ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുശാന്തിനോടുള്ള സ്‍നേഹത്തിന്റെയും ആദരവിന്റെയും സൂചനയായി എല്ലാവര്‍ക്കും സൗജന്യമായി ദില്‍ ബേചാരാ ഡിസ്‍നി ഹോട്ട്‍സ്റ്റാറില്‍ കാണാന്‍ അവസരമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.സഞ്ജനാ സംഘിയും സെയിഫ് അലി ഖാനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുകേഷ് ചാബ്ര സംവിധാനം ചെയ്ത പ്രഥമ ചിത്രമായ ദില്‍ ബെച്ചാരായുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്. പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ദില്‍ബേ ചാര. ജോണ്‍ ഗ്രീന്‍ എഴുതിയ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. മെയ് മാസത്തില്‍ ആയിരുന്നു ദില്‍ ബേചാരുടെ റിലീസ് തീരുമാനിച്ചത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്നാണ് ഇപ്പോള്‍ സിനിമ ഓണ്‍ലൈനിലൂടെ പ്രദര്‍ശനത്തിന് എത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.