അതീവ പ്രഹരശേഷിയുള്ള റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടെ സൈനികശക്തിയുടെ ഭാഗമാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉചിത സമയത്തുള്ള ഇടപെടലാണെന്ന് റിട്ട

എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്ബ്യാര്‍. ആകാശയുദ്ധത്തില്‍ ഇന്ത്യക്കു മേല്‍ക്കൈ നല്‍കുന്ന റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നു കിട്ടുന്നതില്‍ വന്ന തടസങ്ങളെല്ലാം നീക്കിയത് പ്രധാനമന്ത്രി മോദിയാണെന്നും വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ആയിരുന്ന രഘുനാഥ് നമ്ബ്യാര്‍ പറഞ്ഞു.ഫ്രാന്‍സില്‍ നിന്നു കിട്ടാനുള്ള 126 റഫാലുകളുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. അതേക്കുറിച്ച്‌ നിരവധി ചര്‍ച്ചകള്‍ വന്നു. ലളിതമായി പറഞ്ഞാല്‍ പ്രധാനമന്ത്രി അനാവശ്യ കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ല. റഫാല്‍ ഇന്ത്യക്കു ലഭ്യമാക്കുക എന്ന ഒറ്റക്കാര്യത്തില്‍ മാത്രം അദ്ദേഹം ശ്രദ്ധിച്ചു. ശക്തമായി ഇടപെട്ടു. തടസ്സങ്ങളെല്ലാം നീക്കി. പ്രധാനമന്ത്രി ഇത്തരത്തില്‍ ഇടപെട്ടത് ഭാഗ്യമാണെന്നു കരുതണം. ഇല്ലെങ്കില്‍ റഫാലുകള്‍ നമുക്ക് ലഭിക്കുമായിരുന്നില്ല. കരുത്തുറ്റ, വ്യക്തമായ നിലപാടുകളാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തത്, വാര്‍ത്താഏജന്‍സിയോടു പ്രതികരിക്കവെ രഘുനാഥ് നമ്ബ്യാര്‍ പറഞ്ഞു.അംബാല അടക്കുള്ള സൈനികത്താവളങ്ങളില്‍ നിന്ന് റഫാലുകള്‍ ദൗത്യം തുടങ്ങുമ്ബോള്‍ ചൈനയ്ക്കും പാക്കിസ്ഥാനുമെതിരെ ആകാശയുദ്ധത്തില്‍ ഇന്ത്യക്കു ആധിപത്യമുണ്ടാകും. പാക്കിസ്ഥാന്റെ എഫ്-16, ജെഎഫ്-17 യുദ്ധവിമാനങ്ങള്‍ അത്ര അപകടകാരികളല്ല. ചൈനയുടെ ചെങ്ഡു ജെ-20മായി താരതമ്യപ്പെടുത്തിയാലും റഫാലിനു തന്നെയാണ് മുന്‍തൂക്കം. വ്യോമസേനയെ കൂടുതല്‍ കരുത്തുറ്റതാക്കണമെങ്കില്‍ 114 യുദ്ധവിമാനങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തണമെന്നും രഘുനാഥ് നമ്ബ്യാര്‍ കൂട്ടിച്ചേര്‍ത്തു.ഫ്രാന്‍സ് ആദ്യ ഘട്ടത്തില്‍ കൈമാറുന്ന പത്ത് റഫാലുകളില്‍ അഞ്ചെണ്ണം ഇന്ന് ഇന്ത്യയിലെത്തും. ഫ്രാന്‍സിലെ മെറിഗ്നാക്കിലെ ദസ്സോ ഏവിയേഷന്‍ ഫെസിലിറ്റിയില്‍ നിന്നു പുറപ്പെട്ട വിമാനങ്ങള്‍ യുഎഇയിലെ അല്‍ ദഫ്റയിലുള്ള ഫ്രഞ്ച് സൈനികത്താവളത്തിലെത്തില്‍ തങ്ങിയതിനു ശേഷം ഇന്നലെ ഇന്ത്യയിലേക്കു പറന്നു.

Comments (0)
Add Comment