കോവിഡ് വ്യാപനം പരിഗണിച്ച്‌ യൂറോ ടി20 സ്ലാം മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ച്‌ അധികൃതര്‍

ടൂര്‍ണ്ണമെന്റിന്റെ ആദ്യ പതിപ്പ് ഈ വര്‍ഷം നടക്കാനാകില്ലെന്ന് വ്യക്തമായതോടെ അടുത്ത വര്‍ഷത്തേക്ക് മാറ്റുവാന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ഈ വര്‍ഷം തന്നെ സാധ്യമായൊരു ജാലകം ടൂര്‍ണ്ണമെന്റിനായി കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും കൊറോണ സാഹചര്യം മെച്ചപ്പെടാത്തതിനാല്‍ തന്നെ ടൂര്‍ണ്ണമെന്റ് മാറ്റുവാന്‍ തീരുമാനിക്കുകയായിരുന്നു.അയര്‍ലണ്ട്, സ്കോട്‍ലാന്‍ഡ്, നെതര്‍ലാണ്ട്സ് ക്രിക്കറ്റ് ബോര്‍ഡുകള്‍ സംയുക്തമായാണ് ടൂര്‍ണ്ണമെന്റിന്റെ നടത്തുന്നത്. ബോര്‍ഡുകളുമായും സ്പോണ്‍സര്‍മാരും പിന്നെ സംഘാടക സമിതിയും കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ടൂര്‍ണ്ണമെന്റിനായി ചര്‍ച്ചകള്‍ നടത്തി വരികയായരുന്നുവെങ്കിലും ടൂര്‍ണ്ണമെന്റുമായി മുന്നോട്ട് പോകുവാനുള്ള സാഹചര്യമില്ലെന്ന് കണ്ടെത്തുകയായിരുന്നു.

Comments (0)
Add Comment