🅾️ മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍െറ മാതാവും കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനത്തിന്‍െറ ഭാര്യയുമായ ബ്രിജിത്ത് (90) നിര്യാതയായി. സംസ്കാരം പിന്നീട് സ്വദേശമായ മണിമലയില്‍. ആനിക്കാട് ഇല്ലിക്കല്‍ കുടുംബാംഗമാണ്. മൂന്നു മാസമായി ഡല്‍ഹിയില്‍ മകന് അല്ഫോണ്സിനോടൊപ്പമായിരുന്നു താമസം. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ 29 മുതല്‍ എയിംസ്ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കില്സയിലായിരുന്നു.
കഴിഞ്ഞ അഞ്ചിനു നടത്തിയ പരിശോധനയില്‍ ബ്രിജിത്തിനു കോവിഡ് നെഗറ്റീവാണെന്നു സ്ഥിരീകരിച്ചിരുന്നു.
🅾️ സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചയും ശനിയഴ്ചയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കും വ്യാഴം, വെള്ളി ദിവസങ്ങളില്‍ 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെയുള്ള അത്യന്തം കനത്ത മഴയ്ക്കുമാണ് സാധ്യത. മുന്നറിയിപ്പ് കണക്കിലെടുത്ത് വെള്ളിയാഴ്ച കണ്ണൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ചില ജില്ലകളില്‍ ഈ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു
🅾️ ദുബൈ കെ.എം.സി.സി ചാര്‍ട്ടര്‍ ചെയ്യുന്ന 43 വിമാനങ്ങളില്‍ ആദ്യ മൂന്നെണ്ണം ജൂണ്‍ 11,12 തീയതികളില്‍ ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തും. ഒാരോ ഇന്‍ഡിഗോ വിമാനത്തിലും185 വീതം യാത്രക്കാരാണുണ്ടാവുകയെന്നും 990 ദിര്‍ഹമാണ് നിരക്കായി നിശ്ചയിച്ചിരിക്കുന്നതെന്നും ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ഒാണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 11ന് ഉച്ചക്ക് 2.55നാണ് ആദ്യ വിമാനം പുറപ്പെടുക. നിര്‍ധനരായ 10 പേര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കും.വിമാനയാത്രക്കായി കെ.എം.സി.സിയില്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മുന്‍ഗണനാ വ്യവസ്ഥകളും ചട്ടങ്ങളും പാലിച്ചു കൊണ്ട് യാത്രക്കാരെ കണ്ടെത്തുക.30 വിമാന സര്‍വീസുകള്‍ കണ്ണൂരിലേക്കും 10 എണ്ണം കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുമായിരിക്കും നടത്തുക. വീടുകളില്‍ ക്വാറന്റീനില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്ക് പാര്‍ട്ടി സംവിധാനം ഉപയോഗിച്ച് ഒാരോ ജില്ലയിലും അതിന് സൗകര്യമൊരുക്കും.
🅾️ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുസ്തകങ്ങൾ ഇഷ്യു ചെയ്യുന്നതല്ലെന്ന് ലൈബ്രറിയൻ അറിയിച്ചു. ലൈബ്രറിയുടെ പ്രവർത്തനം സമയം രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചുവരെ ആയിരിക്കും.
പുസ്തകങ്ങളുടെ പിഴസംഖ്യ ഈടാക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ചു. ലൈബ്രറി അംഗങ്ങൾ പുസ്തകങ്ങൾ തിരികെ നൽകുന്നതിന് കൂട്ടമായി ലൈബ്രറിയിൽ വരുന്നത് ഒഴിവാക്കണം. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി ഡ്യൂട്ടി ലൈബ്രേറിയന്മാരെ ബന്ധപ്പെടുക. ഫോൺ: 9446511208, 9446520430.
🅾️ കേരളത്തിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ രോഗവ്യാപനം അതിവേഗത്തില്‍ ആകുമെന്ന് മുന്നറിയിപ്പ്. രോഗ വ്യാപനം സെപ്റ്റംബറിലേക്ക് നീണ്ടേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. യുഎസിലെ മിഷിഗന്‍ സര്‍വകലാശാലയിലെ ആരോഗ്യ വിദഗ്ധരുടെതാണ് മുന്നറിയിപ്പ്. രോഗവ്യാപനത്തിന്റെ അടിസ്ഥാനമായ പുനരുല്പാദന നിരക്ക് (ബേസിക് റീപ്രൊഡക്ഷന്‍ റേറ്റ് ആര്) കേരളത്തില്‍ ഇപ്പോള്‍ 1.35 ആണെന്നാണു വിലയിരുത്തല്‍. പകര്‍ച്ചവ്യാധി നിയന്ത്രണ വിധേയമാകണമെങ്കില്‍ ഇത് ഒന്നില്‍ താഴെ എത്തണം. മിഷിഗന്‍ വാഴ്സിറ്റി ടീമിന്റെ ഇന്നലത്തെ നിഗമനപ്രകാരം ജൂലൈ 4 ആകുമ്പോഴേക്കും കേരളത്തിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം ചുരുങ്ങിയത് 11,000 ആകുമെന്നാണ് വിലയിരുത്തല്‍.ഇതു പരമാവധി 43,000 വരെയാകാം. പ്രവാസികളുടെ മടങ്ങിവരവ് അടക്കം കണക്കിലെടുക്കുമ്ബോള്‍ ഇക്കാര്യത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം ഇന്ത്യയൊട്ടാകെയുള്ള രോഗികളുടെ എണ്ണം അപ്പോഴേയ്ക്കും 6 ലക്ഷം മുതല്‍ 9 ലക്ഷം വരെയാകുമെന്നും ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. മരണം രണ്ടാഴ്ച കൂടുമ്പോൾ ഇരട്ടിയാകും. മിഷിഗന്‍ വാഴ്സിറ്റിയിലെ കോവിഡ് ഇന്ത്യ സ്റ്റഡി ഗ്രൂപ്പ് ആണ് ഫെബ്രുവരി മുതല്‍ ഇന്നലെ വരെയുള്ള കേരളത്തിലെ രോഗവ്യാപന രീതിയും രോഗികളുടെ എണ്ണവും വിലയിരുത്തി റിപ്പോര്‍ട്ട് തയാറാക്കുന്നത്. ദിവസേനയുള്ള രോഗക്കണക്കുകള്‍ മാറുന്നതിനനുസരിച്ച് രോഗവ്യാപന സാധ്യതാ വിവരങ്ങള്‍ പുതുക്കുന്നുമുണ്ട്. വാഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ബയോ സ്റ്റാറ്റിസ്റ്റിക്സ് പ്രഫസര്‍ ഇന്ത്യക്കാരി ഡോ. ഭ്രമര്‍ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തുന്നത്
അതിനിടെ ഇന്നലെ 91 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തു രോഗബാധിതരുടെ എണ്ണം 2005 ആയി. ജനുവരി 30ന് ആദ്യ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ ആയിരം രോഗികളായത് കഴിഞ്ഞ മാസം 27നാണ് (119ാം ദിവസം). പിന്നീട് 12 ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിയായി. മരണവും ഈ രണ്ടാഴ്ചയ്ക്കിടയില്‍ ഇരട്ടിയായി. നിലവില്‍ ചികിത്സയിലുള്ളത് 1174 പേര്; രോഗമുക്തരായത് 814 പേര്.
