ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 60434 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 395 കുവൈറ്റികളാണ്. വിവിധ ആശുപത്രികളില്‍ ചികത്സയിലായിരുന്ന നാല് പേര് മരണമടഞ്ഞു.ഇതുവരെ 412 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്.ഫര്‍വാനിയ ഗവര്‍ണ്ണറേറ്റില്‍ 123 പേര്, അഹമ്മദി ഗവര്‍ണ്ണറേറ്റില്‍ 158 പേര്,ഹവല്ലി ഗവര്‍ണ്ണറേറ്റില്‍116 പേര്, കേപിറ്റല്‍ ഗവര്‍ണ്ണറേറ്റില്‍ 74 പേര്, ജഹറ ഗവര്‍ണ്ണറേറ്റില്‍ 200 പേര് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 580 പേര് ഇന്ന് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 50919 ആയി. 9103 പേരാണു ചികില്‍സയില്‍ കഴിയുന്നത്. 127 പേര് തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.