കിഴക്കന്‍ ലഡാക്കില്‍ നിന്ന് പൂര്‍ണമായും സൈന്യത്തെ പിന്‍വലിച്ച്‌ ഇന്ത്യയും ചൈനയും

അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത സംഘര്‍ഷം നിലനിന്നിരുന്നു. ഇതേതുടര്‍ന്ന് ഇരുരാജ്യങ്ങളിലെയും സൈനിക, നയതന്ത്ര തലത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവ് വയന്നതും സേനകളെ പിന്‍വലിച്ചതും.പ്രെട്രോളിംഗ് പോയിന്റ് 15, ഗല്‍വാന്‍ വാലി, ഗോഗ്ര എന്നിവിടങ്ങൡ നിന്നെല്ലാം സൈന്യങ്ങളെ പൂര്‍ണമായും പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്. ഈ ആഴ്ച വീണ്ടും ഇന്ത്യ- ചൈന കമാന്‍ഡര്‍ തല ചര്‍ച്ച നടത്തുന്നതിന് തീരുമാനമുണ്ട്.കിഴക്കന്‍ ലഡാക്കിലെ പാംഗ്ഗോംഗില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ചായിരിക്കും ഈ ചര്‍ച്ചയില്‍ പ്രധാനമായും ഉന്നയിക്കുന്ന അജന്‍ഡ. അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ഏറ്റവുമധികം തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണ് പാംഗോംഗ്.

Comments (0)
Add Comment