🅾️ ദുബായില്‍ മരിച്ച നിതിന്‍ ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു. എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. ആംബുലന്‍സില്‍ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോകും. പ്രസവത്തിനു നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്ത പേരാമ്പ്ര സ്വദേശിനി ആതിരയുടെ ഭര്‍ത്താവാണ് നിതിന്‍. ഹൃദയാഘാതത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് നിതിന്‍ മരിച്ചത്. ദുബായിലെ ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥയായ ആതിര ഏഴുമാസം ഗര്‍ഭിണിയായിരുന്നു. സ്വകാര്യ കമ്പനിയില്‍ എന്‍ജിനിയറായ നിതിന്‍ സാമൂഹികസേവന രംഗത്തെ നിറസാന്നിധ്യമായിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുനിയില്‍ രാമചന്ദ്രന്റെയും ലതയുടെയും മകനാണ് നിതിന്‍. സഹോദരി: ആരതി.
🅾️ ഉത്രവധക്കേസ് ആദ്യം അന്വേഷിച്ച അഞ്ചല്‍ സിഐയെ സ്ഥലംമാറ്റി. സിഐ സി.എല്‍ സുധീറിനോട് പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന റൂറല്‍ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിന്റെ തുടക്കം മുതല്‍ ഉത്രയുടെ മാതാപിതാക്കള്‍ ദുരൂഹത ആരോപിച്ചുവെങ്കിലും അഞ്ചല്‍ പോലീസ് ഇത് മുഖവിലയ്ക്ക് എടുത്തിരുന്നില്ല. ദുരൂഹത ആരോപിച്ചിട്ടും ഉത്രയുടെ മൃതദേഹം ദഹിപ്പിച്ചത് ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.ഈ വിവരം ഉത്രയുടെ വീട് സന്ദര്‍ശിച്ച സംസ്ഥാന വനിതാ കമ്മീഷനും ചൂണ്ടികാട്ടിയിരുന്നു. സുധീര്‍ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
🅾️ കണ്ണൂരിലെ ക്വാറന്റൈന് കേന്ദ്രത്തില്‍നിന്നും രണ്ട് റിമാന്‍ഡ് പ്രതികള്‍ ചാടിപ്പോയി. കവര്‍ച്ചക്കേസ് പ്രതി റംസാനും പോക്സോ കേസ് പ്രതി മണിക്കുട്ടനുമാണ് തടവ് ചാടിയത്. ഇരുവരും തോട്ടട ഗവ. പോളിടെക്നിക്കിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലായിരുന്നു. ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
🅾️ കെ.എ.എസ് പ്രാഥമിക പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തുന്ന ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തായ സംഭവത്തില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് പി.എസ്.സി. അതീവരഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പുറത്തായത് ഗൗരവത്തോടെ കാണണമെന്നും ഭാവിയില്‍ രഹസ്യ വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ നടപടികള്‍ വേണമെന്നും ചൊവ്വാഴ്ച ചേര്‍ന്ന കമീഷന് യോഗം പി.എസ്.സി സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഒ.എം.ആര് ഷീറ്റുകളുടെ ഗുണനിലവാരമില്ലായ്മമൂലം 9,000 ത്തോളം ഉത്തരക്കടലാസുകള്‍ മെഷീനിലൂടെ മൂല്യനിര്‍ണയം നടത്താന്‍ പി.എസ്.സിക്ക് കഴിഞ്ഞിരുന്നില്ല.ഈ ഷീറ്റുകളാണ് പി.എസ്.സി ആസ്ഥാനത്തെ വിവിധ സെക്ഷനുകളില്‍ നിന്നുള്ള 21 ജീവനക്കാരെ ഉപയോഗിച്ച് പരിശോധിക്കാന്‍ ഡെപ്യൂട്ടി സെക്രട്ടറി ഉത്തരവിട്ടത്. ഈ ഉത്തരവാണ് ബി.ജെ.പി വക്താവ് സന്ദീപ് ജി. വാര്യര്‍ ഫേസ്ബുക്കിലൂടെ പരസ്യമാക്കിയത്. മൂല്യനിര്‍ണയം നടത്താന്‍ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥര്‍ക്ക് പുറമെ പരീക്ഷ കണ്‍ട്രോളര്‍ക്കും വിവിധ ജോയന്റ് സെക്രട്ടറിമാര്‍ക്കും ഡെപ്യൂട്ടി സെക്രട്ടറിമാര്‍ക്കും അണ്ടര്‍ സെക്രട്ടറിമാര്‍ക്കും വിവിധ സെക്ഷനുകളിലെ തലവന്മാര്ക്കും ഉത്തരവിന്റെ കോപ്പി ഡെപ്യൂട്ടി സെക്രട്ടറി അയച്ചിട്ടുണ്ട്. അതിനാല്‍ കുറ്റക്കാരെ കണ്ടെത്താന്‍ സമഗ്ര അന്വേഷണം വേണമെന്ന പി.എസ്.സി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കമീഷന് അംഗീകരിക്കുകയായിരുന്നു. ഈ മാസം തന്നെ കെ.എ.എസ് പ്രാഥമിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനാണ് കമീഷന് തീരുമാനം.
