യുവനടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ അകാല വിയോഗത്തിന്റ ആഘാതത്തില്‍ നിന്നും ഇതുവരേയും ബോളിവുഡ് സിനിമാ ലോകവും ആരാധകരും മോചിതമായിട്ടില്ല. പലരും സുശാന്തിന്റെ ഓര്‍മ്മകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ്. ഇപ്പോഴിതാ സുശാന്തിന്റെ ഓര്‍മ്മകളുമായി ഒറ്റവരി കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സഹോദരി ശ്വേത സിങ്.ഫേസ്‌ബുക്കില്‍ സുശാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സഹോദരനെ നഷ്ടമായ എല്ലാ വേദനയും പ്രകടമാക്കി ശ്വേതയുടെ ഒറ്റവരി കുറിപ്പ്. ‘ഒരിക്കല്‍ കൂടി നിന്നെ ചേര്‍ത്ത് പിടിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു’ എന്നാണ് കുറിപ്പ്.സുശാന്തിന്റെ മരണ ശേഷം ഹൃദയഭേദകമായ കുറിപ്പുകള്‍ ഇതിനു മുമ്ബും ശ്വേത പങ്കുവച്ചിട്ടുണ്ട്. എവിടെയായിരുന്നാലും നീ സന്തോഷത്തോടെയിരിക്കും എന്ന് കരുതുന്നു. നിന്നെ ഞങ്ങള്‍ എന്നും സ്‌നേഹിക്കും എന്നായിരുന്നു അതിലൊരു കുറിപ്പ്. കഴിഞ്ഞമാസം 14ന് ആയിരുന്നു സുശാന്തിനെ മുംബൈയിലെ സ്വവസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണവാര്‍ത്ത ഞെട്ടലുണ്ടാകുകയും വിവാദമാകുകയും ചെയ്തു.