കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 48,916 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡല്‍ഹി ഇതോടെ ആകെ രോഗികളുടെ എണ്ണം 13.36 ലക്ഷം കടന്നു. സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കിലാണ് ഇക്കാര്യം അറിയിച്ചത്.ഒറ്റ ദിവസം കൊണ്ട് രാജ്യത്ത് മരിച്ചത് 757 പേരാണ്. ഇതോടെ മരണസംഖ്യ 31,358 ആയെന്ന് ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മരണ നിരക്കില്‍ ആറാം സ്ഥാനമാണ് ഇന്ത്യക്ക്. യുഎസ്, ബ്രസീല്‍, ബ്രിട്ടന്‍,മെക്‌സിക്കോ, ഇറ്റലി എന്നിവരാണ് മുമ്ബില്‍. രോഗമുക്തി നേടുന്നവര്‍ 63.53 ശതമാനവും പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നത് 11.62 ശതമാനവുമാണ്.വെള്ളിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ പേരില്‍ പരിശോധന നടത്തിയത്. 4,20,898 പേരില്‍ പരിശോധന നടത്തിയിരുന്നു. ഇത് മൂന്നാംദിവസമാണ് രാജ്യത്ത് 45,000ത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.

Comments (0)
Add Comment