‘ഈ പ്രായത്തിലും എന്നാ ഒരു ഇതാ…’ 80ആം വയസിലും ഫിറ്റായി ഈ മുന്‍മുഖ്യമന്ത്രി

ഗാന്ധി നഗര്‍: രാഷ്‌ട്രീയ ഗോദയില്‍ എതിര്‍പക്ഷത്തെ പലരെയും മലര്‍ത്തിയടിച്ച്‌ തന്റെ കഴിവ് തെളിയിച്ചയാളാണ് മുന്‍ കേന്ദ്രമന്ത്രിയും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ ശങ്കര്‍ സിംഗ് വഗേല. തന്നെ കീഴടക്കാനെത്തിയ കൊവിഡ് മഹാ രോഗത്തെ പൊരുതി തോല്‍പിച്ച്‌ എണ്‍പതാം വയസിലും കരുത്തോടെ നില കൊണ്ടു അദ്ദേഹം. ഇപ്പോള്‍ വഗേല ജനങ്ങള്‍ക്ക് മാതൃകയാകുന്നത് ആരോഗ്യ പരിപാലനത്തിലൂടെയാണ്.’ബോഡി ഫി‌റ്റ്+ മൈന്റ് ഫിറ്റ്= ലൈഫ് ഹിറ്റ്’ എന്ന തലവാചകത്തോടെ സമൂഹമാദ്ധ്യമ പ്ളാ‌റ്റ്ഫോമായ ട്വി‌റ്ററില്‍ അദ്ദേഹം ജോഗിംഗ് നടത്തുന്നതും ഭാരോദ്യോഗനം നടത്തുന്നതുമായ ചിത്രങ്ങളാണ് പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.ബാപ്പു എന്ന് സ്നേഹത്തോടെ ഗുജറാത്തുകാര്‍ വിളിക്കുന്ന വഗേലക്ക് പ്രായം ഒരു അക്കം മാത്രമാണെന്നാണ് ആരാധകര്‍ പറയുന്നത്. 1996 മുതല്‍ 1997 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു ശങ്കര്‍ സിംഗ് വഗേല. ആദ്യ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് വിഭാഗമന്ത്രിയായിരുന്നു വഗേല.ഈ മാസം ആദ്യമാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വഗേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഒരാഴ്‌ച ആശുപത്രിയില്‍ കഴിഞ്ഞ ശേഷം രോഗം ഭേദമായതോടെ ഗാന്ധി നഗറിലെ വീട്ടിലേക്ക് മടങ്ങിയെത്തിയത്.

Comments (0)
Add Comment