ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങളുടെ മേല്‍നോട്ടത്തിനായി വനിതകളും

ചരിത്രത്തില്‍ തന്നെ ആദ്യമായാണ് വനിതകള്‍ ഹാജിമാരുടെ സേവനത്തിനായി പുണ്യ സ്ഥലങ്ങളില്‍ സുരക്ഷാ സേനയുടെ ഭാഗമാകുന്നത്. അഫ്‌നാന്‍ മുഹമ്മദ്‌ അബൂ ഹുസൈന്‍, അരീജ് ഹുസൈന്‍ നജ്മി എന്നീ യുവതികളാണ് മക്കയില്‍ തങ്ങളുടെ ദൗത്യം ഏറ്റെടുത്തത്.ഇംഗ്ലീഷ് ബിരുദധാരിയായ അരീജ് കുവൈത്ത് വിമോചന യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ മകളാണ്.പിതാവിന്റെ പാത പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് പൊലീസ് സേനയില്‍ അംഗമായതെന്ന് അരീജ് പറഞ്ഞു.സൗദിയിലെ ആദ്യ വനിതാ മിലിട്ടറി ബാച്ച്‌ വഴിയാണ് അഫനാന്‍ പൊലീസ് സേനയിലെത്തുന്നത്. ഹജ്ജ് സേവനത്തിനെത്താനായതില്‍ സന്തോഷമുണ്ടെന്നും, സാധാരണ ദിവസങ്ങളെ അപേക്ഷിച്ച്‌ ഹജ്ജ് വേളയില്‍ മുഴുസമയവും ജാഗ്രതയോടെ സേവന രംഗത്തുണ്ടാകുമന്നും അഫനാന്‍ പറഞ്ഞു

Comments (0)
Add Comment