ഫറോ: ഫറോ ദ്വീപിലെ പരമ്ബരാഗത ആചാരമായ തിമിംഗലവേട്ടയാണ് ഇത്തവണയും പ്രാകൃതമായ രീതിയില്‍ അരങ്ങേറിയത്. ക്രൂരമായ രിതീയില്‍ തിമിംഗലങ്ങളെ വെട്ടിയും കുത്തിയും കൊല്ലുന്നതിനെ പൈശാചികവും പ്രാകൃതവുമെന്നാണ് പരിസ്ഥിതി-മൃഗസംരക്ഷണ സംഘടനകളും വ്യക്തികളും വിശേഷിപ്പിച്ചത്. ആകെ 252 തിമിംഗലങ്ങളേയും 35 വെള്ള ഡോള്‍ഫിനുകളേയുമാണ് തീരത്തിട്ട് പ്രദേശവാസികള്‍ കൊന്നൊടുക്കിയത്.വാര്‍ഷിക ആഘോഷം എന്ന നിലയില്‍ തിമിംഗലങ്ങളേയും ഡോള്‍ഫിനുകളേയും തീരത്തേയ്ക്ക് അടുപ്പിച്ച ശേഷമാണ് ആളുകള്‍ കൂട്ടമായിറങ്ങി വീരത പ്രദര്‍ശിപ്പിക്കുന്നത്. രക്തം കലര്‍ന്ന് കടലും പ്രദേശവും ചുവന്ന നിറമായ ശേഷമാണ് പ്രാകൃതാചാരം നിര്‍ത്തുക. തിമിംഗിലങ്ങളുടേയും ഡോള്‍ഫിനുകളുടേയും മാംസം ദ്വീപുനിവാസികള്‍ മാസങ്ങളോളം ഉപയോഗിക്കും. ഒരു വര്‍ഷം 800 വരെ തിമിംഗലങ്ങളെയാണ് ദ്വീപുനിവാസികള്‍ കൊന്നൊടുക്കുന്നത്. അക്രമത്തിനെതിരെ പ്രധാനമന്ത്രി സ്റ്റീഗ് ലീല്‍സണ് ആഗോള തലത്തില്‍ ഒരു ലക്ഷം പേര്‍ സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരണം അയച്ചുവെന്നാണ് റിപ്പോര്‍ട്ട്.കൊറോണ നിയന്ത്രണങ്ങളുണ്ടായതിനാല്‍ മത്സ്യബന്ധനമടക്കം നിര്‍ത്തി വെച്ച ശേഷം 2020ല്‍ ആദ്യമായാണ് ഇത്തരം നടപടിയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. കടലിലെ അക്രമം തടയാന്‍ നിയോഗിച്ചിരിക്കുന്ന സീ ഷെപ്പേര്‍ഡ് എന്ന കപ്പല്‍ സേനയക്ക് ഡെന്‍മാര്‍ക്കിലെ ഫറോ ദ്വീപിന്റെ പരിസരത്തേയ്ക്ക് വരാന്‍ അനുവാദമില്ല. എന്നാലും രഹസ്യമായി സന്നദ്ധപ്രവര്‍ത്തകര്‍ ദ്വീപിലെത്തിയാണ് തിമിംഗല വേട്ടയുടെ ദൃശ്യങ്ങള്‍ ലോകമാദ്ധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും സന്നദ്ധ പ്രവര്‍ത്തകയായ സൂസാന്നെ ബ്ലീഥേ പറഞ്ഞു.