🅾️ സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളെച്ചൊല്ലി ധന, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ക്കിടയില്‍ ഭിന്നത. നാഷനല്‍ അസസ്മന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സിലിന്റെ (നാക്) എ പ്ലസ് ഗ്രേഡുള്ള കോളജുകളില്‍ മാത്രമേ പുതിയ കോഴ്സ് അനുവദിക്കാനാകൂ എന്ന നിലപാടിലാണ് ധനവകുപ്പ്. എന്നാല്‍, പുതിയ കോഴ്സ് അനുവദിക്കുന്നതിന് ഉയര്‍ന്ന എ പ്ലസ് ഗ്രേഡ് മാനദണ്ഡമായി നിശ്ചയിച്ചാല്‍ വടക്കന്‍ കേരളത്തിലെ ഉള്‍പ്പെടെ പല ജില്ലകളും അവഗണിക്കപ്പെടുമെന്നും സൗകര്യങ്ങള്‍ പരിശോധിച്ച് പുതിയ കോഴ്സ് അനുവദിക്കണമെന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
🅾️ കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്പിന്നിങ് മില്ലുകളില്‍ വ്യാപക നിയമനം. വ്യവസായ വകുപ്പിന് കീഴിലെ കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്പറേഷന് (കെ.എസ്.ടി.സി) ആസ്ഥാനത്തും കോര്പറേഷന് കീഴിലെ മില്ലുകളിലും അസി. മാനേജര്‍മാര്‍ മുതല്‍ കമ്പനി സെക്രട്ടറിവരെ നിയമനത്തിന് വിജ്ഞാപനമിറങ്ങി. ആലപ്പി കോഓപറേറ്റീവ് സ്പിന്നിങ് മില്ലിലും നിയമനത്തിന് കൂടിക്കാഴ്ച തീരുമാനിച്ചിട്ടുണ്ട്. 15 സ്പിന്നിങ് മില്ലുകളും ഒാരോ വര്‍ഷവും നാല് മുതല്‍ 12 കോടി വരെയാണ് നഷ്ടം.
🅾️ ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് പകുതിയോളം ആരാധനാലയങ്ങളും മാളുകളും റസ്റ്റാറന്റുകളും തുറന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിയിലുള്ള ഭൂരിഭാഗം ക്ഷേത്രങ്ങളിലും ദര്‍ശനം അനുവദിച്ചു. ഗുരുവായൂരില്‍ രാവിലെ ഒമ്പതരമുതല്‍ ഉച്ചക്ക് ഒന്നരവരെയാണ് ദര്‍ശനം. മിക്കയിടത്തും കര്‍ശന നിബന്ധനകളോടെയായിരുന്നു പ്രവേശനം. എന്നാല്‍, എന്‍.എസ്.എസ് ഉള്‍പ്പെടെ ഹിന്ദുസംഘടനകള്‍ നടത്തുന്ന ക്ഷേത്രങ്ങള്‍ തുറന്നില്ല. മിക്ക മുസ്ലിം, ക്രിസ്ത്യന്‍ ദേവാലയങ്ങളും തുറന്നില്ല.
🅾️ ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വത്തില്‍ ഭര്‍ത്താവിന് സംശയമുള്ളതിനാല്‍ ഗര്‍ഭഛിദ്രവും ഡി.എന്‍.എ ടെസ്റ്റും നടത്താന്‍ അനുമതി തേടുന്ന ഹരജി നിലവിലിരിക്കെ അടിയന്തര സാഹചര്യത്തില്‍ യുവതിക്ക് ഗര്‍ഭഛിദ്രം. അമിത രക്തസ്രാവമുണ്ടായി സ്ഥിതി വഷളായ സാഹചര്യത്തില്‍ ആശുപത്രിയിലെത്തിച്ച് അടിയന്തരമായി ഗര്‍ഭഛിദ്ര ശസ്ത്രക്രിയ നടത്തേണ്ടിവന്നതായി 20കാരിയായ ഹരജിക്കാരിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹരജി പിന്നീട് പരിഗണിക്കാന്‍ സിംഗിള്‍ ബെഞ്ച് മാറ്റി.ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാമെന്ന ഹരജിക്കാരെന്റ ഉറപ്പും രേഖപ്പെടുത്തി. കുഞ്ഞിന്റെ പിതൃത്വത്തില്‍ ഭര്‍ത്താവിന് സംശയമുള്ളതിനാല്‍ 17 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ഹരജിക്കാരിയുടെ ആവശ്യം. കുഞ്ഞ് തന്റേതല്ലെന്ന ഭര്‍ത്താവിന്റെ നിലപാടുമൂലം ഭര്‍തൃവീട്ടില്‍നിന്ന് ഇറങ്ങിപ്പോരേണ്ടിവന്നെന്നും ഗര്‍ഭസ്ഥശിശുവിന്റെ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടിരുന്നു. ഗര്‍ഭസ്ഥശിശുവിന്റെ ഡി.എന്‍.എ ടെസ്റ്റ് നടത്താനാവുമോയെന്ന കാര്യത്തില്‍ വിദഗ്ധാഭിപ്രായം തേടി അറിയിക്കാന്‍ സിംഗിള്‍ ബെഞ്ച് കഴിഞ്ഞ നാലിന് സര്‍ക്കാറിനോട് നിര്‍ദേശിച്ചു. കഴിഞ്ഞദിവസം ഹരജി വീണ്ടും പരിഗണിച്ചപ്പോള്‍ ഭര്‍ത്താവ് അഭിഭാഷകന് മുഖേന ഹാജരായി. തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയാറാണെന്നും അബോര്ഷന് നടത്തേണ്ടതില്ലെന്നും ഭര്‍ത്താവ് അറിയിച്ചിരുന്നു.
