ആകെ മൂന്ന് ടീമുകള്‍ മാത്രമെ ഇത്തവണ നേരിട്ട് പ്രവേശനത്തിനായുള്ള അപേക്ഷ ഫോം എ ഐ എഫ് എഫില്‍ നിന്ന് വാങ്ങിയിരുന്നുള്ളൂ. ആ മൂന്ന് ക്ലബുകളും ഇപ്പോള്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. ഡെല്‍ഹി ക്ലബായ സുദേവ എഫ് സി, വിശാഖപട്ടണത്തില്‍ നിന്നുള്ള ശ്രീനിധി ഫുട്ബോള്‍ ക്ലബ്, ഷില്ലോങില്‍ നിന്നുള്ള റൈന്റിഹ് ക്ലബ് എന്നിവരാണ് അപേക്ഷ സമര്‍പ്പിച്ചത്.മോഹന്‍ ബഗാന്‍ അഒ ലീഗ് വിടുന്ന ഒഴിവിലേക്ക് ഒരു ക്ലബിന് മാത്രമെ നേരിട്ട് പ്രവേശനം ലഭിക്കുകയുള്ളൂ. അപേക്ഷകള്‍ പരിശോധിച്ച ശേഷം അടുത്ത മാസം ഈ വിഷയത്തില്‍ എ ഐ എഫ് എഫ് തീരുമാനം എടുക്കും. ഈ സീസണില്‍ നവംബറില്‍ ലീഗ് ആരംഭിക്കാന്‍ ആണ് എ ഐ എഫ് എഫ് ആലോചിക്കുന്നത്. നേരിട്ട് പ്രവേശനം ലഭിക്കുന്ന ക്ലബിന് ആദ്യ സീസണില്‍ റിലഗേഷന്‍ നേരിടേണ്ടതില്ല.