അത്യാവശ്യക്കാര്‍ നാടണഞ്ഞതോടെ വിമാന സര്‍വിസുകളുടെ എണ്ണവും കുറയുന്നുണ്ട്. ആവശ്യത്തിന് യാത്രക്കാരില്ലാത്തതാണ് സര്‍വിസുകള്‍ കുറയാന്‍ കാരണമെന്ന് ചാര്‍േട്ടഡ് വിമാന സര്‍വിസുകള്‍ സംഘടിപ്പിക്കുന്നവര്‍ പറയുന്നു. കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതും കേരളത്തിലെത്തുന്ന പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും പലരെയും യാത്രയില്‍നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്.