🅾️ കോവിഡ് കാലത്ത് ധനസഹായങ്ങളൊന്നും ലഭിക്കാത്ത ബി.പി.എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നല്കുന്ന 1000 രൂപയുടെ സഹായ വിതരണം ജൂണ്‍ 15 വരെ നീട്ടിയതായി മന്ത്രി ഡോ. തോമസ് ഐസക്. 14.7 ലക്ഷം ഗുണഭോക്താക്കളില്‍ 11.19 ലക്ഷം പേര്‍ക്കും സഹകരണ സംഘം ജീവനക്കാര്‍ നേരിട്ട് തുക വീട്ടിലെത്തിച്ചു. മൂന്നുലക്ഷം പേര്‍ക്കെങ്കിലും തുക എത്തിക്കാനുള്ളതുകൊണ്ടാണ് തീയതി നീട്ടുന്നത്. ലിസ്റ്റുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കും.
🅾️ കോവിഡ് ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച വി.ആര്.പുരം സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാന്‍ പള്ളി കമ്മിറ്റി അനുവാദം നിഷേധിച്ചു. അസീസി നഗറില്‍ പാണംപറമ്പിൽ ചാക്കോയുടെ മകന് ഡിന്നിയുടെ മൃതദേഹം സംസ്കരിക്കാന്‍ തച്ചുടപറമ്പ് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി കമ്മിറ്റിയാണ് അനുവാദം നിഷേധിച്ചത്. ഡിന്നിയുടെ വീട്ടുകാര്‍ നല്കിയ അപേക്ഷയില്‍ പള്ളി കമ്മിറ്റി മൂന്ന് മണിക്കൂറിലധികം ചര്‍ച്ച ചെയ്തെങ്കിലും സംസ്കരിക്കാന്‍ ഇടവകയിലെ ഭൂരിഭാഗം അംഗങ്ങളും വിയോജിപ്പ് രേഖപ്പെടുത്തി.ചുറ്റുപാടും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായതിനാല്‍ സെമിത്തേരിയില്‍ അടക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് പ്രദേശവാസികള്‍ ആശങ്കപ്പെടുന്നതായി കമ്മിറ്റിക്കാര് പറഞ്ഞു. മാത്രമല്ല, മഴക്കാലത്ത് വെള്ളം കയറുന്ന താഴ്ന്ന സ്ഥലത്താണ് പള്ളിയും സെമിത്തേരിയുമെന്നതിനാല് കുഴിമാടത്തില്‍നിന്ന് ചുറ്റിനും വെള്ളം ഉറവയുണ്ടാകുമെന്നും അവര്‍ ആരോപിച്ചു. ക്രിസ്ത്യന്‍ ആചാരപ്രകാരം മൃതദേഹം മറവുചെയ്യണം എന്ന ആവശ്യത്തില്‍ ഡിന്നിയുടെ വീട്ടുകാര്‍ ഉറച്ചുനില്‍ക്കുകയാണ്. പ്രശ്നം കോടതിയിലെത്തുമെന്നാണ് സൂചന. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കലക്ടറുടെ നിര്‍ദേശമനുസരിച്ച് തുടര്‍ നടപടികളുണ്ടാകും. മാലദ്വീപില്‍ അധ്യാപകനായിരുന്ന ഡിന്നി ചാക്കോക്ക് അവിടെവെച്ചാണ് രോഗം ബാധിച്ചത്. കഴിഞ്ഞ മാസമാണ് നാട്ടില്‍ എത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെയായിരുന്നു മരണം.
🅾️ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു.ജൂലൈ 31 വരെ 52 ദിവസം ആണ് നിരോധനം
🅾️ അങ്കമാലി കറുകുറ്റിയിലെ അഡ്ലക്സ് എക്സിബിഷൻ സെന്ററിൽ 200 കിടക്കകൾ ഉള്ള കോവിഡ് ആശുപത്രി തുടങ്ങി.. അഡ്ലക്സ് സൗജന്യമായാണ് സ്ഥലം നൽകിയത്. കേന്ദ്രത്തിലേക്ക് ബിസ്മി ഗ്രൂപ്പ് 58 ഇഞ്ചിന്റെ രണ്ട് ടി വി നൽകി.
🅾️ മലങ്കര ഓർത്തഡോക്സ് പള്ളികൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആരാധനകൾക്കായി തുറക്കില്ല.
