അസമില്‍ 735 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു

ഗുവാഹത്തി :

ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16,806 ആയി. നാല് പേര്‍ കൂടി കൊവിഡ് രോഗം ബാധിച്ച്‌ മരിച്ചതോടെ രോഗബാധയേറ്റ് മരിച്ചവരുടെ എണ്ണം 41 ആയി. എന്നാല്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 36 കൊവിഡ് മരണമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 10,894 ആയി. നിലവില്‍ 5,873 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 5,52,376 സാമ്ബിളുകള്‍ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.

Comments (0)
Add Comment