. നേരത്തെ പലേടത്തും അക്രമങ്ങള്‍ നടന്നെങ്കിലും ഇന്നലത്തെ പ്രകട നങ്ങള്‍ സമാധാനപരമായിരുന്നു. കലാപവുമായി ബന്ധപ്പെട്ട് ഇതിനകം പതിനായിരത്തോളം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. സമരക്കാരെ നേരിടാന്‍ പട്ടാളത്തെ ഇറക്കുമെന്നു പ്രഖ്യാപിച്ച പ്രസിഡന്റ് ട്രംപിന്റെ നിലപാടില്‍ പെന്റഗണ്‍ മേധാവി മാര്‍ക്ക് എസ്പര് എതിര്‍പ്പു പ്രകടിപ്പിച്ചു. പ്രസിഡന്റ് ട്രംപ് അമേരിക്കന്‍ ജന തയെ യോജിപ്പിച്ചു നിര്‍ത്തുന്നതിനു പകരം ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നു മുന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് കുറ്റപ്പെടുത്തി.*
*⚽ കായികം 🏏*
————————–>>>>>>>
🅾️ *കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച എന്‍ബിഎ ബാസ്ക്കറ്റ്ബോള്‍ മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുന്നു. ജൂലൈ 31 ന് മത്സരങ്ങള്‍ ആരംഭിക്കുമെന്ന് നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് അറിയിച്ചു. ഫ്ളോറിഡയിലെ ഡിസ്നി വേള്‍ഡ് റിസോര്‍ട്ടിലാണ് മത്സരങ്ങള്‍. കാണികള്‍ക്ക് മത്സരവേദിയിലേക്ക് പ്രവേശനമില്ല. അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരം നടക്കുക. ടൂര്‍ണമെന്റില്‍ 22 ടീമുകളാണ് പങ്കെടുക്കുന്നത്. ഓരോ ടീമിനും എട്ട് മത്സരങ്ങള്‍ വീതമാണുള്ളത്.*
🅾️ *ഇന്‍സ്റ്റാഗ്രാമില്‍ 22.2 കോടി പേര് ഫോളോ ചെയ്യുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ക്ലബ് നല്കുന്നതിനെക്കാള് വരുമാനം സമൂഹ മാധ്യമത്തില്‍നിന്ന്. കഴിഞ്ഞ 12 മാസത്തിനിടെ 43 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താരത്തിന് വരുമാനം 400 കോടിയോളം. യുവന്റസ് വാര്‍ഷിക ശമ്പളമാകട്ടെ 250 കോടിയും. എക്കാലത്തും സമൂഹ മാധ്യമങ്ങളിലെ രാജാവായ ക്രിസ്റ്റ്യാനോ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇന്സ്റ്റാഗ്രാമില്നിന്നു മാത്രം അധികമായി നേടിയത് 33 കോടിയിലേറെ രൂപ. സമൂഹ മാധ്യമ പോസ്റ്റുകളുടെ സ്പോണ്‍സര്‍മാരായ നൈക്, സി.ആര്7 പെര്‍ഫ്യൂം തുടങ്ങിയവ നല്കുന്ന തുകയുള്െപടെ ചേര്‍ത്താണ് റെക്കോഡ് വരുമാനം.മാര്‍ച്ച് രണ്ടാം വാരത്തില്തുടങ്ങി മേയ് 14വരെയുള്ള കോവിഡ് ലോക്ഡൗണ്‍ കാലത്തും ഏറ്റവും കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയ താരം റൊണാള്‍ഡോ തന്നെ. പോര്‍ച്ചുഗലില്‍ സ്വന്തം ജന്മനാടായ ദ്വീപായ മെദീരയിലെ അവധിക്കാല ചിത്രങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍ നിരന്തരം നിറഞ്ഞുനിന്ന താരം ഈ കാലയളവില്‍ മാത്രം 18 കോടിയോളം രൂപ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ വഴി വാരിക്കൂട്ടി. 15 കോടി ആരാധകരുള്ള മെസ്സിയാണ് കഴിഞ്ഞ 12 മാസത്തിലെ വരുമാനത്തില്‍ രണ്ടാമന്- 238 കോടി. സമൂഹ മാധ്യമ പോസ്റ്റുകള്‍ക്ക് അഡിഡാസാണ് മെസ്സിയുടെ സ്പോണ്സര്. ഇന്ത്യയില്‍നിന്ന് ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആദ്യ അഞ്ചിലുണ്ട്.*
🅾️ *കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയില്‍നിന്ന് സി.ഇ.ഒ വീരേന്‍ ഡിസില്‍വ പടിയിറങ്ങി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രണ്ടാംതവണ ടീമിന്റെ സി.ഇ.ഒയായി വീരേന്‍ ഡിസില്‍വ എത്തുന്നത്. നേരത്തേ 2014ല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്രഥമ സീസണിലാണ് അദ്ദേഹം ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ ആയത്. ആ സീസണില്‍ ടീം ഫൈനലിലെത്തുകയും തുടര്‍ച്ചയായി രണ്ടുവര്‍ഷം ടീമിന്റെ ഭരണനിര്‍വഹണത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്തു. പിന്നീട് ബ്ലാസ്റ്റേഴ്സ് വിട്ട വീരേന്‍ 2019ല്‍ തിരിച്ചെത്തുകയായിരുന്നു.*
_______________________________
©️ Red Media 7034521845
🅾️➖🅾️➖🅾️➖🅾️➖🅾️➖🅾️