ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ ചൈനീസ് ആപ്പായ ടിക്‌ടോകിന് യു.എസിലും നിരോധനം ഏര്‍പ്പെടുത്താന്‍ നീക്കം

ടിക്‌ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധനത്തിന് ആലോചിക്കുകയാണെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.ടിക്‌ടോക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ രാജ്യസുരക്ഷാ ആശങ്കയാണ് യു.എസ് സാമാജികര്‍ പങ്കുവയ്ക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഇന്റലിജന്‍സ് ജോലിക്ക് ടിക്‌ടോക് കമ്ബനി പിന്തുണയും സഹായവും ചെയ്യുന്നുണ്ടെന്നും യു.എസ് പറയുന്നു.ചൈനയില്‍ ലഭ്യമല്ലാത്ത ടിക്‌ടോക് ആപ്പ് ലോകത്ത് മൊത്തം വ്യാപിപ്പിക്കാന്‍ വലിയ തുകയാണ് ചെലഴിച്ചത്. ഇന്ത്യയില്‍ ഏറെ ജനപ്രീതി നേടിയ ടിക്‌ടോകിനു വേണ്ടി പാരന്റ് കമ്ബനിയായ ബൈറ്റ്ഡാന്‍സ് വന്‍തോതില്‍ തുക ചെലവഴിച്ചിരുന്നു.രാജ്യസുരക്ഷയാണ് നിരോധനത്തിന് കാരണമായി പറയുന്നതെങ്കിലും ഇന്ത്യ- ചൈന സംഘാര്‍ഷാവസ്ഥ മൂര്‍ച്ഛിച്ച ഘട്ടത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. യു.എസ് നിരോധനത്തിനുള്ള നീക്കം നടത്തുന്നതും അത്തരമൊരു സാഹചര്യത്തിലാണ്. കൊവിഡ് പ്രതിരോധത്തെ ചൊല്ലി ചൈനയുമായി ഉടക്കിലാണ് യു.എസ്.

Comments (0)
Add Comment