കല്യാണത്തിന് മുമ്ബ് പെണ്ണിന്റെയും ചെറുക്കന്റെയും വീട്ടുകാരെ ചവിട്ടണം, വിവാഹത്തിന് മുമ്ബ് പെണ്ണിനെ തട്ടിക്കൊണ്ടു പോകണം, പെണ്ണ് ഒരു മാസം കരയണം; ആദ്യ രാത്രിക്ക് മുമ്ബ് വരന് ഗംഭീര തല്ലും!വ്യത്യസ്തമായ വിവാഹാചാരങ്ങളുമായി ഒരു നാട്‌

മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വിവാഹ ചടങ്ങുകള്‍ തുടങ്ങുകയും വിവാഹ ശേഷവും ചടങ്ങുകള്‍ നടത്തുന്നതുമായ പല നാടുകളുമുണ്ട്. ചില ചടങ്ങുകള്‍ കാണുമ്ബോള്‍ പലപ്പോഴും ആരും അമ്ബരക്കുകയും ചെയ്യാറുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലായി വിചിത്രങ്ങളായ ഇത്തരം ചടങ്ങുകളാണുള്ളത്.ഫ്രഞ്ച് പോളിനേഷ്യയിലെ മാര്‍ക്വിസാസ് ദ്വീപിലെ ചടങ്ങ് കേട്ടാല്‍ ആരും ഒന്ന് അന്തംവിട്ട് പോകും. നമ്മുടെ നാട്ടിലാണെങ്കില്‍ വമ്ബന്‍ കലഹം നടക്കുന്ന തരത്തിലാണ് ഇവിടുത്തെ ചടങ്ങ്. വരന്റെയും വധുവിന്റെയും കുടുംബക്കാര്‍ക്ക് ചവിട്ട് കൊടുക്കുന്നതാണ് ഇവിടുത്തെ ചടങ്ങ്. ആചാരത്തിന്റെ ഭാഗമായി നിലത്ത് കിടക്കുന്ന ബന്ധുക്കള്‍ക്ക് മുകളിലൂടെ ചെറുക്കനും പെണ്ണും നടക്കണം. എങ്കിലേ ചടങ്ങുകള്‍ പൂര്‍ത്തിയാകൂവെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം.യൂറോപ്യന്‍ രാജ്യമായ റൊമാനിയയില്‍ മറ്റൊരു തരത്തിലാണ് വിവാഹ ചടങ്ങ് നടക്കുന്നത്. ഇവിടുത്തെ പരമ്ബരാഗത ആചാര പ്രകാരം വിവാഹത്തില്‍ വധുവിനെ തട്ടികൊണ്ടു പോകുന്ന ചടങ്ങാണ് ഉള്ളത്. ബന്ധുക്കളും കൂട്ടുകാരും ചേര്‍ന്നാണ് ഈ തട്ടികൊണ്ടു പോകല്‍ നടത്തുന്നത്. വരന്‍ മോചനദ്രവ്യം നല്‍കി വധുവിനെ വീണ്ടെടുക്കുമ്ബോഴാണ് ചടങ്ങ് പൂര്‍ണമാകുന്നത്.പിന്നീട് നൃത്തവും സംഗീതവുമൊക്കെയായി വിവാഹം ഗംഭീരമാക്കുകയാണ് ചെയ്യുന്നത്. ദക്ഷിണ കൊറിയയില്‍ വരനാണ് പണി വരുന്നത്. ഒരു വിഭാഗത്തിന്റെ ആചാരപ്രകാരം വരന് ഗംഭീര തല്ലാണ് കിട്ടുന്നത്. ആദ്യരാത്രിക്ക് വേണ്ടി വരനെ തയാറാക്കാനായാണ് ഇങ്ങനെ ചെയ്യുന്നത്. മത്സ്യമോ, വടിയോ ഉപയോഗിച്ച്‌ കാല്‍ പാദത്തിലാണ് അടിക്കുക. വരന്റെ കൂട്ടുകാരാണ് ഇങ്ങനെ ചെയ്യുന്നത്.ചൈനയിലെ ടുജിയ ഗോത്രവര്‍ഗത്തില്‍ നടക്കുന്നത് വിഷമകരമായ കാര്യമാണ്. ഇവിടെ വിവാഹത്തിന് ഒരു മാസം മുമ്ബ് മുതല്‍ വധു കരയാന്‍ തുടങ്ങും. ദിവസവും ഒരു മണിക്കൂറാണ് കരയേണ്ടത്. 10 ദിവസം കഴിയുമ്ബോള്‍ അമ്മയും അടുത്ത 10 ദിവസം കഴിയുമ്ബോള്‍ മുത്തശ്ശിയും വധുവിനൊപ്പം കരയും. വിവാഹത്തോടെ കരച്ചില്‍ അവസാനിക്കുകയും സന്തോഷം വരുമെന്നുമാണ് ഇവരുടെ വിശ്വാസം.വിവാഹം കഴിഞ്ഞാല്‍ ബാത്ത്‌റൂമില്‍ പോകാന്‍ പറ്റാത്ത ഇടവുമുണ്ട്. ഇന്തോനേഷ്യയിലെ ടിഡോങ് ഗോത്രവര്‍ഗത്തിലെ ആചാരമാണിത്. ഇതിലൂടെ ദാമ്ബത്യത്തില്‍ സന്തോഷവും സമാധാനവും നിറയുകയും ദോഷങ്ങള്‍ അകന്നു നില്‍ക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ആചാരം പൂര്‍ത്തിയാക്കാനായി വിവാഹസമയത്ത് വധൂവരന്മാര്‍ക്ക് വളരെ കുറച്ച്‌ ഭക്ഷണമേ നല്‍കാറുള്ളൂ.

Comments (0)
Add Comment