ഇതോടെ രാജ്യത്ത് കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 60434 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 395 കുവൈറ്റികളാണ്. വിവിധ ആശുപത്രികളില്‍ ചികത്സയിലായിരുന്ന നാല് പേര്‍ മരണമടഞ്ഞു. ഇതുവരെ 412 പേരാണ് കോവിഡ് ബാധിച്ച്‌ മരണമടഞ്ഞത്.ഫര്‍വാനിയ ഗവര്‍ണ്ണറേറ്റില്‍ 123 പേര്‍, അഹമ്മദി ഗവര്‍ണ്ണറേറ്റില്‍ 158 പേര്‍,ഹവല്ലി ഗവര്‍ണ്ണറേറ്റില്‍116 പേര്‍, കേപിറ്റല്‍ ഗവര്‍ണ്ണറേറ്റില്‍ 74 പേര്‍, ജഹറ ഗവര്‍ണ്ണറേറ്റില്‍ 200 പേര്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 580 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 50919 ആയി. 9103 പേരാണു ചികില്‍സയില്‍ കഴിയുന്നത്‌. 127 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ നിന്നും 1800 കോടി ദിര്‍ഹം സംഭാവനയായി ലഭിച്ചെന്ന് നോളജ് ആന്‍ഡ് ഹ്യുമന്‍ ഡെവലപ്പ്മെന്റ് അതോറിറ്റി
റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ദുബായുടെ ജീവിത നിലവാരം ഉയര്‍ന്നതിനും തൊഴിലെടുത്ത് ജീവിക്കാന്‍ ലോകത്തില്‍ ഏറ്റവും സുരക്ഷിതവും അനുയോജ്യവുമായ സ്ഥലമായി
ദുബായ് മാറിയതിനും പിന്നില്‍ വിദ്യാഭ്യസ മേഖലയ്ക്ക് നിര്‍ണ്ണായക സ്വാധീനം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കോവിഡ് വ്യാപനം കണക്കിലെടുത്ത് ഓണ്‍ലൈന്‍ സംവിധാനം പ്രയോജന പെടുത്തി ഗുണനിലവാരമുള്ള വിദ്യാഭ്യസം ലഭ്യമാക്കാന്‍
കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.റിപ്പോര്‍ട്ട്‌ സ്ട്രാറ്റജിക് അഫയെഴ്സ് കൌണ്‍സില്‍ ചര്‍ച്ച ചെയ്തു,ദുബായ് ഉപ ഭരണാധികാരിയും എക്സിക്യുട്ടീവ്‌ കൌണ്‍സില്‍ ഫാസ്റ്റ് ഡെപ്യുട്ടി
ചെയര്‍മാനുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയിലാണ് സ്ട്രാറ്റജിക് അഫയെഴ്സ് കൌണ്‍സില്‍ യോഗം ചേര്‍ന്നത്‌.

Comments (0)
Add Comment