🅾️ തൃശൂർ, എറണാകുളം, കോട്ടയം , ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലൊ അലർട്ട് പ്രഖ്യാപിച്ചു
🅾️ ബസ് ചാർജ്ജ് വർദ്ധിപ്പിക്കാൻ ഹൈക്കോടതി ബസുടമകൾക്ക് അനുമതി നൽകി എങ്കിലും കെ എസ് ആർ ടി സി ചാർജ്ജ് വർദ്ധിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചു
🅾️ മാസങ്ങൾ നീണ്ട അവധിക്ക് ശേഷം ഇന്നലെ കൊച്ചിയിൽ ലുലു മാൾ, ഒബറോൺ മാൾ, സെൻട്രൽ സ്ക്വയർ മാൾ തുടങ്ങിയവ പ്രവർത്തനം തുടങ്ങി
🇮🇳 ദേശീയം 🇮🇳
———————->>>>>>>>>
🅾️ ഇന്ത്യയിൽ കോവിഡ് ബാധിതർ 2,76,146 ആയി. 7750 മരണം രേഖപ്പെടുത്തി . രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ നിലവിൽ ആറാമത് ആണ്
🅾️ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നേരിയ ഭൂചലനമുണ്ടായി. ദിജ്ലിപുര് പ്രദേശത്താണ് റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലമുണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
🅾️ ജമ്മുകാഷ്മീരില്‍ വീണ്ടും ഏറ്റമുട്ടല്‍. ഷോപ്പിയാനിലെ സുഗോ പ്രദേശത്താണ് ഭീകരരുമായി പോലീസും സുരക്ഷാ സേനയും ഏറ്റമുട്ടിയത്. ഏറ്റമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കാഷ്മീര്‍ സോണ്‍ പോലീസാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
🅾️ നിയമവിരുദ്ധമായി ആളുകളെ വിദേശത്തേയ്ക്ക് അയച്ചതിന് ഹരിയാനയില്‍ 11 പേര് അറസ്റ്റില്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തിയാണ് ഇവരെ പിടികൂടിയതെന്ന് ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞു. അമേരിക്കയില്‍നിന്നും നാടുകടത്തപ്പെട്ട ഹരിയാന സ്വദേശികള്‍ നല്കിയ പരാതിയിലാണ് നടപടി. 139 പരാതികളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളില്‍നിന്നും കാറുകളും 10.52 ലക്ഷം രൂപയും പിടിച്ചെടുത്തുവെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു. നിയമവിരുദ്ധമായി അമേരിക്കയിലെത്തി പിടിയിലായ 160 ഇന്ത്യക്കാരെയാണ് കഴിഞ്ഞ മേയില്‍ നാടുകടത്തിയത്.മേയ് 19ന് പഞ്ചാബിലെ അമൃത്സറിലെത്തിയ സംഘത്തില്‍ 76 പേര് ഹരിയാന സ്വദേശികളായിരുന്നു. ഇവരാണ് പോലീസില്‍ പരാതി നല്‍കിയത്.
🅾️ ത്രിപുരയില്‍ ആദ്യ കോവിഡ് 19 മരണം. പശ്ചിമ ത്രിപുരയിലെ ചാച്ചു ബസാര്‍ സ്വദേശിയായ ബിശ്വ കുമാര്‍ ദെബര്‍മ (42) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നു ജിബി പന്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. മേയിലാണ് ദെബര്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്നു ഇയാളെ കോവിഡ് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം./ബിശ്വ കുമാര്‍ ദെബര്മയ്ക്ക് ഹൃദയാഘാതവും രക്തസമ്മര്‍ദവും ഉണ്ടായിരുന്നതായി മുഖ്യമന്ത്രി ബിപ്ലവ് കുമര്‍ പറഞ്ഞു.
🅾️ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്റെ ദുരവസ്ഥ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അജയ് ഝായെന്ന മാധ്യമപ്രവര്‍ത്തകന്റെ ദുരവസ്ഥയാണ് രാഹുല്‍ പങ്കുവച്ചത്. ഝായുടെ കുടുംബത്തിലെ എല്ലാവര്ക്കും കോവിഡ് സ്ഥിരീകരിക്കുകയും രണ്ടു പേര് മരിക്കുകയും ചെയ്തിരുന്നു. തന്റെ വേദനകള്‍ വിവരിക്കുന്ന അജയ് ഝായുടെ വീഡിയോ രാഹുല്‍ ഷെയര്‍ ചെയ്തു. വീട്ടില്‍ മരിച്ചു കിടന്ന കുടുംബാംഗത്തിന്റെ മൃതദേഹം ഏറെനേരം കഴിഞ്ഞാണ് പോലീസ് എത്തി മാറ്റിയതെന്ന് ഝാ ആരോപിക്കുന്നു.ഝായെ പോലുള്ള ആയിരക്കണക്കിന് സഹോദരരുടെ വേദനയില്‍ പങ്കുചേരുന്നെന്നും ചികിത്സിക്കാനും സംരക്ഷിക്കാനും സാധ്യമായതെല്ലാം ചെയ്യുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കുടുംബത്തിലെ എല്ലാവര്ക്കും കോവിഡ് ബാധിച്ചിരിക്കുന്നു, പത്ത് ദിവസത്തിനിടെ കുടുംബത്തിലെ രണ്ട് പേര് കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സ ലഭ്യമായില്ലെന്നും മരണപ്പെട്ടവരുടെ മൃതദേഹം കൊണ്ടുപോവാന്‍ ആരും വന്നില്ലെന്നും അജയ് ഝാ പറഞ്ഞു. കോവിഡിനെ നേരിടാന്‍ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറയുന്നത്. എന്നാല്‍ സത്യത്തില്‍ ഇവിടെ ഒരു സൗകര്യവുമില്ല. ഞാനും കുടുംബവും ദുരിതത്തിലാണ്. ഞങ്ങള്‍ക്ക് സഹായം ആവശ്യമാണ്. ധൈര്യമായിരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എന്ത് സംഭവിക്കുമെന്നറിയില്ല. തന്റെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ചികിത്സയും മറ്റ് സഹായങ്ങളും ആവശ്യമുണ്ട്. ആരെങ്കിലും ഞങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു_ഝാ കൂട്ടിച്ചേര്‍ത്തു.
