ഇന്തോനേഷ്യന്‍ തീരത്ത് കഴിഞ്ഞ ദിവസം അടിഞ്ഞത് കൂറ്റന്‍ നീലത്തിമിംഗലം

75 അടി നീളമുള്ള തിമിംഗലമാണ് ഇന്തോനേഷ്യയിലെ കുപങ് തീപ്രദേശത്ത് ചത്തടിഞ്ഞത്.
ചൊവ്വാഴ്ച്ചയാണ് തിമിംഗലത്തിന്റെ ശരീരം കടല്‍ തീരത്ത് അടിഞ്ഞത്. വിവരമറിഞ്ഞ് ദൂരപ്രദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ കാണാനെത്തിയിരുന്നു. എങ്ങനെയാണ് ഈ കുറ്റന്‍ തിമിംഗലം ചത്തതെന്ന് വ്യക്തമല്ല. ഇത് വിശദമായി പരിശോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടയില്‍ ബുധനാഴ്ച്ചയോടെ തിമിംഗലത്തിന്റെ ശരീരം കടലിലേക്ക് തന്നെ ഒഴുകിപ്പോയി.
ഇതിനുമുമ്ബും ഇന്തോനേഷ്യന്‍ തീരത്ത് തിമിംഗലങ്ങള്‍ ചത്തടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഏഴ് തിമിംഗലങ്ങളാണ് കുപങ് തീരത്തിന് സമീപം ചത്തടിഞ്ഞത്. 2018 ല്‍ ഇന്തോനേഷ്യയില്‍ കണ്ടെത്തിയ തിമിംഗലത്തിന്റെ വയറ്റിനുള്ളില്‍ നിന്ന് 100 പ്ലാസ്റ്റിക് കപ്പുകളും 25 ഓളം പ്ലാസ്റ്റിക് ബാഗുകളുമാണ് പുറത്തെടുത്തത്.
മനുഷ്യര്‍ പുറംതള്ളുന്ന മാലിന്യങ്ങള്‍ കടല്‍ജീവികള്‍ക്ക് ഹാനീകരമാകുന്നതായി നിരവധി പഠനങ്ങള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്. നിരവധി കടല്‍ ജീവികളാണ് ഇത്തരത്തില്‍ മനുഷ്യരുടെ കടന്നാക്രമണത്തിലൂടെ ഓരോ വര്‍ഷവും കൊല്ലപ്പെടുന്നത്.

Comments (0)
Add Comment