ഇന്നലെ നേടിയ ഗോള്‍ സുവാരസിന്റെ 194ആമത്തെ ഗോള്‍ ആയിരുന്നു. ബാഴ്സ ഇതിഹാസം ലഡിസ്ല കുബാലയുടെ റെക്കോര്‍ഡിനൊപ്പം ആണ് സുവാരസ് എത്തിയത്. ബാഴ്സലോണക്ക് ഒപ്പം 12 സീസണുകളോളം കളിച്ചിട്ടുള്ള കുബാല 256 മത്സരങ്ങളില്‍ നിന്നായിരുന്നു 194 ഗോളുകള്‍ നേടിയത്.സുവാരസ് ആകട്ടെ 276 മത്സരങ്ങളില്‍ നിന്നാണ് 194 ഗോളുകളില്‍ എത്തിയത്. അവസാന ആറു സീസണുകളിലായി സുവാരസ് ബാഴ്സലോണക്ക് ഒപ്പം ഉണ്ട്. ഇനി സുവാരസിന് മുന്നില്‍ സീസറും മെസ്സിയും മാത്രമെ ഉള്ളൂ. 630 ഗോളുകള്‍ ബാഴ്സലോണക്കായി അടിച്ചയെ മെസ്സിയെ പിടിക്കുക സുവാരസിനെന്നല്ല ആര്‍ക്കും നടക്കുന്ന കാര്യമല്ല. എന്നാല്‍ 232 ഗോളുള്ള സീസറിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്താന്‍ ആകും എന്നാണ് സുവാര്‍സ് പ്രതീക്ഷിക്കുന്നത്. ഇതിന് 38 ഗോളുകള്‍ കൂടിയേ വേണ്ടതുള്ളൂ.