🅾️ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനെ മറികടന്ന് മുംബൈ. കോവിഡ് രോഗികളുടെ എണ്ണം മുംബൈയില്‍ 51,000 കടന്നു. വുഹാനിലേക്കാളും 700 രോഗികള്‍ കൂടുതല്‍. വുഹാനില്‍ 50,333 കേസുകളും 3,869 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ ആകെ 51,100 പേരാണ് കോവിഡ് രോഗികളായത്. ഇതുവരെ 1,760 പേര് മരിക്കുകയും ചെയ്തു. മഹാരാഷ്ട്ര കോവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ 90,000 ല്‍ അധികം കേസുകളാണ് ഉണ്ടായത്.ചൈനയില്‍ ഇത് 84,000 ന് മുകളിലാണ്. ഇന്നത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്ത് 90,787 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
🅾️ കോവിഡ് വ്യാപനം നിര്‍ബാധം തുടരുന്ന പശ്ചാത്തലത്തില്‍ ആരാധനാലയങ്ങള്‍ ഈ മാസം തുറക്കേണ്ടതില്ലെന്ന് മേഘാലയ. മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ ആരാധനലായങ്ങള്‍ ജൂണ്‍ 14ന് തുറക്കാമെന്നാണ് ഉത്തരവിലുള്ളത്. എന്നാല്‍, കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ജൂണ്‍ 30നു ശേഷം ഇതേക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നായിരുന്നു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു
🅾️ തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് എം.എല്‍.എ മരിച്ചു. ഡി.എം.കെ എം.എല്‍.എ ജെ. അന്പഴകന് ആണ് മരിച്ചത്. 61 വയസായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിെന തുടര്‍ന്ന് ജൂണ്‍ രണ്ടിനാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
🅾️ മതവികാരം വ്രണപ്പെടുത്തുക, സാമുദായിക െഎക്യം തകര്‍ക്കുക തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് തനിക്കെതിരെയുള്ള കേസുകളില്‍ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയോട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ബോംെബ ഹൈകോടതി ഉത്തരവ്. ബുധനാഴ്ച എന്‍.എം ജോഷി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് ജസ്റ്റിസുമാരായ ഉജ്ജ്വല്‍ ഭുയാന്‍, റിയാസ് ചഗ്ള എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടത്.
🅾️ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വൈറസിന്റെ ഉത്ഭവകേന്ദ്രമായ ചൈനയിലെ വുഹാനെ മറികടന്ന് മുംബൈ. 50,333 ആണ് വുഹാനിലെ കോവിഡ് ബാധിതരുടെ എണ്ണം. എന്നാല്‍ മുംബൈയില്‍ ഇതുവരെ 51,100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
🅾️ കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 1,366 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യതലസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 31,309 ആയി. 18,543 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.11,861 പേര്‍ക്ക് രോഗം ഭേദമായി. 905 പേര് മരണത്തിന് കീഴടങ്ങിയതായും ഡല്‍ഹി ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
🌎 അന്താരാഷ്ട്രീയം 🌍
————————>>>>>>>>>
🅾️ കോവിഡ് ബാധിച്ച് ലോകത്തിൽ മരിച്ചർ 4,13,648 ആയി 73,18,131 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്
🅾️ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഓസ്ട്രേലിയയിലേക്ക് പോകാന്‍ ഒരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി ചൈന. ജര്‍മനിയില്‍ ഇപ്പോഴും കോവിഡ് ഭീതി വ്യാപകമായുണ്ടെന്ന് ചൈന മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനൊപ്പം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവരോട് ഓസ്ട്രേലിയ കാണിക്കുന്ന വിമുഖതയും മുന്നറിയിപ്പിന് കാരണമായിട്ടുണ്ടെന്നാണ് വിവരം.ഓസ്ട്രേലിയയിലെ സര്‍വകലാശാലകള്‍ ജൂലൈയില്‍ തുറക്കുമെന്നാണ് വിവരം. ചൈനയില്‍ കോവിഡിന്റെ രണ്ടാം ഘട്ട വരവിനെ പോലും കാര്യക്ഷമമായി പ്രതിരോധിച്ചിരുന്നു, ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രകള്‍ വേണമോ എന്ന് ആലോചിക്കണം.സര്‍വകലാശാലകള്‍ പോലെയുള്ള, നിരവധിപ്പേര്‍ ഒത്തുകൂടുന്നിടങ്ങളിലേക്ക് പോകണമോ എന്നും ആലോചിച്ച് തീരുമാനമെടുക്കണം- ചൈനീസ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. അതേസമയം, ഓസ്ട്രേലിയയേക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ ചൈന- ഓസ്ട്രേലിയ ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
🅾️ കോവിഡ് വ്യാപനത്തിന്റെ തോത് അനുദിനം ഉയരുന്ന സാഹചര്യത്തില്‍ ഇക്കുറി മഗ്സസെ പുരസ്കാരം ഉണ്ടായിരിക്കില്ല. പുരസ്കാരം പ്രഖ്യാപിക്കുന്ന ഫിലിപ്പൈന്‍സ് ആസ്ഥാനമായ ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്. ആറ് ദശകത്തിനിടെ മൂന്നാമത്തെ തവണയാണ് പുരസ്കാരം മുടങ്ങുന്നത്. 1970, 1990 എന്നീ വര്‍ഷങ്ങളിലാണ് ഇതിനു മുന്‍പ് പുരസ്കാര പ്രഖ്യാപനം മുടങ്ങിയത്. 1970ല്‍ സാമ്പത്തിക പ്രതിസന്ധി, 1990ല്‍ ഭൂകമ്പം എന്നിവയായിരുന്നു കാരണങ്ങള്‍. ഏഷ്യന്‍ സമാധാന നൊബേല്‍ എന്നാണ് മഗ്സസെ പുരസ്കാരം അറിയപ്പെടുന്നത്.
🅾️ ബുറുണ്ടി പ്രസിഡന്റ് പിരെ കുറുന്സിസെ (55) ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. ശനിയാഴ്ച ദേഹാസ്വാസ്ഥ്യത്തെത്തുടര്ന്നാണ്് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പിരെ കുറുന്സിസെയുടെ നില മെച്ചപ്പെട്ടിരുന്നു. പക്ഷേ, അപ്രതീക്ഷിതമായെത്തിയ ഹൃദയാഘാതം അദ്ദേഹത്തിന്റെ ജീവന് കവരുകയായിരുന്നു. 15 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ശേഷം ഈ ആഗസ്റ്റില്‍ സ്ഥാനമൊഴിയാനിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്.
🅾️ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണ പരിപാടികള്‍ ഉടന്‍ തുടങ്ങുമെന്ന് സൂചന. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രചാരണ പരിപാടികള്‍ വീണ്ടും തുടങ്ങുമെന്നാണ് വിവരം. സിഎന്‍എന്‍ അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രംപിന്റെ പ്രചാരണ പരിപാടികളും റാലികളുമെല്ലാം ജനപങ്കാളിത്തംകൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുമെന്നും ജോ ബൈഡന് സ്വപ്്നം കാണാനാകാത്തത്ര പിന്തുണ ജനങ്ങള്‍ ട്രംപിന് നല്‍കുമെന്നും ട്രംപിന്റെ പ്രചാരണ വിഭാഗം വ്യക്തമാക്കി.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിന് വിജയമൊരുക്കിയ പ്രചാരണ ടീമിലെ അംഗങ്ങളെ രംഗത്തിറക്കാനും ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം.
🅾️ ഒമാനില്‍ ചൊവ്വാഴ്ച രണ്ടു പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 83 ആയി. ചൊവ്വാഴ്ച 712 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 362 പേര് സ്വദേശികളും 350 പേര് വിദേശികളുമാണ്. ഇതോടെ 18,198 പേര്‍ക്ക് രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിനോടകം 4,152 രോഗികള്‍ സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
🅾️ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന് ജോര്‍ജ് ഫ്ളോയ്ഡിന്റെ സംസ്കാര ചടങ്ങുകള്‍ ഹൂസ്റ്റണില്‍ തുടങ്ങി. ഹൂസ്റ്റണിലെ ഫൗണ്ടന് ഓഫ് പ്രെയിസ് ചര്‍ച്ചിലാണ് സംസ്കാര ശുശ്രൂഷകള്‍ നടക്കുന്നത്. ശുശ്രൂഷകള്‍ക്കുശേഷം ഹൂസ്സണ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ മൃതദേഹം സംസ്കരിക്കും. മാതാവ് ലാര്‍സീനിയ ഫ്ളോയ്ഡിന്റെ മൃതദേഹം സംസ്കരിച്ചതിനോട് ചേര്‍ന്നാണ് ജോര്‍ജിനും അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ജോര്‍ജിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധിപ്പേര്‍ എത്തിയിട്ടുണ്ട്.
🅾️ ജോര്‍ജ് ഫ്ളോയിഡിന്റെ കുടുംബത്തെ സമാധാനിപ്പിച്ച് ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡന്. നല്ല കുടുംബത്തിന്റെ ആശ്രയമാണ് ഇല്ലാതായതെന്ന് അദ്ദേഹം പറഞ്ഞു. അച്ഛന് ലോകത്തെ മാറ്റിമറിക്കുമെന്നാണ് ഫ്ളോയിഡിന്റെ മകള്‍ പറഞ്ഞത്. അത് ശരിയാണെന്ന് തനിക്കും തോന്നി- ബൈഡന് പറഞ്ഞു. ഈ സംഭവം അമേരിക്കയുടെ നന്മകള്‍ക്ക് മേല്‍ ഏറ്റ മുറിവാണെന്നും കാലങ്ങളോളം അതുണങ്ങില്ലെന്നും പറഞ്ഞ ബൈഡന് രാജ്യത്തെ പൗര സ്വാതന്ത്ര്യങ്ങളും പൗരാവകാശങ്ങളുമാണ് ഹനിക്കപ്പെട്ടതെന്നും കൂട്ടിച്ചേര്‍ത്തു.
🅾️ രണ്ടര മാസത്തെ കോവിഡ് ദുരിതങ്ങളും നിയന്ത്രണങ്ങളും പിന്നിട്ട് അയര്‍ലന്‍ഡ് സാധാരണ നിലയിലേക്ക്. ന്യൂസിലന്‍ഡിനു പിന്നാലെ കോവിഡ് വ്യാപനം നിലച്ച രാജ്യത്തിന്റെ പട്ടികയിലേക്ക് സമീപ ദിവസങ്ങളില്‍ അയര്‍ലന്‍ഡും ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ദിവസമായി പുതിയ രോഗികളുടെ എണ്ണം തീരെക്കുറവാണ്. രാജ്യം ഏര്‍പ്പെടുത്തിയ പൊതു ലോക്ക്ഡൗണിനു ഭാഗികമായ ഇളവുകള്‍ ലഭിച്ചിട്ടും രോഗികളുടെ എണ്ണത്തില്‍ വര്‍ധനയില്ലെന്നത് പ്രതീക്ഷ നല്കുന്നു.ഗതാഗതനിയന്ത്രണം ഭാഗികമായി പിന്‍വലിച്ചതോടെ താജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങുകയാണ്. വ്യാപാരസ്ഥാപനങ്ങള്‍ നിബന്ധനകളോടെ തുറക്കാന്‍ തുടങ്ങിയിട്ടുണ്ട്. ദേവാലയങ്ങള്‍ 28നുശേഷം തുറന്ന് തിരുക്കര്‍മങ്ങള്‍ തുടങ്ങും. വിവാഹങ്ങള്‍ ജൂലൈ 25നുശേഷം നടത്താം. ചടങ്ങുകളില്‍ ജനപങ്കാളിത്തം പരിമിതമായിരിക്കും. കാല് ലക്ഷം പേരാണ് അയര്‍ലന്‍ഡില്‍ ഇതിനകം കോവിഡ് രോഗബാധിതരായത്. 22,000 പേര് സൗഖ്യം നേടി. രോഗബാധിതരില്‍ എണ്ണായിരം പേരും ആരോഗ്യപ്രവര്‍ത്തകരാണ്. സര്‍ക്കാര്‍ കണക്കനുസരിച്ച് മരണസംഖ്യ ഇതുവരെ1,670. മാര്‍ച്ച് അവസാനം മുതല്‍ വിവിധ മേഖലകളിലായി 650 മലയാളികള്‍ കോവിഡ് ബാധിതരായി. നിലവില്‍ 50 പേര് മാത്രമേ ക്വാറന്റൈനില്‍ കഴിയുന്നുള്ളു. വന്ദേഭാരത് മിഷന് വിമാനത്തില്‍ ജൂണ്‍ മൂന്നിന് ഇന്ത്യയില്‍നിന്നും പുതുതായി 50 നഴ്സുമാര്‍ അയര്‍ലന്‍ഡിലെത്തി. 14 ദിവസത്തെ ക്വാറന്റൈനുശേഷം ഇവര്‍ വിവിധ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലുമായി ജോലിയില്‍ പ്രവേശിക്കും.
🅾️ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ യൂറോപ്പില്‍ ആകമാനം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഫലപ്രദമായിരുന്നു എന്നു പഠന റിപ്പോര്‍ട്ട്. 11 യൂറോപ്യന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിലൂടെ മാത്രം 32 ലക്ഷം പേരുടെ ജീവന് രക്ഷിക്കാനായെന്നാണ് ലണ്ടന്‍ ഇംപീരിയല്‍ കോളജ് നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്.
🅾️ യോഗയ്ക്കു ക്രൈസ്തവമതത്തില്‍ ഒരു സ്ഥാനവുമില്ലെന്ന് ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ സിനഡല്‍ കമ്മിറ്റി. യോഗ ഹിന്ദുമതത്തിന്റെ ആരാധനക്രമമാണ്. ക്രൈസ്തവരുടെ ജീവിതരീതികളുമായി ഇതിനു ബന്ധമില്ലെന്ന് ആഥന്‍സ് ആര്‍ച്ച്ബിഷപ് ഐറോണിമോസ് രണ്ടാമന് പറഞ്ഞു. ലോകമെമ്പാടും കോവിഡ് മഹാമാരി പടരുന്പോള്‍ മാനസിക സമ്മര്‍ദം കുറയ്ക്കാനുള്ള ഉപാധിയെന്ന നിലയില്‍ യോഗ അഭ്യസിക്കാമെന്ന് ഗ്രീക്ക് മാധ്യമങ്ങള്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു. യോഗ പരിശീലിച്ചവരുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് സഭ പ്രതികരിക്കുന്നതെന്നു ഫാ. മൈക്കിള്‍ കോണ്സ്റ്റാന്റിനീഡിസ് പറഞ്ഞു. യോഗ ഒരു വ്യായമമുറയല്ല, ആരാധനാ രീതിയാണെന്ന് 2019 സെപ്റ്റംബറില്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ആര്ഗോലീസ് മെത്രാപ്പോലീത്ത നെക്ടേറിയോസ് പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്ര സഭ ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചതിനെതിരെ 2015ല്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു.
⚽ കായികം 🏏
————————>>>>>>>>>
🅾️ കോവിഡിനു പിന്നാലെ പുനരാരംഭിക്കുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ പുതുമാറ്റങ്ങളുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. കളിക്കിെട കോവിഡ് ലക്ഷണം കാണിക്കുന്ന താരങ്ങള്‍ക്ക് പകരക്കാരെ ഇറക്കാം, പന്തില്‍ ഉമിനീര് പുരട്ടുന്നതിന് നിരോധനം, ദ്വിരാഷ്ട്ര പരമ്പരക്ക് അതേ രാജ്യത്തുനിന്നുള്ള അമ്പയര്‍മാരെ ഉപയോഗിക്കാം തുടങ്ങിയ നിര്‍ദേശങ്ങള്‍ക്ക് ഐ.സി.സി ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകാരം നല്കി. അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് കമ്മിറ്റി സമര്‍പ്പിച്ച ശിപാര്‍ശകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
🅾️ കോവിഡ് വരുത്തിയ ഇടവേളക്ക് ശേഷം ഫുട്ബാളിന് പിന്നാലെ ക്രിക്കറ്റും ഉണരുന്നു. ടെസ്റ്റ് പരമ്പരക്കായി വെസ്റ്റിന്‍ഡീസ് ടീം ഇംഗ്ലണ്ടിലെത്തി. മൂന്ന് ടെസ്റ്റുകളുടെ പരമ്പരക്കായാണ് വിന്‍ഡീസ് എത്തിയത്. ജൂലൈ എട്ട് മുതലാണ് മത്സരം. കോവിഡ് മൂലം മത്സരങ്ങള്‍ നിര്‍ത്തിവെച്ച ശേഷം ആദ്യമായി നടക്കുന്ന രാജ്യാന്തര മത്സരമാണിത്. വിന്‍ഡീസ് ടീമിലെ ആര്‍ക്കും കോവിഡില്ലെന്ന് പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. മാഞ്ചസ്റ്ററില്‍ എത്തിയ ശേഷം വീണ്ടും പരിശോധിക്കും. നിയമപ്രകാരമുള്ള 14 ദിവസത്തെ ക്വാറന്റീന് പാലിക്കാനായാണ് ടീം നേരത്തേ എത്തിയത്.